കുപ്പിയിലെ എണ്ണക്കറ നീക്കം ചെയ്യാൻ ഇത്ര എളുപ്പമായിരുന്നോ; ഇങ്ങനെ ചെയ്യൂ

Published : Apr 16, 2025, 07:12 PM IST
കുപ്പിയിലെ എണ്ണക്കറ നീക്കം ചെയ്യാൻ ഇത്ര എളുപ്പമായിരുന്നോ; ഇങ്ങനെ ചെയ്യൂ

Synopsis

എല്ലാ അടുക്കളയിലും സാധാരണമായി കാണാൻ സാധിക്കുന്ന ഒന്നാണ് എണ്ണ കുപ്പികൾ. എണ്ണ ഇല്ലാതെ അടുക്കളയിൽ ഒരു തരത്തിലുള്ള പാചകവും ചെയ്യാൻ സാധിക്കില്ല.

അടുക്കളയിൽ നമ്മൾ പലതരം സാധനങ്ങൾ ഉപയോഗിക്കാറുണ്ട്. എല്ലാ അടുക്കളയിലും സാധാരണമായി കാണാൻ സാധിക്കുന്ന ഒന്നാണ് എണ്ണ കുപ്പികൾ. എണ്ണ ഇല്ലാതെ അടുക്കളയിൽ ഒരു തരത്തിലുള്ള പാചകവും ചെയ്യാൻ സാധിക്കില്ല. അതിനാൽ തന്നെ അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് എണ്ണ. എന്നാൽ എണ്ണക്കറയുള്ള പാത്രങ്ങളും കുപ്പികളും വൃത്തിയാക്കുന്നത് കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. എണ്ണ ഉപയോഗിക്കുന്ന പാത്രങ്ങൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

ചൂട് വെള്ളം ഉപയോഗിക്കാം 

എണ്ണ കറയുള്ള കുപ്പികൾ ചൂട് വെള്ളത്തിൽ കഴുകുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോൾ കുപ്പിയുടെ അടിഭാഗത്ത് തങ്ങി നിൽക്കുന്ന എണ്ണയുടെ കറയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കുന്നു. 

തുണി ഉപയോഗിച്ച് തുടച്ചെടുക്കാം 

കിച്ചൻ ടവൽ അല്ലെങ്കിൽ വൃത്തിയുള്ള ടിഷ്യൂ ഉപയോഗിച്ച് കുപ്പിയിലെ എണ്ണയെ തുടച്ചെടുക്കാൻ സാധിക്കും. കുപ്പിയിൽ അവശേഷിക്കുന്ന എണ്ണയെ പൂർണമായും നീക്കം ചെയ്യാൻ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

ഡിഷ് വാഷ് ലിക്വിഡ് 

ഡിഷ് വാഷ് സോപ്പ് അല്ലെങ്കിൽ ലിക്വിഡ് ചേർത്ത ചൂട് വെള്ളം ബോട്ടിലിലാക്കി കഴുകിയാൽ എണ്ണക്കറ പൂർണമായും പോകും. ബോട്ടിൽ വൃത്തിയാക്കുന്ന ബ്രഷ് ഉണ്ടെങ്കിൽ അത് ഉപയോഗിച്ചും ഉരച്ച് കഴുകിയെടുക്കാവുന്നതാണ്. 

നാരങ്ങ അല്ലെങ്കിൽ വിനാഗിരി 

കുപ്പിയിൽ ദുർഗന്ധമോ അണുക്കളോ ഉണ്ടെങ്കിൽ അവ പോകാൻ നാരങ്ങ അല്ലെങ്കിൽ വിനാഗിരി ഉപയോഗിക്കുന്നത് നല്ലതായിരിക്കും. വെള്ളത്തിനൊപ്പം നാരങ്ങ നീര് ചേർത്ത് കുപ്പി വൃത്തിയായി കഴുകിയെടുത്താൽ മാത്രം മതി. 

ഉണക്കണം 

നനവുള്ള കുപ്പിയിൽ എണ്ണ സൂക്ഷിക്കാൻ പാടില്ല. ഇത് എണ്ണയുടെ ഗുണത്തെയും ഉപയോഗത്തെയും ബാധിക്കുന്നു. അതിനാൽ തന്നെ കുപ്പി വൃത്തിയാക്കി കഴിയുമ്പോൾ നന്നായി ഉണങ്ങിയതിന് ശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. 

കറിവേപ്പില മാസങ്ങളോളം കേടുവരാതിരിക്കും; ഇങ്ങനെ സൂക്ഷിച്ചാൽ മതി

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്