പാത്രങ്ങൾ കഴുകുന്നതിനൊപ്പം അണുവിമുക്തമാക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ ഇതാണ്

Published : Sep 13, 2025, 10:44 PM IST
kitchen-cooking

Synopsis

ഓരോ മെറ്റീരിയലിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അത് അനുസരിച്ചാവണം പാത്രങ്ങൾ കഴുകി സൂക്ഷിക്കേണ്ടതും. വൃത്തിയാക്കുന്നതിനൊപ്പം പാത്രങ്ങൾ അണുവിമുക്തമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്.

ഓരോ ഭക്ഷണവും പാകം ചെയ്യാൻ അടുക്കളയിൽ വ്യത്യസ്തമായ പാത്രങ്ങളാണ് നമ്മൾ ഉപയോഗിക്കുന്നത്. ഓരോ മെറ്റീരിയലിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അത് അനുസരിച്ചാവണം പാത്രങ്ങൾ കഴുകി സൂക്ഷിക്കേണ്ടതും. എന്നാൽ വെറുതെ കഴുകിയതുകൊണ്ട് മാത്രം കാര്യമില്ല. വൃത്തിയാക്കുന്നതിനൊപ്പം പാത്രങ്ങൾ അണുവിമുക്തമാക്കേണ്ടതും വളരെ പ്രധാനമാണ്. ഈ പാത്രങ്ങൾ കഴുകേണ്ടത് ഇങ്ങനെയാണ്.

സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ

അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ. ഉപയോഗിക്കാനും വൃത്തിയാക്കാനും ഇത് എളുപ്പമാണ്. ഉപയോഗിക്കുന്നതിന് അനുസരിച്ച് പാത്രങ്ങളുടെ തിളക്കം മാങ്ങാനും സാധ്യത കൂടുതലാണ്. ബേക്കിംഗ് സോഡയിൽ വെള്ളം ചേർത്ത് കുഴച്ചതിന് ശേഷം പാത്രത്തിൽ തേച്ചുപിടിപ്പിക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം കഴുകിയാൽ മതി.

ഗ്ലാസ് പാത്രങ്ങൾ

നിരന്തരമായി ഉപയോഗിക്കുമ്പോൾ ഗ്ലാസ് പാത്രങ്ങളിൽ കറ പറ്റാനും മങ്ങൽ ഉണ്ടാവാനും കാരണമാകുന്നു. ഉരച്ച് കഴുകുന്നത് പാത്രത്തിൽ പോറലുകൾ ഉണ്ടാക്കുന്നു. പകുതി മുറിച്ച നാരങ്ങ പാത്രത്തിൽ നന്നായി ഉരക്കണം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം ചെറുചൂട് വെള്ളത്തിൽ കഴുകിയാൽ മതി. അഴുക്കിനെ ഇല്ലാതാക്കുന്നതിനൊപ്പം അണുവിമുക്തമാക്കാനും ഇതിലൂടെ സാധിക്കുന്നു.

ചെമ്പ് പാത്രങ്ങൾ

കെച്ചപ്പ് ഉപയോഗിച്ച് ചെമ്പ് പാത്രങ്ങൾ അനായാസം വൃത്തിയാകാൻ സാധിക്കും. കെച്ചപ്പിലുള്ള അസിഡിറ്റി കടുത്ത കറയെ എളുപ്പം ഇല്ലാതാക്കുന്നു. പാത്രത്തിൽ കെച്ചപ്പ് പുരട്ടിയതിന് ശേഷം കുറച്ച് നേരം അങ്ങനെ തന്നെ വെയ്ക്കണം. ശേഷം സ്പോഞ്ച് ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മതി. പാത്രങ്ങൾ തിളക്കമുള്ളതാകും.

തടിപ്പാത്രങ്ങൾ

തടിപ്പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. ചൂടുള്ള സോപ്പ് വെള്ളത്തിലാവണം ഇത് കഴുകേണ്ടത്. ഇങ്ങനെ കഴുകിയതിന് ശേഷം പാത്രത്തിലേക്ക് കുറച്ച് ഉപ്പ് വിതറാം. ശേഷം നാരങ്ങ ഉപയോഗിച്ച് ഉരക്കണം. ശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാം. കഴുകിയതിന് ശേഷം പാത്രം നന്നായി ഉണക്കാൻ മറക്കരുത്.

നോൺ സ്റ്റിക് പാത്രങ്ങൾ

ശ്രദ്ധിച്ചു വേണം നോൺ സ്റ്റിക് പാത്രങ്ങൾ കഴുകേണ്ടത്. ഉരച്ച് കഴുകുന്നത് പാത്രത്തിന്റെ കോട്ടിങിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു. പകരം ചെറുചൂട് വെള്ളത്തിൽ കുറച്ച് നേരം മുക്കിവയ്ക്കണം. ശേഷം ഡിഷ് വാഷും സോപ്പും ഉപയോഗിച്ച് നന്നായി കഴുകിയെടുത്താൽ മതി.

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്