
വസ്ത്രങ്ങൾ എപ്പോഴും വൃത്തിയായിരിക്കണെമന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. ഉപയോഗിച്ച് കഴിഞ്ഞാൽ ഉടൻ വസ്ത്രങ്ങൾ കഴുകി സൂക്ഷിക്കാറുണ്ട്. എന്നാൽ കഴുകിയതിന് ശേഷവും വസ്ത്രങ്ങളിൽ നിന്നും ദുർഗന്ധം ഉണ്ടാവാൻ സാധ്യതയുണ്ട്. വസ്ത്രങ്ങൾ കഴുകുമ്പോൾ ആവർത്തിക്കുന്ന തെറ്റുകളാണ് ഇത്തരത്തിൽ ദുർഗന്ധം ഉണ്ടാവുന്നതിന്റെ കാരണം. വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വസ്ത്രങ്ങൾ ചൂട് വെള്ളത്തിൽ കഴുകുന്നത് അഴുക്കിനെയും അണുക്കളെയും എളുപ്പം ഇല്ലാതാക്കാൻ സഹായിക്കുന്നു. എന്നാൽ അമിതമായ ചൂടിൽ കഴുകുന്നത് വസ്ത്രങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു. വസ്ത്രങ്ങളുടെ ലേബൽ അനുസരിച്ച് കഴുകാൻ ശ്രദ്ധിക്കണം.
കൂടുതൽ സോപ്പ് പൊടി ഉപയോഗിക്കുമ്പോൾ വസ്ത്രത്തിലെ അഴുക്ക് പെട്ടെന്ന് നീക്കം ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വസ്ത്രങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാനും കറ പറ്റാനും കാരണമാകുന്നു.
3. ഒരുമിച്ച് കഴുകുമ്പോൾ
വസ്ത്രങ്ങൾ ഒരുമിച്ചിട്ടു കഴുകുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും വാഷിംഗ് മെഷീനിൽ കഴുകുമ്പോൾ ശരിയായ രീതിയിൽ സോപ്പ് പൊടിയും വെള്ളംവും വസ്ത്രങ്ങളിൽ എത്താതെയും വൃത്തിയാകാതെയും വരുന്നു. പിന്നീടിത് വസ്ത്രങ്ങളിൽ ദുർഗന്ധം ഉണ്ടാവാനും കാരണമാകുന്നു.
4. ഉണക്കണം
കഴുകിയതിന് ശേഷം വസ്ത്രങ്ങൾ നന്നായി ഉണക്കാൻ ശ്രദ്ധിക്കണം. നല്ല കാറ്റും സൂര്യപ്രകാശവും ലഭിക്കുന്ന വിധത്തിൽ ഉണക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ വസ്ത്രങ്ങളിൽ ഈർപ്പം തങ്ങി നിൽക്കുകയും ദുർഗന്ധം ഉണ്ടാവാനും കാരണമാകുന്നു.
5. എപ്പോഴും കഴുകേണ്ട
എന്നും ഉപയോഗിക്കുന്ന വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കേണ്ടതുണ്ടെങ്കിലും, ജീൻസ് പോലുള്ള കട്ടിയുള്ള വസ്ത്രങ്ങൾ എപ്പോഴും കഴുകേണ്ടതില്ല. ഇത് ഇത്തരം വസ്ത്രങ്ങൾ നശിച്ചുപോകാൻ കാരണമാകുന്നു.