മൈക്രോവേവിലെ കടുത്ത കറ പോകുന്നില്ലേ? വൃത്തിയാക്കാൻ ഇത്രയേ ചെയ്യാനുള്ളൂ

Published : Apr 19, 2025, 04:02 PM ISTUpdated : Apr 19, 2025, 04:03 PM IST
മൈക്രോവേവിലെ കടുത്ത കറ പോകുന്നില്ലേ? വൃത്തിയാക്കാൻ ഇത്രയേ ചെയ്യാനുള്ളൂ

Synopsis

കറകളും അഴുക്കും പറ്റിയിരുന്ന് പലപ്പോഴും ഇത് വൃത്തിയാക്കുന്നത് കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ചൂടടിച്ചാൽ ഏത് കറയും എളുപ്പത്തിൽ അലിയും.

എളുപ്പത്തിൽ ഭക്ഷണങ്ങൾ പാകം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് മൈക്രോവേവ്. കറകളും അഴുക്കും പറ്റിയിരുന്ന് പലപ്പോഴും ഇത് വൃത്തിയാക്കുന്നത് കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ചൂടടിച്ചാൽ ഏത് കറയും എളുപ്പത്തിൽ അലിയും. മൈക്രോവേവ് എളുപ്പത്തിൽ വൃത്തിയാക്കാൻ ഇത്രയും മാത്രം ചെയ്താൽ മതി. 

നാരങ്ങ 

ഒരു പാത്രത്തിൽ 4 കപ്പ് വെള്ളം എടുത്തതിന് ശേഷം അതിലേക്ക് നാരങ്ങ മുറിച്ചിടണം. ശേഷം ഇത് മൈക്രോവേവിൽ ചൂടാക്കാൻ വയ്ക്കണം. 5 മിനിട്ടോളം തിളപ്പിച്ചതിന് ശേഷം അങ്ങനെ തന്നെ വെച്ചിരിക്കണം. ഈ സമയത്ത് മൈക്രോവേവ് തുറക്കാൻ പാടില്ല. മൈക്രോവേവിനുള്ളിൽ ആവി തങ്ങി നിൽക്കുന്നതുകൊണ്ട് തന്നെ നനഞ്ഞ മൈക്രോഫൈബർ തുണി ഉപയോഗിച്ച് തുടച്ചെടുത്തൽ അഴുക്കുകൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും.

നാരങ്ങ നീര് 

നാരങ്ങ തോട് മാത്രമല്ല നാരങ്ങാ നീര് ഉപയോഗിച്ചും മൈക്രോവേവ് വൃത്തിയാക്കാൻ സാധിക്കും. 3 സ്പൂൺ നാരങ്ങ നീര് വെള്ളത്തിൽ ചേർത്തതിന് ശേഷം അത് ഉപയോഗിച്ച് മൈക്രോവേവ് തുടച്ചെടുത്താൽ മതി. 

വിനാഗിരി 

മൈക്രോവേവിൽ കടുത്ത കറകളുണ്ടെങ്കിൽ വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത്. മൈക്രോവേവിനുള്ളിൽ വിനാഗിരി സ്പ്രേ ചെയ്തതിന് ശേഷം 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചിരിക്കണം. ശേഷം മൈക്രോഫൈബർ തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ മതി. 

ഡിഷ് സോപ്പ് 

ഡിഷ് സോപ്പും വെള്ളവും ചേർത്തതിന് ശേഷം ഇത് മൈക്രോവേവിൽ ചൂടാക്കാൻ വയ്ക്കണം. 2 മിനിറ്റ് ചൂടാക്കിയതിന് ശേഷം മൈക്രോവേവ് ഓഫ് ചെയ്യാം. ശേഷം പേപ്പർ ടവൽ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാവുന്നതാണ്. അതേസമയം സോപ്പ് വെള്ളം കൂടുതൽ നേരം ചൂടാക്കാൻ പാടില്ല. 

ഡ്രൈ നട്ട്സും സീഡ്‌സും കേടുവന്നോ? എങ്കിൽ ഇത്രയേ ചെയ്യാനുള്ളൂ

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്