
വേനലായാലും മഴയായാലും വൈദ്യുതിയുടെ ഉപയോഗം എപ്പോഴും കൂടുതലായിരിക്കും. എയർ കണ്ടീഷണർ മുതൽ ഫ്രിഡ്ജ് വരെ ഒരേ സമയം ഉപയോഗിക്കുന്നത് വൈദ്യുതി ഉപയോഗം കൂട്ടൂന്നു. വീട്ടിൽ ഉപയോഗിക്കുന്ന ഈ ഉപകരണങ്ങളിൽ കൂടുതൽ ഊർജ്ജം ചിലവാകുന്നു.
വീട്ടിൽ ഏറ്റവും കൂടുതൽ ഊർജ്ജം ചിലവാകുന്നത് എയർ കണ്ടീഷണറിനാണ്. കഴിയുന്ന സമയങ്ങളിൽ എസിയുടെ ഉപയോഗം കുറയ്ക്കുന്നത് നല്ലതായിരിക്കും. ഇതിലൂടെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനും സാധിക്കുന്നു.
2. വാട്ടർ ഹീറ്റർ
വൈദ്യുതി അമിതമായി ഉപയോഗിക്കുന്ന മറ്റൊരു ഉപകരണം വാട്ടർ ഹീറ്ററുകളാണ്. വേനൽക്കാലത്ത് അധികം ഉപയോഗിക്കില്ലെങ്കിലും തണുപ്പുള്ള സമയങ്ങളിൽ ഇതിന്റെ ഉപയോഗം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ വൈദ്യുതി പാഴാകാൻ സാധ്യത കൂടുതലാണ്.
3. റെഫ്രിജറേറ്റർ
വീട്ടിൽ വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപകരണമാണ് റെഫ്രിജറേറ്റർ. അതിനാൽ തന്നെ റെഫ്രിജറേറ്റർ പ്രവവർത്തിക്കാൻ കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്നു. ശരിയായ താപനിലയിൽ ഫ്രിഡ്ജ് ഉപയോഗിക്കുന്നതിലൂടെ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സാധിക്കും.
4. വാഷിംഗ് മെഷീൻ
വാഷിംഗ് മെഷീൻ വസ്ത്രങ്ങൾ കഴുകുന്ന ജോലി എളുപ്പമാക്കിയെങ്കിലും ഇത് പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നു. പ്രവർത്തന സമയം കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപയോഗവും വർധിക്കുന്നു.
5. ഓവൻ
മൈക്രോവേവും ഓവനും അടുക്കളയിലെ ഒരാവശ്യ വസ്തുവായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിന്റ ഉപയോഗം പാചകം എളുപ്പമാക്കിയെങ്കിലും അമിതമായ വൈദ്യുതി ഉപയോഗം ഉണ്ടാവാൻ കാരണമായി. ശ്രദ്ധയോടെ ഉപയോഗിച്ചാൽ വൈദ്യുതി അമിതമായി ചിലവാകുന്നത് ഒഴിവാക്കാനാവും.