ബാത്റൂമിനുള്ളിൽ പൂപ്പൽ ഉണ്ടാകാനുള്ള കാരണം ഇതാണ് 

Published : May 29, 2025, 03:54 PM IST
ബാത്റൂമിനുള്ളിൽ പൂപ്പൽ ഉണ്ടാകാനുള്ള കാരണം ഇതാണ് 

Synopsis

ചുമ, മൂക്കൊലിപ്പ്, ആസ്മ, തലവേദന, ചർമ്മത്തിനുണ്ടാകുന്ന രോഗങ്ങൾ, അലർജി, ശ്വസന അണുബാധകൾ എന്നിവയ്ക്ക് ഇത് കാരണമാകുന്നു

മഴക്കാലമായാൽ പിന്നെ ബാത്റൂമിനുള്ളിൽ പൂപ്പൽ വന്നു തുടങ്ങും. ഒട്ടുമിക്ക വീടുകളിലും ഈ പ്രശ്‌നമുണ്ട്. ഈർപ്പം തങ്ങി നിൽക്കുന്നത് കൊണ്ടാണ് ബാത്റൂമിനുള്ളിൽ ഇത്തരത്തിൽ പൂപ്പൽ ഉണ്ടാകുന്നത്. ബാത്റൂമിനുള്ളിൽ പൂപ്പൽ ഉണ്ടാകുന്നത് തടയാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. 

1. ചിലർക്ക് പൂപ്പൽ ഉള്ളതൊന്നും ഒരു പ്രശ്‌നമേയല്ല. എന്നാൽ ഇതിനെ നിസാരമായി കാണരുത്. പൂപ്പൽ പലതരം രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. 

2. ചുമ, മൂക്കൊലിപ്പ്, ആസ്മ, തലവേദന, ചർമ്മത്തിനുണ്ടാകുന്ന രോഗങ്ങൾ, അലർജി, ശ്വസന അണുബാധകൾ എന്നിവയ്ക്ക് ഇത് കാരണമാകുന്നു. 

3. രണ്ട് ദിവസത്തിൽ കൂടുതൽ ബാത്റൂമിനുള്ളിൽ ഈർപ്പം തങ്ങി നിന്നാൽ അണുക്കൾ വളരാൻ സാധ്യതയുണ്ട്. 

4. ശരിയായ രീതിയിൽ വായു സഞ്ചാരം ഇല്ലെങ്കിലും ബാത്റൂമിനുള്ളിൽ പൂപ്പൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ബാത്റൂമിനുള്ളിൽ എക്സ്ഹോസ്റ്റ് ഫാൻ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. 

5. ബാത്‌റൂമിൽ ലീക്കേജ് ഉണ്ടായാലും പൂപ്പൽ ഉണ്ടാവാൻ സാധ്യതയുണ്ട്. പൈപ്പിന്റെ അടിഭാഗത്തും ചുമരിലുമൊക്കെ ഈർപ്പം തങ്ങി നിന്നാൽ പെട്ടെന്ന് പൂപ്പൽ വളരുന്നു. 

6. ബാത്റൂം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. വൃത്തികേടായി കിടക്കുമ്പോൾ അതിൽ നിന്നും അണുക്കൾ ഉണ്ടാവുന്നു. 

7. നനവുള്ള തുണികൾ ബാത്റൂമിനുള്ളിൽ സൂക്ഷിച്ചാൽ പൂപ്പൽ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ മാറിയിടുന്ന വസ്ത്രങ്ങളും ടവലുകളും ബാത്‌റൂമിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. 

8. ബാത്റൂമിനുള്ളിലെ പ്രശ്നം എന്താണെന്ന് ആദ്യം മനസിലാക്കാം. ലീക്കേജ് ഉണ്ടെങ്കിൽ അത് പരിഹരിക്കുകയും കഴിയുമെങ്കിൽ എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കുകയും ചെയ്യാം. 

9. ബാത്റൂം വൃത്തിയാക്കുമ്പോൾ നന്നായി കഴുകാൻ ശ്രദ്ധിക്കണം. ചിലപ്പോൾ പെട്ടെന്ന് കാണാൻ കഴിയാത്ത സ്ഥലത്തായിരിക്കാം പൂപ്പൽ ഉണ്ടാവുന്നത്. അതിനാൽ തന്നെ ഓരോ ഭാഗവും നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. 

PREV
Read more Articles on
click me!

Recommended Stories

കോളിഫ്ലവർ ദീർഘകാലം കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി
ശ്വാസനാരോഗ്യം മെച്ചപ്പെടുത്താൻ നിർബന്ധമായും വീട്ടിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ