എളുപ്പത്തിൽ വളർത്താവുന്ന കുറച്ച് പൂച്ചെടികൾ ഉണ്ടെങ്കിൽ ചെറിയ സ്ഥലങ്ങൾ പോലും പൂമ്പാറ്റകൾ വരുന്ന, വീടിന് വെളിച്ചം നൽകുന്ന മിനി ഗാർഡനുകളാക്കി മാറ്റാൻ സാധിക്കും.

ബാൽക്കണിയുടെ ഭംഗി കൂട്ടാൻ വലിയ ചിലവില്ലാതെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ബക്കറ്റ് ഗാർഡനിംഗ്. എളുപ്പത്തിൽ വളർത്താവുന്ന കുറച്ച് പൂച്ചെടികൾ ഉണ്ടെങ്കിൽ ചെറിയ സ്ഥലങ്ങൾ പോലും പൂമ്പാറ്റകൾ വരുന്ന, വീടിന് വെളിച്ചം നൽകുന്ന മിനി ഗാർഡനുകളാക്കി മാറ്റാൻ സാധിക്കും. ഈ ചെടികൾ വളർത്തൂ.

Add Asianetnews as a Preferred SourcegooglePreferred

സീനിയ

വെയിലത്തും നന്നായി വളരുന്ന ചെടിയാണ് സീനിയ. അധികം പരിചരണം വേണ്ടാത്ത ഈ ചെടികൾ ചട്ടികളിൽ എളുപ്പത്തിൽ വളർത്താം.

പെറ്റൂണിയ

വിവിധ നിറങ്ങളിൽ പൂക്കുന്ന പെറ്റൂണിയ, തൂക്കുചട്ടികളിലും ബാൽക്കണിയിലെ കൈവരികളിലും വളർത്താവുന്നതാണ്.

ബാൽസം

ബാൽസം ചെടികൾ എളുപ്പത്തിൽ വളർത്താൻ സാധിക്കും. പിങ്ക്, ചുവപ്പ്, വെള്ള തുടങ്ങിയ നിറങ്ങളിൽ ചെടിയിൽ പൂക്കൾ ഉണ്ടാകുന്നു. ബക്കറ്റുകളിലും ചട്ടികളിലും നന്നായി വളരുന്ന ഇവ ചെറിയ ബാൽക്കണികൾക്ക് നല്ല നിറം പകരും.

ജമന്തി

ഏതുകാലാവസ്ഥയിലും എളുപ്പം വളർത്താൻ കഴിയുന്ന ചെടിയാണ് ജമന്തി. ഇതിന്റെ മനോഹരമായ പൂക്കൾ ബാൽക്കണിക്ക് നിറം നൽകുന്നതിനൊപ്പം കീടങ്ങളെ സ്വാഭാവികമായി അകറ്റാനും സഹായിക്കും.

മോസ് റോസ്

നല്ല സൂര്യപ്രകാശം കിട്ടുന്ന ബാൽക്കണികളിൽ മോസ് റോസ് നന്നായി വളരും. ഇതിന് വളരെ കുറച്ച് വെള്ളം മതി.