ഈ പാത്രങ്ങൾ ഡിഷ്‌വാഷറിൽ കഴുകാൻ പാടില്ല; കാരണം ഇതാണ്  

Published : Apr 20, 2025, 03:43 PM IST
ഈ പാത്രങ്ങൾ ഡിഷ്‌വാഷറിൽ കഴുകാൻ പാടില്ല; കാരണം ഇതാണ്  

Synopsis

പാത്രങ്ങൾ തേച്ചുരച്ച് കഴുകി വൃത്തിയാക്കുന്നതായിരുന്നു അടുക്കളയിലെ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന ജോലി. ഡിഷ് വാഷർ വന്നതോടെ പാത്രം കഴുകി കഷ്ടപ്പെടേണ്ടി വരില്ല എന്നതാണ് ഗുണം.

അടുക്കളയിൽ ഡിഷ് വാഷറുണ്ടെങ്കിൽ പകുതി ജോലി കുറഞ്ഞ് കിട്ടും. പാത്രങ്ങൾ തേച്ചുരച്ച് കഴുകി വൃത്തിയാക്കുന്നതായിരുന്നു അടുക്കളയിലെ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന ജോലി. ഡിഷ് വാഷർ വന്നതോടെ പാത്രം കഴുകി കഷ്ടപ്പെടേണ്ടി വരില്ല എന്നതാണ് ഗുണം. എന്നാൽ ഡിഷ് വാഷറിൽ പാത്രങ്ങൾ കഴുകുമ്പോൾ ചില അബദ്ധങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ നിങ്ങളുടെ ഉപകരണം കേടുവരാൻ സാധ്യതയുണ്ട്. പാത്രങ്ങൾ കഴുകാൻ സാധിക്കുമെങ്കിലും എല്ലാ പാത്രങ്ങളും ഡിഷ് വാഷറിൽ കഴുകാൻ സാധിക്കില്ല. അവ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ.

കത്തി

മൂർച്ച കൂടിയ കത്തി ഒരിക്കലും ഡിഷ് വാഷറിൽ കഴുകാൻ ഇടരുത്. ഇത് ബ്ലെയ്ഡിന് കേടുപാടുകൾ വരുത്തുകയും ഉപകരണം നശിച്ച് പോകാനും കാരണമാകുന്നു. അതിനാൽ തന്നെ കത്തി പോലുള്ള മൂർച്ചയുള്ള സാധനങ്ങൾ കൈകൾ കൊണ്ട് കഴുകുന്നതാണ് നല്ലത്. 

ചെമ്പ് മഗ്ഗുകളും പാചക ഉപകരണങ്ങളും 

ചെമ്പ് കൊണ്ടുള്ള മഗ്ഗുകളും പാചക ഉപകരണങ്ങളും കാഴ്ച്ചയിൽ മനോഹരമാണ്. ഉപയോഗിക്കാനും എളുപ്പമാണ്. എന്നാൽ ഡിഷ് വാഷറിൽ ഇത്തരം പാത്രങ്ങൾ കഴുകാൻ ഇടരുത്. ഇത് ഡിഷ്‌വാഷറിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കുകയും ഉപകരണം കേടുവരുകയും ചെയ്യുന്നു. കൂടാതെ പാത്രങ്ങളുടെ തിളക്കം നഷ്ടപ്പെടുകയും നിറം മാറാനും സാധ്യതയുണ്ട്. 

പാൽ ഗ്ലാസ്സ്

പാൽ ഗ്ലാസ്സുകൾ ഡിഷ് വാഷറിൽ കഴുകുന്നത് ഗ്ലാസിന്റെ നിറം മങ്ങാൻ കാരണമാകുന്നു. ഇത്തരം ഗ്ലാസ്സുകൾ കൈകൾ ഉപയോഗിച്ച് കഴുകുന്നതാണ് നല്ലത്. 

ഇൻസുലേറ്റഡ് മഗ്ഗുകളും കപ്പുകളും 

ഇൻസുലേറ്റഡ് കപ്പുകൾ ഡിഷ് വാഷറിൽ കഴുകിയാൽ കപ്പിന്റെ കാര്യക്ഷമത നഷ്ടപ്പെട്ട് പോകുന്നു. ഇത്തരം പ്രത്യേക കപ്പുകൾ കൈ കൊണ്ട് കഴുകുന്നതാണ് നല്ലത്. 

തടി പാത്രങ്ങൾ 

ഡിഷ് വാഷറിലുള്ള ചൂട് തടി പാത്രങ്ങളിൽ കേടുപാടുകൾ വരുത്തുന്നു. അതിനാൽ തന്നെ തടികൊണ്ടുള്ള പാത്രങ്ങളും കട്ടിങ് ബോർഡുകളും ഒരിക്കലും ഡിഷ് വാഷറിൽ കഴുകാൻ പാടില്ല. 

അലുമിനിയം പാത്രങ്ങൾ 

അലുമിനിയം പാത്രങ്ങൾ ഡിഷ് വാഷറിൽ കഴുകുമ്പോൾ പാത്രങ്ങൾ മങ്ങിപോകാൻ സാധ്യതയുണ്ട്. സ്റ്റീൽ പാത്രങ്ങൾ ഡിഷ് വാഷറിൽ കഴുകാൻ സാധിക്കുമെങ്കിലും പാത്രതിലുള്ള ലേബൽ മനസിലാക്കിയതിന് ശേഷം മാത്രം കഴുകാൻ ശ്രദ്ധിക്കണം. 

പ്ലാസ്റ്റിക് പാത്രങ്ങൾ 

പ്ലാസ്റ്റിക് പാത്രങ്ങൾ ഡിഷ് വാഷറിലിട്ട് കഴുകിയാൽ ചൂട് കൂടുതലായത് കൊണ്ട് തന്നെ പാത്രങ്ങൾ ഉരുകി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഡിഷ്‌വാഷർ സേഫ് എന്ന ലേബലുള്ള പാത്രങ്ങൾ മാത്രം ഡിഷ് വാഷറിൽ കഴുകാൻ ശ്രദ്ധിക്കണം. അതേസമയം സ്ഥിരമായി പ്ലാസ്റ്റിക് പാത്രങ്ങൾ ഡിഷ് വാഷറിൽ കഴുകരുത്. ഇത് പാത്രത്തിന് കേടുപാടുകൾ ഉണ്ടാക്കുന്നു. 

മൈക്രോവേവിലെ കടുത്ത കറ പോകുന്നില്ലേ? വൃത്തിയാക്കാൻ ഇത്രയേ ചെയ്യാനുള്ളൂ

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്