
വീടുകളിൽ ഓരോന്നും വൃത്തിയാക്കാൻ ഓരോ ക്ലീനറുകളാണ് നമ്മൾ ഉപയോഗിക്കുന്നത്. ഇത് അധിക ചിലവിനും ഉപയോഗിക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. അതിനാൽ തന്നെ എല്ലാം വൃത്തിയാക്കാൻ ഒരേ ഒരു ക്ലീനർ മതി. വിനാഗിരി ഉപയോഗിച്ച് എന്തും നമുക്ക് എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. എന്തൊക്കെ വസ്ത്രങ്ങളാണ് വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കുന്നതെന്ന് അറിയാം.
വസ്ത്രങ്ങൾ കഴുകാം
വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ കഴുകാൻ ഇട്ടതിന് ശേഷം അതിലേക്ക് സോപ്പ് പൊടിയും ഒരു കപ്പ് വിനാഗിരിയും ഒഴിച്ച് കൊടുക്കണം. ശേഷം വാഷിംഗ് മെഷീൻ ഓൺ ആക്കാം. ഇത് നിങ്ങളുടെ വസ്ത്രത്തെ മൃദുലമാക്കുകയും കറയും ദുർഗന്ധവും ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ ബാക്കിവന്ന സോപ്പ് പൊടി അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും.
ജിമ്മിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ
സ്പോർട്സിനും ജിമ്മിലും പോകുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങൾ നന്നായി വൃത്തിയാകാൻ വിനാഗിരി ഉപയോഗിച്ച് കഴുകിയാൽ മതി. അടിവസ്ത്രങ്ങളും ഇത്തരത്തിൽ കഴുകുന്നത് നല്ലതായിരിക്കും. അധിക അത്‌ലറ്റിക് വസ്ത്രങ്ങളും സിന്തറ്റിക് കൊണ്ട് നിർമ്മിച്ചതാണ്, അതായത് വസ്ത്രങ്ങൾ വളരെ ഇറുകിയാണ് ഇരിക്കുന്നത്. ഇത് ബാക്റ്റീരിയകൾ തങ്ങി നിൽക്കാനും ദുർഗന്ധം ഉണ്ടാവാനും കാരണമാകുന്നു. അതിനാൽ തന്നെ ഇത്തരം വസ്ത്രങ്ങൾ വിനാഗിരി ഉപയോഗിച്ച് കഴുകുന്നതാണ് നല്ലത്.
വസ്ത്രങ്ങൾ വെട്ടിത്തിളങ്ങും
വിനാഗിരിയിൽ നേരിയ അളവിൽ അസിഡിറ്റി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വസ്ത്രത്തിൽ പറ്റിയിരിക്കുന്ന സോപ്പ് പൊടിയുടെ കറ, ദുർഗന്ധം, അണുക്കൾ എന്നിവയെ ഇല്ലാതാക്കാൻ വിനാഗിരിക്ക് സാധിക്കും. മങ്ങിയ വസ്ത്രങ്ങൾ തിളക്കമുള്ളതാക്കാനും വിനാഗിരിക്ക് കഴിയും.