ഓരോ ചെടിക്കും അതിന്റേതായ സ്വഭാവ ഗുണങ്ങളുണ്ട്. വീട്ടിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
life/home Dec 31 2025
Author: Ameena Shirin Image Credits:Getty
Malayalam
അലങ്കാരമാക്കാം
നീളമുള്ളതും പച്ചയും മഞ്ഞയും കലർന്ന ഇലകളാണ് സ്പൈഡർ പ്ലാന്റിനുള്ളത്. ഇത് വീടിന് അലങ്കാരമായി ഉപയോഗിക്കാൻ സാധിക്കും. ഹാങ്ങിങ് പോട്ടിലും ഇത് വളർത്താവുന്നതാണ്.
Image credits: Getty
Malayalam
എളുപ്പം വളർത്താം
തുടക്കക്കാർക്ക് എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ചെറിയ വെളിച്ചവും കുറച്ച് വെള്ളവും മാത്രമാണ് ചെടിക്ക് ആവശ്യം.
Image credits: Getty
Malayalam
പുതിയ ചെടികൾ
സ്പൈഡർ പ്ലാന്റിന്റെ ചെറിയ തണ്ടിൽ നിന്നും പുതിയ ചെടി വളർത്തിയെടുക്കാൻ സാധിക്കും. അതിനാൽ തന്നെ ഒന്നിൽകൂടുതൽ ചെടികൾ വീട്ടിൽ എളുപ്പം വളർത്താനാകും.
Image credits: Getty
Malayalam
സുരക്ഷിതമാണ്
സ്പൈഡർ പ്ലാന്റ് മനുഷ്യർക്കോ മൃഗങ്ങൾക്കോ ദോഷമുണ്ടാക്കുന്നില്ല. അതിനാൽ തന്നെ ഇത് ഇൻഡോറായി വളർത്തുന്നത് സുരക്ഷിതമാണ്.
Image credits: Getty
Malayalam
വായുവിനെ ശുദ്ധീകരിക്കുന്നു
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സ്പൈഡർ പ്ലാന്റിന് സാധിക്കും.
Image credits: Getty
Malayalam
ആരോഗ്യ ഗുണങ്ങൾ
ശുദ്ധമായ വായു ലഭിക്കാനും, നല്ല ഉറക്കം കിട്ടാനും, സമ്മർദ്ദം കുറയ്ക്കാനുമെല്ലാം വീട്ടിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നത് നല്ലതാണ്.
Image credits: Getty
Malayalam
ഔട്ട്ഡോർ പ്ലാന്റ്
വീടിനുള്ളിൽ മാത്രമല്ല പുറത്തും സ്പൈഡർ പ്ലാന്റ് വളരും. ചെറിയ പരിചരണം മാത്രമാണ് ചെടിക്ക് ആവശ്യം.