കറകൾ പറ്റിയ പാത്രം ഇനി ഒളിപ്പിച്ചുവെക്കേണ്ട; പരിഹാരമുണ്ട്

Published : Feb 15, 2025, 08:23 PM ISTUpdated : Feb 15, 2025, 08:25 PM IST
കറകൾ പറ്റിയ പാത്രം ഇനി ഒളിപ്പിച്ചുവെക്കേണ്ട; പരിഹാരമുണ്ട്

Synopsis

പല വീടുകളിലും ഭക്ഷണം നൽകുമ്പോൾ  വീട്ടുകാർക്ക് ഉപയോഗിക്കാൻ ഒരു പാത്രവും അതിഥികൾ വരുമ്പോൾ അവർക്ക് നൽകുന്നത് മറ്റൊരു പാത്രത്തിലുമായിരിക്കും.

പല വീടുകളിലും ഭക്ഷണം നൽകുമ്പോൾ വീട്ടുകാർക്ക് ഉപയോഗിക്കാൻ ഒരു പാത്രവും അതിഥികൾ വരുമ്പോൾ അവർക്ക് നൽകുന്നത് മറ്റൊരു പാത്രത്തിലുമായിരിക്കും. എന്നാൽ എത്രയൊക്കെ വൃത്തിയാക്കാൻ ശ്രമിച്ചാലും നിരന്തരമായി പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ കറപറ്റാൻ സാധ്യത കൂടുതലാണ്. എത്ര വൃത്തിയാക്കിയിട്ടും കറകൾ പോകുന്നില്ലേ? കറകൾ പറ്റിയ പത്രം ഇനി ഒളിപ്പിച്ചു വെക്കേണ്ട. കറകൾ കളയാൻ ഇങ്ങനെ ചെയ്ത് നോക്കൂ.

1. വിനാഗിരി 

കറകൾ കളയാൻ അധികപേരും ഉപയോഗിക്കുന്ന ഒന്നാണ് വിനാഗിരി. വിനാഗിരിക്കൊപ്പം ഉപ്പുകൂടെ ചേർത്ത് കലർത്തിയതിന് ശേഷം കറ പിടിച്ച പാത്രത്തിൽ ഉരക്കാം. ഉരച്ച ഉടനെ പാത്രം കഴുകരുത്. 10 മിനിറ്റെങ്കിലും വെച്ചതിന് ശേഷം മാത്രം പാത്രം കഴുകുക.

2. നാരങ്ങാ നീര് 

കടുത്ത കറകളെനീക്കം ചെയ്യാൻ സാധാരണമായി ഉപയോഗിക്കുന്നതാണ് നാരങ്ങാ നീര്. പിഴിഞ്ഞെടുത്ത നാരങ്ങാ നീര് മൃദുവായ ബ്രഷ് കൊണ്ട് ഉരച്ച് കഴുകാം. കുറച്ച് നേരം ഉണക്കാൻ വീക്കത്തിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിയെടുക്കാം.

3. ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയിൽ വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കണം. ഇനി ഈ പേസ്റ്റ്, കറയുള്ള പാത്രത്തിൽ തേച്ചു പിടിപ്പിക്കണം. 15 മിനിട്ടോളം വെച്ചതിന് ശേഷം പാത്രം കഴുകുന്ന സോപ്പും ചെറുചൂട് വെള്ളവും ഉപയോഗിച്ച് കഴുകികളയാം.

4. ടൂത്ത് പേസ്റ്റ് 

ടൂത്ത് പേസ്റ്റ് ഉപയോഗിച്ചും പത്രങ്ങളിലെ കഠിന കറകളെ നീക്കം ചെയ്യാൻ സാധിക്കും. ഉപയോഗിക്കാത്ത ബ്രഷിൽ പല്ലു തേക്കാൻ എടുക്കുന്നതുപോലെ പേസ്റ്റ് എടുക്കണം. അതിന് ശേഷം ബ്രഷ് ഉപയോഗിച്ച് കറപിടിച്ച പാത്രം നന്നായി ഉരക്കാം. അഞ്ചു മിനിറ്റ് വെച്ചതിന് ശേഷം പാത്രം കഴുകാവുന്നതാണ്. 

ഇനി മോഷ്ടാക്കളെ പേടിക്കണ്ട, നിങ്ങളുടെ വീടുകൾ സുരക്ഷിതമായിരിക്കും; വഴികൾ ഇതാണ്

PREV
Read more Articles on
click me!

Recommended Stories

ഈ ശീലങ്ങൾ ഫ്രിഡ്ജിൽ ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു; ശ്രദ്ധിക്കാം
2200 സ്‌ക്വയർ ഫീറ്റിൽ നാലംഗ കുടുംബത്തിനൊരുക്കിയ വീട്