ബ്ലാങ്കറ്റ് തെറ്റായ രീതിയിൽ കഴുകിയാൽ അതിന്റെ മൃദുത്വം നഷ്ടപ്പെടാനും, നിറം മങ്ങാനും ദുർഗന്ധം ഉണ്ടാവാനുമൊക്കെ കാരണമാകുന്നു. ചിലപ്പോൾ ബ്ലാങ്കറ്റ് ചുരുങ്ങിപ്പോകാനും സാധ്യതയുണ്ട്.

തണുപ്പുകാലം കഴിയുമ്പോൾ ആദ്യം ചെയ്യേണ്ട കാര്യങ്ങളിലൊന്ന് കട്ടിയുള്ള ബ്ലാങ്കറ്റുകളും പുതപ്പുകളും കഴുകി സൂക്ഷിക്കുക എന്നതാണ്. എന്നാൽ ബ്ലാങ്കറ്റ് തെറ്റായ രീതിയിൽ കഴുകിയാൽ അതിന്റെ മൃദുത്വം നഷ്ടപ്പെടാനും, നിറം മങ്ങാനും ദുർഗന്ധം ഉണ്ടാവാനുമൊക്കെ കാരണമാകുന്നു. ചിലപ്പോൾ ബ്ലാങ്കറ്റ് ചുരുങ്ങിപ്പോകാനും സാധ്യതയുണ്ട്. അതിനാൽ ബ്ലാങ്കറ്റ് കഴുകുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

Add Asianetnews as a Preferred SourcegooglePreferred

1.ബ്ലാങ്കറ്റ് കഴുകുന്നതിന് മുൻപ് ലേബൽ വായിക്കാൻ മറക്കരുത്

എല്ലാ ബ്ലാങ്കറ്റുകളും ഒരുപോലെയല്ല. ചിലത് കമ്പിളികൊണ്ടുള്ളതും, ചിലത് ഫ്ലീസ് അല്ലെങ്കിൽ മൈക്രോ ഫൈബർ കൊണ്ടുള്ളതുമാണ്. അതിനാൽ തന്നെ ബ്ലാങ്കറ്റിൽ നൽകിയിട്ടുള്ള വാഷ് കെയർ ലേബൽ തീർച്ചയായും വായിക്കണം. ലേബൽ അവഗണിക്കുന്നത് ബ്ലാങ്കറ്റിന്റെ ഗുണമേന്മ നഷ്ടപ്പെടാൻ കാരണമാകുന്നു.

2. അമിതമായി ഡിറ്റർജന്റ് ഉപയോഗിക്കുന്നത് ഒഴിവാക്കണം

ബ്ലാങ്കറ്റിൽ ഡിറ്റർജന്റ് തങ്ങിനിൽക്കുന്നത് അതിനെ കട്ടിയുള്ളതാക്കാനും ദുർഗന്ധം വരാനും കാരണമാകും. എപ്പോഴും വീര്യം കുറഞ്ഞ ലിക്വിഡ് ഡിറ്റർജന്റ് അല്ലെങ്കിൽ ബേബി ഡിറ്റർജന്റ് ഉപയോഗിക്കുക. ആവശ്യമെങ്കിൽ കഴുകിയതിന് ശേഷം അൽപം വെള്ള വിനാഗിരി ചേർത്ത വെള്ളത്തിൽ മുക്കിയെടുക്കാവുന്നതാണ്. ഇത് ഡിറ്റർജന്റ് തങ്ങി നിൽക്കുന്നത് തടയുന്നു.

3. ചൂടുവെള്ളവും വേഗതയേറിയ സ്പിൻ മോഡും ഒഴിവാക്കുക

ചൂടുവെള്ളം ബ്ലാങ്കറ്റിന്റെ നൂലിഴകളെ ഇല്ലാതാക്കുന്നു. പ്രത്യേകിച്ച് കമ്പിളി ബ്ലാങ്കറ്റുകളിൽ. എല്ലായ്പ്പോഴും തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളം മാത്രം ഉപയോഗിക്കുക. വാഷിംഗ് മെഷീനിൽ കഴുകുമ്പോൾ വേഗതയേറിയ സ്പിൻ മോഡ് ഒഴിവാക്കാം.

4. വെയിലത്ത് ഉണക്കുന്ന രീതിയും പ്രധാനമാണ്

ബ്ലാങ്കറ്റ് നേരിട്ടുള്ള കനത്ത വെയിലത്ത് ഉണക്കുന്നത് നിറം മങ്ങാനും തുണി കട്ടിയാകാനും കാരണമാകും. തണലത്തോ ഇളം വെയിലത്തോ വിരിച്ച് ഉണ്ടാക്കുന്നതാണ് നല്ലത്. പൂർണ്ണമായും ഉണങ്ങിയ ശേഷം മാത്രം എടുത്തു വെക്കുക, അല്ലെങ്കിൽ ഈർപ്പം കാരണം പൂപ്പലും ദുർഗന്ധവും ഉണ്ടാവാൻ കാരണമാകുന്നു.