വീട് നിർമ്മിക്കുമ്പോൾ ട്രെൻഡ് മനസിലാക്കിയാവണം മെറ്റീരിയലുകൾ തിരഞ്ഞെടുക്കേണ്ടത് 

Published : May 08, 2025, 04:22 PM IST
വീട് നിർമ്മിക്കുമ്പോൾ ട്രെൻഡ് മനസിലാക്കിയാവണം മെറ്റീരിയലുകൾ തിരഞ്ഞെടുക്കേണ്ടത് 

Synopsis

ഡിസൈനിലും, മെറ്റീരിയലിലും, നിർമ്മാണ രീതിയിലുമൊക്കെ നിരവധി മാറ്റങ്ങൾ ഇതിനോടകം വന്നു കഴിഞ്ഞു. നിങ്ങൾ വീട് നിർമ്മിക്കാൻ ഒരുങ്ങുകയാണോ എങ്കിൽ ഈ ട്രെൻഡുകൾ നിങ്ങൾ അറിയാതെ പോകരുത്

കാലത്തിനനുസരിച്ച് പലവിധത്തിലുള്ള മാറ്റങ്ങൾ ഇന്ന് വീട് നിർമ്മാണത്തിൽ വന്നിട്ടുണ്ട്. ഡിസൈനിലും, മെറ്റീരിയലിലും, നിർമ്മാണ രീതിയിലുമൊക്കെ നിരവധി മാറ്റങ്ങൾ ഇതിനോടകം വന്നു കഴിഞ്ഞു. നിങ്ങൾ വീട് നിർമ്മിക്കാൻ ഒരുങ്ങുകയാണോ എങ്കിൽ ഈ ട്രെൻഡുകൾ നിങ്ങൾ അറിയാതെ പോകരുത്. 

ഫൗണ്ടേഷൻ

സാധാരണമായി അടിത്തറ കെട്ടാൻ കരിങ്കല്ലും ചെങ്കല്ലുമൊക്കെയാണ് ഉപയോഗിച്ചിരുന്നത്. കറുത്ത നിറത്തിലാണ് ഈ മെറ്റീരിയൽ കാണപ്പെടുന്നത്.  ഈർപ്പം കൊണ്ടുള്ള പ്രശ്നങ്ങൾ തടയാൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോൾ റാംഡ്  എർത്ത് രീതിയിലാണ് അടിത്തറ കെട്ടുന്നത്. മണ്ണ് കൊണ്ടുള്ള പാളികൾ ഉപയോഗിച്ചാണ് നിർമ്മാണം. ഇതിനൊപ്പം സിമന്റ് അല്ലെങ്കിൽ കുമ്മായം ചേർക്കുന്നു. 

റൂഫിങ് 

ഷിംഗിൾസ്, സെറാമിക് ഓടുകൾ എന്നിവയാണ് വീടിന്റെ റൂഫിങ്ങിന് ഇപ്പോൾ ഉപയോഗിക്കുന്നത്. ഷിംഗിൾസ് റൂഫിൽ നേരിട്ട് പതിപ്പിക്കാൻ സാധിക്കും. പിന്നെയുള്ളത് സ്റ്റോൺ കോട്ടഡ് റൂഫിങ് ടൈലാണ്. ഇത് ചൂടിനെ തടഞ്ഞു നിർത്തുകയും, ഭാരം വളരെ കുറവുമാണ്. 

വാൾ

ഇഷ്ടിക, സിമന്റ്, ചെങ്കല്ല് എന്നിവ ഉപയോഗിച്ചാണ് സാധാരണയായി വാൾ നിർമ്മിക്കുന്നത്. എ.എ.സി കട്ടകളും ഇതിന് വേണ്ടി ഉപയോഗിക്കാറുണ്ട്. നല്ല ഫിനിഷിങ് ലഭിക്കുന്നതുകൊണ്ട് തന്നെ പ്ലാസ്റ്ററിങ് ചെയ്യാൻ എളുപ്പമാണ്. ചൂടും ഭാരവും കുറവെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ സിമന്റ് ബോർഡ്, പോറോതേം കട്ട, പോർഡ് കട്ട എന്നീ മെറ്റീരിയലുകളും വാൾ പണിയാൻ ഉപയോഗിക്കാറുണ്ട്. 

ഫ്ലോറിങ് ചെയ്യുമ്പോൾ 

ടൈലിൽ തന്നെ നിരവധി വ്യത്യസ്ത മെറ്റീരിയലുകളാണ് ഉള്ളത്. അതിനാൽ തന്നെ ഫ്ലോറിങ് ചെയ്യുമ്പോൾ നിരവധി ചോയ്‌സ് നമുക്ക് ഉണ്ടാകും. യെല്ലോ ഓക്സൈഡ്, റെഡ് ഓക്സൈഡ്, ഗ്രീൻ ഓക്സൈഡ് എന്നിവയും പ്രചാരമേറി വരുന്നുണ്ട്.   

പ്ലാസ്റ്ററിങ് ചെയ്യേണ്ടത് 

സാധാരണമായി വീട് നിർമ്മിക്കുമ്പോൾ സിമന്റ് കൊണ്ടുള്ള പ്ലാസ്റ്ററിങ്ങാണ് ചെയ്യാറുള്ളത്. എന്നാൽ ഇപ്പോൾ ഇന്റീരിയർ ജിപ്സം പ്ലാസ്റ്ററിങ്ങും ചെയ്യാറുണ്ട്. മികച്ച ഫിനിഷിങ്, ജോലി എളുപ്പമാക്കുന്നു, ചൂട് കുറയുക തുടങ്ങിയ ഗുണങ്ങളാണ് ഇതിനുള്ളത്. 

ജാളികൾ 

വ്യത്യസ്ത ഡിസൈനുകൾ, നിറങ്ങൾ തുടങ്ങി പലതരത്തിലാണ് ജാളികൾ ഉള്ളത്. കാറ്റിനെയും വെളിച്ചത്തെയും കടത്തി വിടാനാണ് ജാളികൾ ഉപയോഗിക്കുന്നത്. 

അടുക്കള 

പഴയ അടുക്കള നിർമ്മാണ രീതികളൊക്കെ മാറി ഇന്ന് മോഡുലാർ കിച്ചണുകളാണ് അധികവും. വാട്ടർ പ്രൂഫ് മെറ്റീരിയലുകൾ, മാർബിളിനും ഗ്രാനൈറ്റിനും പകരം നാനോവൈറ്റ് മെറ്റീരിയലാണ് ഉപയോഗിക്കുന്നത്. ഇത് ഗ്ലാസിലാണ് നിർമ്മിച്ചിരിക്കുന്നത്.  

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്