കഴുകിയതിന് ശേഷവും വസ്ത്രത്തിൽ ദുർഗന്ധം ഉണ്ടോ? എങ്കിൽ ഇതാണ് കാരണം  

Published : May 24, 2025, 02:44 PM IST
കഴുകിയതിന് ശേഷവും വസ്ത്രത്തിൽ ദുർഗന്ധം ഉണ്ടോ? എങ്കിൽ ഇതാണ് കാരണം  

Synopsis

തുണിയിഴകളിൽ അണുക്കൾ ഉണ്ടാകുമ്പോഴാണ് വസ്ത്രങ്ങളിൽ നിന്നും ദുർഗന്ധം ഉണ്ടാകുന്നത്. വസ്ത്രം ധരിക്കുമ്പോൾ ശരീരത്തിലെ വിയർപ്പും, അണുക്കളും, പെർഫ്യൂമിന്റെ മണവും എല്ലാം ചേർന്നാണ് ഇത്തരത്തിൽ ദുർഗന്ധമായി മാറുന്നത്

എത്ര നന്നായി അലക്കി വൃത്തിയാക്കിയാലും ചില സമയങ്ങളിൽ വസ്ത്രങ്ങളിൽ നിന്നും ദുർഗന്ധം ഉണ്ടാകാറുണ്ട്. തുണിയിഴകളിൽ അണുക്കൾ ഉണ്ടാകുമ്പോഴാണ് വസ്ത്രങ്ങളിൽ നിന്നും ദുർഗന്ധം ഉണ്ടാകുന്നത്. വസ്ത്രം ധരിക്കുമ്പോൾ ശരീരത്തിലെ വിയർപ്പും, അണുക്കളും, പെർഫ്യൂമിന്റെ മണവും എല്ലാം ചേർന്നാണ് ഇത്തരത്തിൽ ദുർഗന്ധമായി മാറുന്നത്. ഇങ്ങനെ ചെയ്ത് നോക്കൂ. വസ്ത്രത്തിലെ ദുർഗന്ധത്തെ അകറ്റാൻ സാധിക്കും.

രണ്ടാമതും കഴുകി വൃത്തിയാക്കാം 

കഴുകിയതിന് ശേഷവും വസ്ത്രത്തിൽ ദുർഗന്ധം നിലനിൽക്കുന്നുണ്ടെങ്കിൽ ചൂട് വെള്ളത്തിൽ ഒന്നുകൂടെ കഴുകുന്നത് നല്ലതായിരിക്കും. നിങ്ങൾ അലക്കാൻ ഉപയോഗിക്കുന്ന സോപ്പ് പൊടിയിൽ അഴുക്കിനെയും കറയെയും കളയാൻ ഉപയോഗിക്കുന്ന എൻസൈമുകളുണ്ട്. ഇത് നന്നായി കഴുകി കളഞ്ഞില്ലെങ്കിലും ദുർഗന്ധം ഉണ്ടാകാറുണ്ട്. 

ബേക്കിംഗ് സോഡ

ദുർഗന്ധത്തെ വലിച്ചെടുക്കാൻ ശേഷിയുള്ളതാണ് ബേക്കിംഗ് സോഡ. ഒരു ബക്കറ്റിൽ നിറയെ ചൂട് വെള്ളം എടുത്തതിന് ശേഷം അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കാം. കുറഞ്ഞത് 4 മണിക്കൂറെങ്കിലും വെള്ളത്തിൽ വസ്ത്രങ്ങൾ മുക്കിവയ്ക്കണം. ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുത്താൽ ദുർഗന്ധം മാറിക്കിട്ടും. 

വിനാഗിരി 

കുറച്ച് വെള്ളം എടുത്തതിന് ശേഷം അതിലേക്ക് വിനാഗിരി ചേർത്ത് മിക്സ് തയാറാക്കണം. ഒരു മണിക്കൂർ ഈ ലായനിയിൽ വസ്ത്രങ്ങൾ മുക്കിവെച്ചാൽ ദുർഗന്ധം ഇല്ലാതാകുന്നു. ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുക്കാം. 

ഡ്രൈ ക്ലീനർ 

ചില സമയങ്ങളിൽ എത്രയൊക്കെ കഴുകിയാലും ദുർഗന്ധം അതുപോലെ തന്നെ വസ്ത്രത്തിൽ തങ്ങി നിൽക്കും. ഇത്തരം സാഹചര്യങ്ങളിൽ വസ്ത്രങ്ങൾ ഡ്രൈ ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത്.             

നല്ല സുഗന്ധം 

വീടിനകത്ത് നിന്നും പുകയോ മറ്റ് ഗന്ധങ്ങളോ തങ്ങി നിന്നാൽ വസ്ത്രങ്ങളിൽ ഇത്തരത്തിൽ ദുർഗന്ധം ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ശുദ്ധ വായു ലഭിക്കുന്ന വിധത്തിൽ വസ്ത്രങ്ങൾ പുറത്ത് വിരിച്ചിടുന്നത് നല്ലതായിരിക്കും.

PREV
Read more Articles on
click me!

Recommended Stories

സൂര്യപ്രകാശമേൽക്കാതെ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്
പഴയ വീടിന്റെ ഇന്റീരിയർ അടിമുടി മാറ്റാം; ഈ രീതികളിൽ ചെയ്യൂ