മൈക്രോ ഫൈബർ, കോട്ടൺ തുണി? അടുക്കളയിൽ ഉപയോഗിക്കാൻ ഏതാണ് ബെസ്റ്റ്?

Published : Feb 13, 2025, 12:02 PM ISTUpdated : Feb 13, 2025, 12:19 PM IST
മൈക്രോ ഫൈബർ, കോട്ടൺ തുണി? അടുക്കളയിൽ ഉപയോഗിക്കാൻ ഏതാണ് ബെസ്റ്റ്?

Synopsis

അടുക്കള വൃത്തിയാക്കാൻ തുണി അത്യാവശ്യമാണ്. അടുക്കളയിലെ പ്രതലങ്ങൾ, പാത്രങ്ങൾ മറ്റ് ഭാഗങ്ങൾ വൃത്തിയാക്കുവാനും, ചൂടുള്ള പാത്രങ്ങൾ എടുക്കാനുമൊക്കെ സാധാരണമായ നമ്മൾ കോട്ടൺ തുണികൾ ഉപയോഗിക്കാറുണ്ട്

അടുക്കള വൃത്തിയാക്കാൻ തുണി അത്യാവശ്യമാണ്. അടുക്കളയിലെ പ്രതലങ്ങൾ, പാത്രങ്ങൾ മറ്റ് ഭാഗങ്ങൾ വൃത്തിയാക്കുവാനും, ചൂടുള്ള പാത്രങ്ങൾ എടുക്കാനുമൊക്കെ സാധാരണമായ നമ്മൾ കോട്ടൺ തുണികൾ ഉപയോഗിക്കാറുണ്ട്. എന്നാൽ അടുത്തിടെയായി കോട്ടൺ തുണികൾ മാറ്റിപ്പിടിച്ച് ആളുകൾ ഫൈബർ തുണികൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ കോട്ടൺ തുണികളാണോ ഫൈബർ തുണികളാണോ കൂടുതൽ ഉപയോഗപ്രദം എന്നത് പലരിലും സംശയമുണ്ടാക്കുന്ന ഒരു കാര്യമാണ്. ഇതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

എന്താണ് കോട്ടൺ തുണികളും ഫൈബർ തുണികളും തമ്മിലുള്ള വ്യത്യാസം?

കോട്ടൺ തുണികൾ വിലകുറഞ്ഞതും, എപ്പോഴും ഉപയോഗിക്കാൻ കഴിയുന്നതും, നനക്കാൻ പറ്റുന്നതുമാണ്. അടുക്കളയിലെ സ്ലാബുകൾ വൃത്തിയാക്കാൻ, പാത്രങ്ങൾ തുടക്കാൻ തുടങ്ങി, വൃത്തിയാക്കുമ്പോൾ എപ്പോഴും  ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് കോട്ടൺ തുണികൾ. കൂടാതെ ഭക്ഷണങ്ങൾ പൊതിയുവാനും ചിലർ കോട്ടൺ തുണികൾ ഉപയോഗിക്കാറുണ്ട്.

എന്നാൽ ഫൈബർ തുണികൾ നിർമിച്ചിരിക്കുന്നത് ആഴമായി വൃത്തിയാക്കാൻ വേണ്ടിയാണ്. സിന്തറ്റിക് ഫൈബർ കൊണ്ട് നിർമിച്ചിരിക്കുന്ന ഇത് സാധാരണ തുണികളെക്കാളും എളുപ്പത്തിൽ പൊടിപടലങ്ങൾ, അഴുക്ക്, കീടാണുക്കൾ എന്നിവയെ നീക്കം ചെയ്യാൻ സഹായിക്കും. അടുക്കളയിലെ ഗ്ലാസ് പ്രതലങ്ങൾ, മറ്റ് ഉപകരണങ്ങൾ ഒക്കെയും ഒരു പോറലോ കേടുപാടുകളോ വരാതെ തന്നെ വൃത്തിയാക്കാൻ സാധിക്കും. ഗുണമേന്മ ഉള്ള തുണി ആയതുകൊണ്ട് തന്നെ എത്ര കാലംവരെയും കഴുകി ഉപയോഗിക്കാം. 

വൃത്തിയാക്കാൻ കൂടുതൽ നല്ലത് ഏതാണ്?

രണ്ട് തുണികൾക്കും അതിന്റേതായ ഗുണങ്ങൾ ഉണ്ട്. നിങ്ങൾക്ക് ഉപയോഗിക്കാൻ കൂടുതൽ ഇഷ്ടം ഏതാണോ അത്  സ്വീകരിക്കാം. പൊടികളും അഴുക്കും എളുപ്പത്തിൽ നീക്കം ചെയ്യാൻ ആണെങ്കിൽ മൈക്രോ ഫൈബർ ഉപയോഗിക്കാവുന്നതാണ്. എന്നാൽ എപ്പോഴും ഉപയോഗിക്കാൻ ആണെങ്കിൽ കോട്ടൺ തുണികൾ ആയിരിക്കും കൂടുതൽ നല്ലത്.

രണ്ടും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം 

1. ഫൈബർ തുണികൾ കോട്ടൺ തുണികൾക്കൊപ്പം അലക്കാൻ  പാടില്ല. കോട്ടൺ തുണിയിൽ ലിന്റ് ഉള്ളതിനാൽ ഫൈബർ തുണിയിലെ ഗുണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

2. മൈക്രോ ഫൈബർ തുണികൾക്ക് ചൂട് പ്രതിരോധിക്കാൻ ഉള്ള ശേഷി ഇല്ലാത്തതുകൊണ്ട് തന്നെ ചൂട് ഉള്ള ഭാഗങ്ങൾ വൃത്തിയാക്കുമ്പോൾ ഇത് ഉപയോഗിക്കരുത്.

3. ഫൈബർ തുണികൾ അലക്കുമ്പോൾ അവയുടെ കൂടെ അലക്കാൻ ഉപയോഗിക്കുന്ന മൃദുവസ്തുക്കൾ ചേർക്കാതിരിക്കുക. 

4. കോട്ടൺ തുണികൾ അലക്കുമ്പോൾ സോപ്പ് പൊടി ഉപയോഗിച്ച് അലക്കണം. ചൂട് വെള്ളം ഉപയോഗിക്കുകയാണെങ്കിൽ അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ വേഗത്തിൽ നീക്കം ചെയ്യാം. 

5. മൈക്രോ ഫൈബർ തുണികൾ അലക്കുമ്പോൾ സൂര്യ പ്രകാശം ലഭിക്കുന്നിടത്ത് ഉണക്കാൻ ഇടരുത്. അതേസമയം കോട്ടൺ തുണികൾ അലക്കുമ്പോൾ വെയിലത്ത് ഇട്ടുവേണം ഉണക്കാൻ. 

രണ്ട് തുണികൾക്കും അടുക്കളയിൽ അതിന്റേതായ ഉപയോഗങ്ങൾ ഉണ്ട്. എന്നാൽ എങ്ങനെയാണ് അവ ഉപയോഗിക്കേണ്ടതെന്ന് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.    

വീട്ടിലൊരു ചെറിയ പൂന്തോട്ടം ആയാലോ? ഇത് ചെയ്ത് നോക്കൂ

PREV
Read more Articles on
click me!

Recommended Stories

ഈ ശീലങ്ങൾ ഫ്രിഡ്ജിൽ ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു; ശ്രദ്ധിക്കാം
2200 സ്‌ക്വയർ ഫീറ്റിൽ നാലംഗ കുടുംബത്തിനൊരുക്കിയ വീട്