
വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന പച്ചക്കറിയാണ് ഉരുളകിഴങ്ങ്. മണ്ണിലും അല്ലാതെയും ഉരുളകിഴങ്ങ് വളർത്താൻ കഴിയും. കണ്ടെയ്നറിൽ നട്ടുവളർത്തുമ്പോൾ മണ്ണിന്റെ മിശ്രണം എങ്ങനെ വേണമെന്നത് നമുക്ക് തീരുമാനിക്കാൻ സാധിക്കും. അതിനനുസരിച്ചാണ് ചെടി വളരുന്നതും. ഉരുളകിഴങ്ങ് കണ്ടെയ്നറിൽ വളർത്തേണ്ടത് എങ്ങനെയെന്ന് അറിയാം.
2. ഉരുളകിഴങ്ങ് കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. ഓരോന്നിലും കുറഞ്ഞത് രണ്ട് കിളിർപ്പുകളെങ്കിലും ഉണ്ടെന്ന് ഉറപ്പ് വരുത്തണം. അതേസമയം നന്നായി ഉണക്കിയതിന് ശേഷം മാത്രമേ ഉരുളകിഴങ്ങ് നടാൻ പാടുള്ളു.
3. പോഷകഗുണങ്ങളും നല്ല നീർവാർച്ചയുമുള്ള മണ്ണിലാണ് ഉരുളകിഴങ്ങ് വളർത്തേണ്ടത്. മണ്ണിൽ ആവശ്യമായ വളം ഇടാനും മറക്കരുത്.
4. 10 മുതൽ 12 ഇഞ്ച് വരെയെങ്കിലും ഓരോ കഷ്ണങ്ങളും തമ്മിൽ അകലം ഉണ്ടായിരിക്കണം.
5. മണ്ണിൽ ഈർപ്പം ഉണ്ടെങ്കിൽ പോലും വളർച്ച ഘട്ടത്തിൽ ചെടിക്ക് ഇടയ്ക്കിടെ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. ഓരോ ആഴ്ചയിലും വെള്ളമൊഴിക്കാൻ മറക്കരുത്. അതേസമയം അമിതമായി വെള്ളമൊഴിക്കുന്നത് ഒഴിവാക്കാം. ഇത് ചെടി നശിച്ച് പോകാൻ കാരണമാകുന്നു.
6. നല്ല സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിലാവണം ഉരുളകിഴങ്ങ് നട്ടുവളർത്തേണ്ടത്. 6 മുതൽ 8 മണിക്കൂർ വരെ ചെടികൾക്ക് സൂര്യപ്രകാശം ആവശ്യമാണ്.
7. 8 ഇഞ്ചോളം പൊക്കത്തിൽ എത്തുമ്പോൾ ചുറ്റിനും പുതിയ മണ്ണിട്ടുകൊടുക്കുന്നത് ചെടിക്ക് ഗുണകരമാണ്. രണ്ടാഴ്ച കൂടുമ്പോൾ ഇങ്ങനെ ചെയ്യാവുന്നതാണ്. തണുപ്പ് കാലങ്ങളിലാണ് ഉരുളകിഴങ്ങ് കൂടുതലായും വളരുന്നത്.
8. ചെടിയിൽ പൂക്കൾ വന്നു തുടങ്ങുകയും ഇലകളുടെ നിറം മഞ്ഞയാവുകയും ചെയ്താൽ ഉരുളകിഴങ്ങ് വിളവെടുക്കാൻ സമയമായെന്ന് മനസിലാക്കാം. വിളവെടുത്ത് കഴിഞ്ഞാൽ ഉടനെ ഉപയോഗിക്കാൻ പാടില്ല. കുറച്ച് നേരം സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ വെയ്ക്കാൻ മറക്കരുത്. ശേഷം തണുപ്പുള്ള വെളിച്ചമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കാവുന്നതാണ്.