റെഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ

Published : May 26, 2026, 05:12 PM IST
refrigerator

Synopsis

തിരക്കിനിടയിൽ പലരും ചൂടുള്ള കറിയോ മറ്റ് ഭക്ഷണങ്ങളോ നേരിട്ട് ഫ്രിഡ്ജിൽ വെക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് ഫ്രിഡ്ജിനകത്തെ താപനില പെട്ടെന്ന് കൂട്ടുകയും കംപ്രസ്സറിന് കൂടുതൽ സമ്മർദ്ദം നൽകുകയും ചെയ്യും.

പല വീടുകളിലും ഫ്രിഡ്ജിന് പഴയതുപോലെ തണുപ്പില്ലെന്ന പരാതി സാധാരണമാണ്. കറൻ്റ് ബില്ലും കുതിച്ചുയരുന്നുണ്ടാവാം. ഇതിന് കാരണം മിക്കപ്പോഴും ഫ്രിഡ്ജിൻ്റെ തകരാറല്ല, മറിച്ച് നമ്മൾ അറിയാതെ ചെയ്യുന്ന ചില ചെറിയ തെറ്റുകളാണ്. ഈ ശീലങ്ങൾ ഉടൻ മാറ്റിക്കോളൂ.

ചൂടുള്ള ഭക്ഷണം നേരിട്ട് വെക്കരുത്

തിരക്കിനിടയിൽ പലരും ചൂടുള്ള കറിയോ മറ്റ് ഭക്ഷണങ്ങളോ നേരിട്ട് ഫ്രിഡ്ജിൽ വെക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് ഫ്രിഡ്ജിനകത്തെ താപനില പെട്ടെന്ന് കൂട്ടുകയും കംപ്രസ്സറിന് കൂടുതൽ സമ്മർദ്ദം നൽകുകയും ചെയ്യും. ഇത് കാരണം ഫ്രിഡ്ജിന് കൂടുതൽ പ്രവർത്തിക്കേണ്ടി വരുന്നു. ഇത് വൈദ്യുതി ഉപഭോഗം കൂട്ടുകയും കൂളിംഗ് സിസ്റ്റത്തെ ദുർബലമാക്കുകയും ചെയ്യും.

ചുവരിൽ നിന്ന് അകലം വേണം

സ്ഥലം ലാഭിക്കാൻ വേണ്ടി പലരും ഫ്രിഡ്ജ് ചുവരിൽ ചേർത്ത് വെക്കാറുണ്ട്. ഇത് ഫ്രിഡ്ജിന്റെ പുറകിലുള്ള കണ്ടൻസർ കോയിലുകളിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടുത്തും. ചൂട് പുറത്തുപോകാൻ കഴിയാതെ വരുമ്പോൾ ഫ്രിഡ്ജ് എപ്പോഴും ചൂടായിരിക്കുകയും കൂളിംഗ് കുറയുകയും ചെയ്യും.

കൂടുതൽ നേരം ഡോർ തുറന്നിടരുത്

നിങ്ങൾ അടിക്കടി ഫ്രിഡ്ജിന്റെ ഡോർ തുറക്കുകയോ, കൂടുതൽ നേരം തുറന്നിടുകയോ, അല്ലെങ്കിൽ അടയ്ക്കാൻ മറക്കുകയോ ചെയ്താൽ, ഉള്ളിലെ തണുത്ത വായു പുറത്തേക്ക് പോകും. ഇത് ആവർത്തിക്കുമ്പോൾ, താപനില പഴയപടിയാക്കാൻ ഫ്രിഡ്ജിന് കൂടുതൽ പ്രവർത്തിക്കേണ്ടി വരും.

സാധനങ്ങൾ കുത്തിനിറയ്ക്കരുത്

പലരും ഫ്രിഡ്ജിൽ സാധനങ്ങൾ ആവശ്യത്തിലധികം കുത്തിനിറയ്ക്കാറുണ്ട്. ഇത് സാധനങ്ങൾ കേടാകുന്നത് തടയുമെങ്കിലും ഫ്രിഡ്ജിന് ദോഷം ചെയ്യും. സാധനങ്ങൾ നിറഞ്ഞിരിക്കുമ്പോൾ തണുത്ത വായുവിന് ശരിയായി സഞ്ചരിക്കാൻ കഴിയില്ല. ചില ഭാഗങ്ങളിൽ കൂടുതൽ തണുപ്പും മറ്റ് ചിലയിടങ്ങളിൽ കുറഞ്ഞ തണുപ്പും അനുഭവപ്പെടാൻ ഇത് കാരണമാകുന്നു.

വൃത്തിയാക്കാൻ മടി കാണിക്കരുത്

ഫ്രിഡ്ജ് കൃത്യസമയത്ത് വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ പുറകിലെ കോയിലുകളിലും അകത്തെ ട്രേകളിലും പൊടി അടിഞ്ഞുകൂടും. ഇത് യന്ത്രത്തിന്റെ കൂളിംഗ് ശേഷി കുറയ്ക്കുകയും മോട്ടോറിന് കൂടുതൽ ജോലിഭാരം നൽകുകയും ചെയ്യും. അതോടൊപ്പം ദുർഗന്ധവും ബാക്ടീരിയകളും ഉണ്ടാകാനും ഇത് കാരണമാകും.

താപനില ശരിയായി സെറ്റ് ചെയ്യുക

വളരെ കുറഞ്ഞ താപനിലയോ അല്ലെങ്കിൽ അമിതമായ കൂളിംഗോ സെറ്റ് ചെയ്യുന്നത് ഒരുപോലെ ദോഷകരമാണ്. അമിതമായ തണുപ്പ് വൈദ്യുതി ഉപഭോഗം കൂട്ടും, അതേസമയം കൂളിംഗ് കുറവാണെങ്കിൽ ഭക്ഷണസാധനങ്ങൾ വേഗം കേടാകാനും സാധ്യതയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വീടിനുള്ളിൽ വളർത്തേണ്ട ഇൻഡോർ ചെടികൾ
ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ വെക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളു