പാറ്റ ശല്യം ഇല്ലാതാക്കാൻ ഇതാ ചില പൊടിക്കൈകൾ

Published : Jun 30, 2025, 06:24 PM IST
How-to-get-rid-of-cockroach

Synopsis

ഈർപ്പം ഉണ്ടാകുന്ന സ്ഥലങ്ങളിലും പാറ്റയുടെ ശല്യം ഉണ്ടാവാറുണ്ട്. അടുക്കള എപ്പോഴും ഡ്രൈയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

എത്രയൊക്കെ വൃത്തിയാക്കി സൂക്ഷിച്ചാലും വീടിനുള്ളിൽ പാറ്റകളും മറ്റ് ജീവികളും വന്നുകൊണ്ടേയിരിക്കും. ഇങ്ങനെ വരാനുള്ള കാരണം ഇവയെ ആകർഷിക്കുന്ന എന്തോ ഒന്ന് വീട്ടിൽ ഉള്ളതുകൊണ്ടാണ്. നമ്മൾ കാണാത്ത സ്ഥലങ്ങളിൽ ചിലപ്പോൾ ഭക്ഷണാവശിഷ്ടങ്ങൾ കിടപ്പുണ്ടാവാം. അല്ലെങ്കിൽ മറ്റെന്തങ്കിലും മാലിന്യങ്ങളാവാം. അതിനാൽ തന്നെ പാറ്റകൾ വരുന്നതിന്റെ കാരണം കണ്ടെത്തി പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. പാറ്റകളെ തുരത്താൻ ഇങ്ങനെ ചെയ്‌തു നോക്കൂ.

  1. വിള്ളലുകൾ അടക്കാം

വീട്ടിൽ വിള്ളലുകൾ ഉണ്ടെങ്കിൽ അത് അടക്കാൻ ശ്രദ്ധിക്കണം. ചെറിയ ഹോൾ വഴിയും മറ്റും പാറ്റകളും മറ്റ് ജീവികളും വീട്ടിലേക്ക് എളുപ്പത്തിൽ കയറിപ്പറ്റുന്നു.

2. അടുക്കള വൃത്തിയാക്കാം

മാലിന്യങ്ങൾ ഉണ്ടെങ്കിൽ ഇത്തരം ജീവികളുടെ ശല്യം ഉണ്ടായിക്കൊണ്ടേയിരിക്കും. അതിനാൽ തന്നെ അടുക്കള എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ചും ഭക്ഷണാവശിഷ്ടങ്ങൾ കിടന്നാൽ ജീവികളുടെ ശല്യം കൂടുന്നു.

3. വെള്ളം ലീക്ക് ചെയ്താൽ

അടുക്കളയിൽ വെള്ളം ലീക്ക് ചെയ്യുന്നത് ഒഴിവാക്കാം. ഈർപ്പം ഉണ്ടാകുന്ന സ്ഥലങ്ങളിലും പാറ്റയുടെ ശല്യം ഉണ്ടാവാറുണ്ട്. അടുക്കള എപ്പോഴും ഡ്രൈയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

4. ഭക്ഷണം സൂക്ഷിക്കുമ്പോൾ

അടുക്കളയിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ എപ്പോഴും അടച്ച് വെക്കാൻ മറക്കരുത്. ഭക്ഷണ സാധനങ്ങൾ തുറന്നിരിക്കുമ്പോൾ അതിലേക്ക് ഇത്തരം ജീവികൾ വന്നിരിക്കാൻ സാധ്യതയുണ്ട്.

5. മാലിന്യങ്ങൾ നീക്കം ചെയ്യാം

ഒരിക്കലും മാലിന്യങ്ങൾ അടുക്കളയിൽ സൂക്ഷിക്കരുത്. മാലിന്യങ്ങൾ ഉള്ള സ്ഥലത്ത് പാറ്റ, പല്ലി, എലി എന്നിവയുടെ ശല്യം നിരന്തരമായി ഉണ്ടാകുന്നു.

6. വയണ ഇല

വയണ ഇല അല്ലെങ്കിൽ വേപ്പില സൂക്ഷിച്ചാൽ പാറ്റയുടെ ശല്യം ഇല്ലാതാക്കാൻ സാധിക്കും. ഇതിന്റെ രൂക്ഷ ഗന്ധത്തെ മറികടക്കാൻ പാറ്റയ്ക്ക് സാധിക്കില്ല.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ അതിവേഗത്തിൽ വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്
ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണ സാധനങ്ങൾ ഇതാണ്