
വീട്ടിൽ ചെടി വളർത്തുമ്പോൾ നിരവധി ഗുണങ്ങളാണുള്ളത്. വീടിന് അകത്തും പുറത്തും ചെടികൾ വളർത്താറുണ്ട്. പൂക്കളുള്ളതിനും ഇല്ലാത്തതിനും വ്യത്യസ്തമായ ഭംഗിയാണ് ഉള്ളത്. ചെടികൾ വളർത്തുന്നത് വീടിന്റെ ഭംഗി കൂട്ടാൻ മാത്രമല്ല ശുദ്ധ വായു ലഭിക്കാനും സമാധാനവും സന്തോഷവും ലഭിക്കാനും കൂടി വേണ്ടിയാണ്. അത്തരത്തിൽ വീട്ടിൽ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഒന്നാണ് ഫാറ്റ് ബോയ് പ്ലാന്റ്. ബ്രസീൽ സ്വദേശമായ ഈ ചെടി ഫിലോഡെൻഡ്രോൺ ഇനത്തിൽപ്പെട്ടതാണ്. ഫിലോഡെൻഡ്രോൺ മരിറ്റിയാനം എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. മറ്റുള്ള ചെടികളിൽ നിന്നും കാണാൻ വ്യത്യസ്തമാണ് ഫട് ബോയ് പ്ലാന്റ്. ഇത് വീടിനുള്ളിലും പുറത്തും വളർത്താവുന്നതാണ്.
കൂടുതൽ പരിചരണം ഈ ചെടിക്ക് ആവശ്യമില്ല. ചെറിയ വെളിച്ചമാണ് ഫാറ്റ് ബോയ് പ്ലാന്റിന് വളരാൻ ആവശ്യം. അതിനാൽ തന്നെ ഇത് വീടിനുള്ളിലും എളുപ്പത്തിൽ വളർത്താൻ സാധിക്കും. ഈ ചെടിയുടെ ഇലകളുടെ അറ്റം വണ്ണത്തിൽ വരുന്നത് കൊണ്ടാണ് ഇതിനെ ഫാറ്റ് ബോയ് പ്ലാന്റ് എന്ന് വിളിക്കുന്നത്. തിളങ്ങുന്ന കടും പച്ചയും നല്ല വീതിയുമുള്ള ഇലകളാണ് ഇതിനുള്ളത്. നല്ല നീർവാർച്ചയുള്ള മണ്ണിലാണ് ഫാറ്റ് ബോയ് പ്ലാന്റ് നട്ടുവളർത്തേണ്ടത്. ഈർപ്പം ഇഷ്ടപ്പെടുന്നതുകൊണ്ട് തന്നെ മണ്ണിൽ എപ്പോഴും ഈർപ്പമുണ്ടെന്ന് ഉറപ്പാക്കണം. ഗാർഡൻ സോയിൽ, പെരിലൈറ്റ്, ചകിരിച്ചോറ് എന്നിവ ചേർത്താണ് പോട്ടിങ് മിക്സ് തയ്യാറാക്കേണ്ടത്. ഇടക്ക് ലിക്വിഡ് രാസവളങ്ങളും ചെടിക്ക് ഇട്ടുകൊടുക്കുന്നത് നല്ലതാണ്. അതേസമയം ഫാറ്റ് ബോയ് പ്ലാന്റ് മനുഷ്യർക്കും മൃഗങ്ങൾക്കും ദോഷമുണ്ടാക്കുന്നവയാണ്.
വീട്ടിൽ തുളസി ചെടിയുണ്ടോ ഇല്ലെങ്കിൽ ഉടനെ വളർത്തിക്കോളൂ; കാരണം ഇതാണ്