വീട്ടിൽ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന 9 ഇനം പച്ചക്കറികൾ 

Published : Feb 24, 2025, 11:13 AM ISTUpdated : Feb 24, 2025, 12:01 PM IST
വീട്ടിൽ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന 9 ഇനം പച്ചക്കറികൾ 

Synopsis

നമ്മൾ വാങ്ങുന്ന പച്ചക്കറികൾ എത്രത്തോളം ശുദ്ധമാണെന്ന് അറിയാൻ സാധിക്കില്ല. പലസ്ഥലങ്ങളിൽ നിന്നും വരുന്നതുകൊണ്ട് തന്നെ എന്തൊക്കെ ഉപയോഗിക്കുന്നു എങ്ങനെ വളർത്തുന്നു എന്നതിനെക്കുറിച്ച് നമുക്ക് ഒരു ധാരണയും ഉണ്ടാവില്ല.

നമ്മൾ വാങ്ങുന്ന പച്ചക്കറികൾ എത്രത്തോളം ശുദ്ധമാണെന്ന് അറിയാൻ സാധിക്കില്ല. പലസ്ഥലങ്ങളിൽ നിന്നും വരുന്നതുകൊണ്ട് തന്നെ എന്തൊക്കെ ഉപയോഗിക്കുന്നു എങ്ങനെ വളർത്തുന്നു എന്നതിനെക്കുറിച്ച് നമുക്ക് ഒരു ധാരണയും ഉണ്ടാവില്ല. ഫ്രഷ് മുതൽ മുറിച്ച പച്ചക്കറികൾ വരെ ഇന്ന് വിപണിയിലുണ്ട്. എളുപ്പത്തിന് നമ്മൾ പച്ചക്കറികളുടെ ഗുണമേന്മ ഒന്നും നോക്കാതെയാണ് വാങ്ങി ഉപയോഗിക്കാറുള്ളത്. എന്നാൽ വീടുകളിൽ തന്നെ അത്യാവശ്യമുള്ള പച്ചക്കറികൾ വളർത്തുകയാണെങ്കിൽ അതിന്റെ ഗുണമേന്മയെ കുറിച്ച് നിങ്ങൾക്ക് ആശങ്കപ്പെടേണ്ടി വരില്ല. വീട്ടിൽ എളുപ്പത്തിന് വളർത്താൻ കഴിയുന്ന 9 ഇനം പച്ചക്കറികളെ പരിചയപ്പെടാം.

മുളക് 

അടുക്കള തോട്ടത്തിലോ ടെറസിലോ ബാൽക്കണിയിലോ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഒന്നാണ് മുളക്. ഉപയോഗിക്കുന്ന മുളകിന്റെ ഉള്ളിലുള്ള വിത്തുകൾ മണ്ണിൽ കുഴിച്ചിട്ടാൽ ഇത് വളരും. സൂര്യപ്രകാശം നേരിട്ടടിക്കുന്ന സ്ഥലത്ത് വേണം നടേണ്ടത്.

തക്കാളി 

എളുപ്പത്തിൽ വീട്ടിലുണ്ടാക്കാൻ കഴിയുന്ന പച്ചക്കറിയാണ് തക്കാളി. തക്കാളിയിൽ തന്നെ പലയിനങ്ങൾ ഉണ്ട്. ചൂട് കാലത്താണ് ഇത് കൂടുതലായി വളരുക.

ചീര 

ഒരുപാട് സ്ഥലമുള്ള ടെറസോ തോട്ടമോ ഉണ്ടെങ്കിൽ ചീര നിങ്ങൾക്ക് എളുപ്പത്തിൽ വളർത്താം. ചെറിയ സ്ഥലങ്ങളിൽ ചീര വളർത്താൻ പരിമിതികളുണ്ടാകും. തണുത്ത കാലാവസ്ഥയും നേരിയ തോതിലുള്ള വെളിച്ചവുമാണ് ചീരക്ക് ആവശ്യം.

വെണ്ട

കേടുവരാത്ത തണ്ട് അല്ലെങ്കിൽ നമ്മൾ ഉപയോഗിക്കുന്ന വെണ്ട വളം ചേർത്ത് മണ്ണിൽ കുഴിച്ചിടണം. ചൂടുള്ള കാലാവസ്ഥയിലാണ് വെണ്ട വളരുന്നത്. നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം ഇത് നടേണ്ടത്. 

കത്തിരി 

വീടുകളിൽ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഒന്നാണ് കത്തിരി. വിത്ത് അല്ലെങ്കിൽ കാത്തിരിയുടെ  മുറിച്ചെടുത്ത ചെറിയ ഭാഗമാണ് നടേണ്ടത്. ഇത് മൊത്തത്തോടെ ഇടുന്നത് കൊണ്ട് കാര്യമില്ല.

വെള്ളരി 

വേനൽക്കാലത്ത് ഏറെ ആവശ്യമുള്ള ഒന്നാണ് വെള്ളരി. ഇത് ടെറസിൽ വളർത്തുന്നതാണ് കൂടുതൽ അനുയോജ്യം. മുകളിൽ പടർന്നു വളരുന്ന രീതിയിൽ വളർത്താം.

മല്ലിയില 

മല്ലിയില അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്. തണുത്ത കാലാവസ്ഥയിലാണ് മല്ലി വളരുന്നത്. ഇതിന് നേരിയ തോതിലുള്ള സൂര്യപ്രകാശമാണ് ആവശ്യം. അമിതമായി സൂര്യപ്രകാശം ലഭിച്ചാൽ ഇലകൾ വാടിപോകുവാനുള്ള സാധ്യത കൂടുതലാണ്.

മിന്റ് 

മിന്റ് എല്ലാർക്കും പരിചിതമാണെങ്കിലും വീടുകളിൽ അധികം കാണാത്ത ഒന്നാണിത്. നിരവധി ഗുണങ്ങളാണ് മിന്റിൽ അടങ്ങിയിട്ടുള്ളത്. ചായയിലും ജ്യൂസിലുമൊക്കെ ഇട്ട് കുടിക്കാവുന്നതാണ്. വേരോടെ മുറിച്ചെടുത്ത തണ്ട് നട്ടുവളർത്താം. മിതമായ രീതിയിലുള്ള വെള്ളമാണ് ഇതിന് ആവശ്യം. അമിതമായി വെള്ളം ഉപയോഗിച്ചാൽ ഇലകൾ വാടിപോകും. 

ബാത്റൂമിൽ ഈ സാധനങ്ങൾ വയ്ക്കുമ്പോൾ സൂക്ഷിക്കണം

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്