അടുക്കള വൃത്തിയായിരിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്താൽ മതി 

Published : Mar 13, 2025, 09:59 AM ISTUpdated : Mar 13, 2025, 11:16 AM IST
അടുക്കള വൃത്തിയായിരിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്താൽ മതി 

Synopsis

പാചകം വളരെ ആസ്വാദകരമായി ചെയ്യുന്ന ഒരു ജോലിയാണ്. എന്നാൽ അത് ശരിക്കും ആസ്വദിക്കണമെങ്കിൽ നിങ്ങളുടെ സ്പേസ് വൃത്തിയുള്ളതായിരിക്കണം. സാധനങ്ങൾ വാരിവലിച്ച് ഇടാതെ ഒതുക്കവും വൃത്തിയും അടുക്കളയിൽ ഉണ്ടായിരിക്കണം

പാചകം വളരെ ആസ്വാദകരമായി ചെയ്യുന്ന ഒരു ജോലിയാണ്. എന്നാൽ അത് ശരിക്കും ആസ്വദിക്കണമെങ്കിൽ നിങ്ങളുടെ സ്പേസ് വൃത്തിയുള്ളതായിരിക്കണം. സാധനങ്ങൾ വാരിവലിച്ച് ഇടാതെ ഒതുക്കവും വൃത്തിയും അടുക്കളയിൽ ഉണ്ടായിരിക്കണം. ഭക്ഷണങ്ങൾ പാകം ചെയ്യുന്ന ഇടമായതുകൊണ്ട് തന്നെ വൃത്തിയില്ലെങ്കിൽ അത് പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നു. ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും ചേർന്ന് ബാക്റ്റീരിയകൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ അടുക്കള വൃത്തിയായി ഇരിക്കും.

വ്യക്തിശുചിത്വം പാലിക്കുക 

ആദ്യമായി തന്നെ വ്യക്തിശുചിത്വമാണ് വേണ്ടത്. പാചകം ചെയ്യാൻ പോകുന്നതിന് മുമ്പ് കൈകൾ വൃത്തിയായി കഴുകണം. നഖങ്ങൾ വെട്ടുകയും മുടി കെട്ടിവെക്കുകയും ചെയ്യണം. കൈയ്യോ മുഖമോ തുടക്കാൻ ഒരു ടവൽ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. നിങ്ങൾ എത്രത്തോളം വൃത്തിയായിരിക്കുമോ അത്രയും വൃത്തി നിങ്ങളുടെ അടുക്കളയ്ക്കും ഉണ്ടാകും.

ഭക്ഷണം സൂക്ഷിക്കാം 

പാകം ചെയ്ത ഭക്ഷണവും ഭക്ഷണ സാധനങ്ങളും ശരിയായ പാത്രത്തിൽ സൂക്ഷിച്ചില്ലെങ്കിൽ അവ എളുപ്പത്തിൽ കേടാവാൻ കാരണമാകും. പാകം ചെയ്ത ഭക്ഷണങ്ങൾ ആണെങ്കിൽ അവ പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. മറ്റ് ഔഷധസസ്യങ്ങൾ പേപ്പർ ബാഗിലാക്കിയും സൂക്ഷിക്കാം.

പാത്രം വൃത്തിയായി കഴുകാം 

അടുക്കളയിൽ ഉപയോഗിക്കുന്ന ഓരോ പാത്രവും വൃത്തിയായി കഴുകി സൂക്ഷിക്കേണ്ടതുണ്ട്. ഭക്ഷണ അവശിഷ്ടങ്ങൾ പാത്രത്തിൽ പറ്റിയിരുന്നാൽ അവയിൽ നിന്നും ബാക്റ്റീരിയകൾ ഉണ്ടാവുകയും ഭക്ഷ്യവിഷബാധ ഉണ്ടാവാനും കാരണമാകുന്നു. പാത്രങ്ങൾ കഴുകി വൃത്തിയാക്കിയതിന് ശേഷം വെള്ളം തുടച്ചെടുക്കുകയും വേണം.

ഉപകരണങ്ങൾ 

അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ അടുക്കള പൂർണമായും വൃത്തിയായെന്ന് പറയാൻ സാധിക്കു. ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരിക്കാൻ സാധ്യതയുള്ളതിനാൽ ദുർഗന്ധം ഉണ്ടാവും. അതുകൊണ്ട് തന്നെ അടുക്കളയിലെ എല്ലാ ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കാം. 

വേസ്റ്റ് ബിൻ 

കുറഞ്ഞത് രണ്ട് വേസ്റ്റ് ബിന്നുകൾ എങ്കിലും അടുക്കളയിൽ വെയ്‌ക്കേണ്ടതുണ്ട്. ഒന്ന് നനഞ്ഞ മാലിന്യങ്ങൾ ഇടാനും മറ്റൊന്ന് അല്ലാത്ത മാലിന്യങ്ങൾ ഇടാനും. ദുർഗന്ധം ഉണ്ടാകാതിരിക്കാൻ എല്ലാ ദിവസവും വേസ്റ്റ് ബിന്നിൽനിന്നും മാലിന്യങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ അടുക്കള വൃത്തിയായി സൂക്ഷിക്കാം.        

വീട്ടുജോലിക്ക് ശേഷം കൈകൾ എങ്ങനെ മൃദുവായി സൂക്ഷിക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്