മുയലിനെ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Published : Jul 01, 2025, 03:25 PM ISTUpdated : Jul 01, 2025, 03:37 PM IST
Rabbit

Synopsis

മുയലുകളെ എപ്പോഴും കൂട്ടിലിട്ട് വളർത്താൻ പാടില്ല. അവയെ പുറത്തിറക്കുകയും കുറഞ്ഞത് 4 മണിക്കൂറെങ്കിലും നടത്തുകയും വേണം.

വളരെ ചെറുതും, കാണാൻ ഭംഗിയുള്ളതുമാണ് മുയലുകൾ. അവ മനുഷ്യരോട് ഇണങ്ങി ജീവിക്കുന്ന മൃഗങ്ങളാണ്. വീട്ടിൽ മുയലിനെ വളർത്താൻ താല്പര്യപ്പെടുന്നുവെങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.

കൂട്

അത്യാവശ്യം വലിപ്പമുള്ള കൂട്ടിലാണ് മുയലിനെ വളർത്തേണ്ടത്. നടക്കാനും, കിടക്കാനും, ഭക്ഷണം കഴിക്കാനും അതിനുള്ളിൽ ആവശ്യത്തിനുള്ള സ്ഥലമുണ്ടായിരിക്കണം.

ഭക്ഷണ ക്രമീകരണം

ഉണക്ക പുല്ല്, പെല്ലറ്റ്സ്, കേടുവരാത്ത പച്ചക്കറികൾ തുടങ്ങിയവയാണ് മുയലുകൾക്ക് ഇഷ്ടം. കൂടാതെ ഇടയ്ക്കിടെ ശുദ്ധമായ വെള്ളവും കൊടുക്കാൻ ശ്രദ്ധിക്കണം.

വ്യായാമം വേണം

മുയലുകളെ എപ്പോഴും കൂട്ടിലിട്ട് വളർത്താൻ പാടില്ല. അവയെ പുറത്തിറക്കുകയും കുറഞ്ഞത് 4 മണിക്കൂറെങ്കിലും നടത്തുകയും വേണം. അതേസമയം ചെടികൾ വീട്ടിൽ വളർത്തുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ചില ചെടികളിൽ വിഷാംശം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് മൃഗങ്ങൾക്ക് നല്ലതല്ല.

ഒറ്റപ്പെടരുത്

മുയലുകൾ സാമൂഹിക ജീവികളാണ്. അതിനാൽ തന്നെ മുയലിനെ ഒന്നായി വാങ്ങുന്നതിന് പകരം ജോഡിയായി വാങ്ങാം. ഇനി ഒന്നിനെയാണ് വളർത്തുന്നതെങ്കിൽ അതിനോടൊപ്പം സമയം ചിലവഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അവർക്ക് ഒറ്റപ്പെടൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഗ്രൂമിങ്

മൃഗങ്ങളെ കൃത്യമായ സമയത്ത് ഗ്രൂമിങ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ആഴ്ചയിൽ ഒരിക്കൽ ഇവയെ ഗ്രൂമിങ് ചെയ്യണം. 4 ആഴ്ച കൂടുമ്പോൾ നഖം വെട്ടുകയും, ചെവി, പല്ല് തുടങ്ങിയവ നിരീക്ഷിച്ച് കുഴപ്പങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.

ചവയ്ക്കുന്ന ശീലം

മുയലുകൾക്ക് ചവയ്ക്കാൻ ഇഷ്ടമാണ്. ഇത് അവയുടെ പല്ലിനെ കൂടുതൽ ശക്തമാക്കുന്നു. എന്ത് കിട്ടിയാലും ചവയ്ക്കുന്ന ശീലമുള്ളതിനാൽ മുയലുകൾക്ക് കഴിക്കാൻ സുരക്ഷിതമായ സാധനങ്ങൾ വാങ്ങി നൽകാം.

വാക്സിൻ എടുക്കാം

ഇടയ്ക്കിടെ ഡോക്ടറെ കാണുകയും ആവശ്യമായ വാക്സിനുകൾ എടുക്കാനും ശ്രദ്ധിക്കണം. ഇത് മൃഗങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ അതിവേഗത്തിൽ വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്
ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണ സാധനങ്ങൾ ഇതാണ്