
ഒട്ടുമിക്ക ഭക്ഷണങ്ങളും എണ്ണ ചേർത്താണ് പാകം ചെയ്യുന്നത്. എന്നാൽ പാചകത്തിന് വേണ്ടി എണ്ണ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പാത്രത്തിൽ എണ്ണ ഒഴിക്കുമ്പോൾ അതിൽനിന്നും തുളുമ്പി നിലത്തേക്കും പാത്രത്തിന്റെ മറ്റുള്ള ഭാഗത്തേക്കൊക്കെ പോകുന്നത് സ്ഥിരം കാഴ്ച്ചയാണ്. ഇങ്ങനെ ഉണ്ടാകുമ്പോൾ ശരിയായ രീതിയിൽ പാചകം ചെയ്യാൻ സാധിക്കില്ല. കൂടാതെ വൃത്തിയാക്കാനും ബുദ്ധിമുട്ടാകുന്നു. ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കിയാൽ തടസ്സങ്ങളില്ലാതെ പാചകം ചെയ്യാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ.
എണ്ണ പാക്കറ്റ് ചെറിയ രീതിയിൽ മുറിക്കാം
കടയിൽ നിന്നും വാങ്ങി വന്ന എണ്ണ പാക്കറ്റ് മുഴുവനായും തുറക്കാതെ ചെറിയ രീതിയിൽ ദ്വാരമിട്ട് തുറക്കുന്നതാണ് നല്ലത്. ദ്വാരം ചെറുതാണെങ്കിൽ അധികമായി എണ്ണ പുറത്തേക്ക് ചാടില്ല. ആവശ്യത്തിന് മാത്രം ഉപയോഗിക്കാനും സാധിക്കുന്നു.
പാകമായ പാത്രം ഉപയോഗിക്കാം
എണ്ണ ഒഴിക്കുമ്പോൾ പുറത്ത് പോകാത്ത വിധത്തിൽ ഒഴിക്കാൻ സൗകര്യമുണ്ടാകണം. അതിനാൽ തന്നെ എണ്ണ ഒഴിക്കുന്ന പാത്രത്തിന്റെ മുകൾ ഭാഗം നന്നായി തുറന്ന രീതിയിലായിരിക്കണം ഉണ്ടാവേണ്ടത്. ചെറിയ ഭാഗമായാൽ എണ്ണ പുറത്തേക്ക് പോകാൻ സാധ്യതയുണ്ട്.
സാവകാശം ഒഴിക്കാം
പാത്രത്തിലേക്ക് എണ്ണ ഒഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എണ്ണ പാക്കറ്റിൽ ചെറിയ ദ്വാരം ഇട്ടതിന് ശേഷം പാത്രത്തിലേക്ക് ചേർത്ത് വെച്ച് എണ്ണ ഒഴിച്ച് കൊടുക്കാം. ഇത് എണ്ണ പുറത്തേക്ക് തുളുമ്പുന്നത് തടയുന്നു.
ഫണൽ ഉപയോഗിക്കാം
എളുപ്പത്തിൽ എണ്ണ ഒഴിക്കാൻ ഫണൽ ഉപയോഗിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോൾ എണ്ണ പുറത്തേക്ക് പോകാതെ നേരെ പാത്രത്തിലേക്ക് തന്നെ എത്തുന്നു. അതേസമയം ഫണൽ എടുക്കുമ്പോൾ നന്നായി തുടച്ച് വൃത്തിയാക്കി മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കാം. ഇല്ലെങ്കിൽ എണ്ണ കേടായിപ്പോകും.
ഇതാണ് സിഗോണിയം റെഡ് സ്പോട്ട് ട്രൈകളർ