മാങ്ങ കേടുവരാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്ത് നോക്കൂ

Published : May 27, 2025, 05:33 PM ISTUpdated : May 27, 2025, 05:57 PM IST
മാങ്ങ കേടുവരാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്ത് നോക്കൂ

Synopsis

അധികമായി വാങ്ങി സൂക്ഷിക്കുമ്പോൾ ഇത് കേടുവരാൻ കൂടുതൽ സാധ്യതയുണ്ട്. അതിനാൽ തന്നെ ശരിയായ രീതിയിൽ മാങ്ങ സൂക്ഷിച്ചില്ലെങ്കിൽ അത് എളുപ്പത്തിൽ കേടുവരുന്നു.

എല്ലാവരുടെയും പ്രിയപ്പെട്ട പഴവർഗ്ഗമാണ് മാങ്ങ. ജ്യുസ് അടിച്ചും, അല്ലാതെയുമൊക്കെ മാങ്ങ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ അധികമായി വാങ്ങി സൂക്ഷിക്കുമ്പോൾ ഇത് കേടുവരാൻ കൂടുതൽ സാധ്യതയുണ്ട്. അതിനാൽ തന്നെ ശരിയായ രീതിയിൽ മാങ്ങ സൂക്ഷിച്ചില്ലെങ്കിൽ അത് എളുപ്പത്തിൽ കേടുവരുന്നു. മാങ്ങ എപ്പോഴും ഫ്രഷായിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. 

കരിക്കട്ട 

കേൾക്കുമ്പോൾ വ്യത്യസ്തമായി തോന്നുമെങ്കിലും മാങ്ങ കേടുവരാതെ സൂക്ഷിക്കാൻ കരിക്കട്ട നല്ലതാണ്. ഇതിന്റെ അടുത്തായി മാങ്ങ സൂക്ഷിക്കാം. കാരണം ഇതിൽ സ്വാഭാവികമായ ഈർപ്പവും, ദുർഗന്ധത്തെ വലിച്ചെടുക്കാനുള്ള ശേഷിയുമുണ്ട്. ഇത് മാങ്ങ പെട്ടെന്നു പഴുക്കാൻ കാരണമാകുന്ന എത്തിലീൻ വാതകത്തെ കുറയ്ക്കാൻ സഹായിക്കുന്നു. ഒരു തുണിയിൽ ഇത് പൊതിഞ്ഞ് മാങ്ങ സൂക്ഷിച്ചിരിക്കുന്ന ഭാഗത്തായി വെച്ചുകൊടുക്കാം. 

പേപ്പർ ടവൽ

പേപ്പർ ടവൽ കൊണ്ട് മാങ്ങയുടെ തണ്ട് പൊതിഞ്ഞ് സൂക്ഷിച്ചാൽ ഇത് കേടുവരാതെ ഇരിക്കുന്നു. കാരണം തണ്ടിന്റെ ഭാഗത്താണ് ആദ്യം കേടുവരാൻ തുടങ്ങുന്നത്. ഇത് പൊതിഞ്ഞ് വയ്ക്കുമ്പോൾ ഈർപ്പത്തെ വലിച്ചെടുക്കുകയും മാങ്ങയെ എപ്പോഴും ഫ്രഷായി നിലനിർത്തുകയും ചെയ്യുന്നു.        

മാങ്ങ അച്ചാർ തയാറാക്കാം

ഉപ്പിലിട്ടത് മാത്രമല്ല മധുരമുള്ള അച്ചാറും മാങ്ങ ഉപയോഗിച്ച് ഇടാൻ സാധിക്കും. പഴുത്തുപോയ മാങ്ങ പഞ്ചസാര ലായനിയിൽ മുക്കിവയ്ക്കാം കൂടെ ഏലയ്ക്കയും കുങ്കുമവും ചേർക്കണം. ഇത് എന്തിന്റെ കൂടെയും നിങ്ങൾക്ക് കഴിക്കാൻ സാധിക്കും. 

ഐസ് ക്യൂബ് തയാറാക്കാം

പഴുത്തുപോയ മാങ്ങ ഉപയോഗിച്ച് ഐസ് ക്യൂബ് തയാറാക്കാൻ സാധിക്കും. മാങ്ങ മുറിച്ചെടുത്തതിന് ശേഷം അതിലേക്ക് നാരങ്ങ നീര്, ഉപ്പ്, പുതിന എന്നിവ ചേർത്ത് മിക്സ് ചെയ്തതിന് ശേഷം ഐസ് ട്രേയിലാക്കി സൂക്ഷിച്ചാൽ മതി. 

PREV
Read more Articles on
click me!

Recommended Stories

ഡൈനിങ് ടേബിളിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
ഫിഡിൽ ലീഫ് ഫിഗ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്