Malayalam

വാഷിംഗ് മെഷീൻ

വാഷിങ് മെഷീൻ വന്നതോടെ വസ്ത്രങ്ങൾ കഴുകുന്ന ജോലി എളുപ്പമായിട്ടുണ്ട്. എന്നാൽ എല്ലാത്തരം വസ്ത്രങ്ങളും വാഷിംഗ് മെഷീനിൽ കഴുകാൻ പാടില്ല.

Malayalam

അഴുക്ക് പുരണ്ട തുണികൾ

അടുക്കളയിലും ബാത്‌റൂമിലുമൊക്കെ നിരന്തരമായി ഉപയോഗിക്കുന്ന തുണികളിൽ ധാരാളം അഴുക്കുണ്ടാവാം. ഇവ വാഷിങ് മെഷീനിൽ ഇടുന്നത് ഒഴിവാക്കണം.

Image credits: Getty
Malayalam

കട്ടിയുള്ള ബ്ലാങ്കറ്റ്

കൂടുതൽ വലിപ്പവും കട്ടിയുമുള്ള ബ്ലാങ്കറ്റ് വാഷിംഗ് മെഷീനിൽ ഇടുന്നത് ഒഴിവാക്കണം. ഇത് ഉപകരണത്തിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു.

Image credits: Getty
Malayalam

ഡ്രൈ ക്ലീൻ വസ്ത്രങ്ങൾ

ഡ്രൈ ക്ലീൻ ചെയ്യേണ്ട വസ്ത്രങ്ങൾ ഒരിക്കലും വാഷിംഗ് മെഷീനിലിട്ട് കഴുകാൻ പാടില്ല. ഇത് വസ്ത്രങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു.

Image credits: Getty
Malayalam

സിൽക്ക് വസ്ത്രങ്ങൾ

സിൽക്ക്, മോഡേൺ വസ്ത്രങ്ങൾ ഒരിക്കലും വാഷിംഗ് മെഷീനിലിട്ട് കഴുകാൻ പാടില്ല. ഇത് വസ്ത്രങ്ങൾ പെട്ടെന്ന് നശിക്കാൻ കാരണമാകുന്നു.

Image credits: Getty
Malayalam

സിപ് അടയ്ക്കാത്ത വസ്ത്രങ്ങൾ

ജീൻസ്, ജാക്കറ്റ് തുടങ്ങിയ വസ്ത്രങ്ങൾ സിപ് അടയ്ക്കാതെ വാഷിംഗ് മെഷീനിൽ കഴുകാനിടുന്നത് വസ്ത്രം പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു.

Image credits: Getty
Malayalam

പോക്കറ്റിൽ പരിശോധിക്കാം

വാഷിംഗ് മെഷീനിൽ പോക്കറ്റുള്ള വസ്ത്രങ്ങൾ കഴുകാൻ ഇടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പോക്കറ്റിനുള്ളിൽ സാധനങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തണം.

Image credits: Getty
Malayalam

ലെതർ തുണികൾ

ലെതർ കൊണ്ടുള്ള തുണികൾ ഒരിക്കലും വാഷിംഗ് മെഷീനിലിട്ട് കഴുകരുത്. ഇത് വസ്ത്രങ്ങൾ എളുപ്പം നശിക്കാൻ കാരണമാകും.

Image credits: Getty

അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ

കിടപ്പുമുറി വർണ്ണാഭമാക്കാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ

കിടപ്പുമുറിയിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ

ഈ അബദ്ധങ്ങൾ വൈദ്യുതി പാഴാവാൻ കാരണമാകുന്നു