കറ്റാർവാഴ തഴച്ചുവളരണോ? ഇത്രയും ചെയ്താൽ മതി 

Published : Mar 14, 2025, 03:22 PM IST
കറ്റാർവാഴ തഴച്ചുവളരണോ? ഇത്രയും ചെയ്താൽ മതി 

Synopsis

പല വീടുകളിലും കറ്റാർവാഴ വളർത്തുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. നിരവധി ഉപയോഗങ്ങളും ഗുണങ്ങളും ഉള്ള ഒന്നാണ് കറ്റാർവാഴ. ചർമ്മത്തിനും, ദഹന ആരോഗ്യത്തിനും മാത്രമല്ല വേറെയും നിരവധി ഗുണങ്ങളാണ് ഇതിനുള്ളത്

പല വീടുകളിലും കറ്റാർവാഴ വളർത്തുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. നിരവധി ഉപയോഗങ്ങളും ഗുണങ്ങളും ഉള്ള ഒന്നാണ് കറ്റാർവാഴ. ചർമ്മത്തിനും, ദഹന ആരോഗ്യത്തിനും മാത്രമല്ല വേറെയും നിരവധി ഗുണങ്ങളാണ് ഇതിനുള്ളത്. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് നിങ്ങളുടെ പ്രതിരോധ ശേഷിയേയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. വീടുകളിൽ വളർത്താറുണ്ടെങ്കിലും ഇവ തഴച്ചുവളരുന്നത് വളരെ കുറവാണ്. കൃത്യമായ രീതിയിൽ പരിപാലിച്ചാൽ കറ്റാർവാഴ തഴച്ചുവളരും. ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

നടുമ്പോൾ ശ്രദ്ധിക്കണം 

ജലാംശം കൂടുതലുള്ള ചെടിയാണ് കറ്റാർവാഴ. അതുകൊണ്ട് തന്നെ നന്നായി വെള്ളം വലിച്ചെടുക്കുന്ന മണ്ണിലാണ് ഇവ നടേണ്ടത്. അമിതമായി വെള്ളം തങ്ങി നിന്നാൽ ചെടി നശിച്ചുപോകും. വളർന്ന് പടരുന്ന വേരുകളായതിനാൽ വലിപ്പമുള്ള ചെടിച്ചട്ടിയിൽ വളർത്താവുന്നതാണ്.

വളർത്തേണ്ട രീതി

കറ്റാർവാഴയിൽ ജലാംശം കൂടുതലായതുകൊണ്ട് തന്നെ ഇതിന് ഒരുപാട് വെള്ളത്തിന്റെ ആവശ്യം വരുന്നില്ല. വെള്ളം ഒഴിക്കുന്നത് കൂടിയാൽ വേരുകൾ ചീഞ്ഞു പോകാൻ കാരണമാകും. വേരുകൾ നന്നായി പടർന്നാൽ തന്നെ ചെടി തഴച്ചുവളരാറുണ്ട്. 

വളം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം 

വളത്തിന്റെ ആവശ്യമില്ലാതെ തന്നെ വളരുന്നവയാണ് കറ്റാർവാഴ. എങ്കിലും വളം ഉപയോഗിക്കുന്നവരുണ്ട്. അമിതമായി വളം ഉപയോഗിച്ചാൽ ഇവ നശിച്ചുപോകാൻ കാരണമാകും. കാണുന്നതെന്തും ഉപയോഗിക്കാതെ ചെടികൾക്കുള്ള പ്രത്യേക വളങ്ങൾ ഉപയോഗിക്കാവുന്നതാണ്.

സൂര്യപ്രകാശം 

കറ്റാർവാഴ വളരാൻ വെളിച്ചം ആവശ്യമാണെങ്കിലും നേരിട്ട് സൂര്യപ്രകാശമടിക്കുന്നത്‌ ഒഴിവാക്കാം. ഇത് ചെടിയിൽ പാടുകൾ വീഴാനും ഉണങ്ങി പോകാനും കാരണമാകുന്നു. നല്ല പ്രകാശം ലഭിക്കുന്ന നേരിട്ട് വെട്ടമടിക്കാത്ത സ്ഥലത്താണ് ഇത് നട്ടുവളർത്തേണ്ടത്. കുറഞ്ഞത് 5  മണിക്കൂർ എങ്കിലും വെളിച്ചം ലഭിക്കണം. 

തണുപ്പ് കാലം 

ജലാംശം കൂടുതലായി ഉള്ളതുകൊണ്ട് തന്നെ തണുപ്പ് കാലത്ത് കറ്റാർവാഴയ്ക്ക് വെള്ളത്തിന്റെ ആവശ്യം വരുന്നില്ല. ഈ സമയത്ത് വെള്ളം ഒഴിച്ചാൽ ചെടി ചീഞ്ഞുപോകാൻ സാധ്യതയുണ്ട്.  

പരിപാലനം 

പഴുത്തതോ കേടുവന്നതോ ആയ ഇലകളെ വെട്ടിമാറ്റണം. ഇത് പുതിയ ഇലകൾ വരാൻ സഹായിക്കുന്നു. കേടുവന്ന ഇലകൾ ഇരിക്കുമ്പോൾ ബാക്കിയുള്ളവ കൂടെ കേടാവാൻ  സാധ്യതയുണ്ട്. തണ്ടുകൾ വളരുന്നതിനനുസരിച്ച് വലിയ ചെടിച്ചട്ടിയിലേക്കോ മണ്ണിലേക്കോ മാറ്റി നടാവുന്നതാണ്.      

 ഗ്യാസ് പാഴാക്കരുതേ; പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കാം

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്