മഞ്ഞൾക്കറ നീക്കം ചെയ്യാൻ ഇതാ 4 എളുപ്പവഴികൾ

Published : Jul 13, 2025, 05:26 PM ISTUpdated : Jul 13, 2025, 05:27 PM IST
Turmeric

Synopsis

അഴുക്കും കറയും പാത്രത്തിലും ചുമരിലുമൊക്കെ പറ്റിപ്പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇത് വൃത്തിയാക്കുന്നത് അതിലും ബുദ്ധിമുട്ടുള്ള കാര്യമാണ്.

അടുക്കളയിൽ പാചകത്തിനായി പലതരം സാധനങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട്. അതിനാൽ തന്നെ അഴുക്കും കറയും പാത്രത്തിലും ചുമരിലുമൊക്കെ പറ്റിപ്പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇത് വൃത്തിയാക്കുന്നത് അതിലും ബുദ്ധിമുട്ടുള്ള കാര്യമാണ്. പറ്റിപ്പിടിച്ച മഞ്ഞൾക്കറ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. ഇത്രയും ചെയ്താൽ മതി.

ബേക്കിംഗ് സോഡ ഉപയോഗിക്കാം

ബേക്കിംഗ് സോഡയ്ക്കൊപ്പം വെള്ളം അല്ലെങ്കിൽ ഹൈഡ്രജൻ പെറോക്സൈഡ് ചേർത്ത് കുഴമ്പ് രൂപത്തിലാക്കണം. ശേഷം മഞ്ഞൾക്കറ ഉള്ള ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കാം. 15 മിനിറ്റ് അങ്ങനെ വെച്ചതിന് ശേഷം നന്നായി ഉരച്ച് കഴുകിയാൽ മതി.

വിനാഗിരിയും വെള്ളവും

വിനാഗിരി ഉപയോഗിച്ചും മഞ്ഞൾക്കറ നീക്കം ചെയ്യാൻ കഴിയും. വിനാഗിരി വെള്ളത്തിൽ ചേർത്തത്തിന് ശേഷം കരയുള്ള ഭാഗത്ത് തളിക്കാം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം ഉരച്ച് കഴുകിയാൽ മഞ്ഞൾക്കറ പെട്ടെന്ന് വൃത്തിയാകുന്നു.

നാരങ്ങയും വെള്ളവും

നാരങ്ങ ഉപയോഗിച്ച് ഏത് കറയും അനായാസം വൃത്തിയാക്കാൻ സാധിക്കും. വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് കറയിൽ തളിക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയാൽ മതി.

സൂര്യപ്രകാശം

പറ്റിപ്പിടിച്ച കറയെ നീക്കം ചെയ്യാൻ സൂര്യപ്രകാശം നല്ലതാണ്. കറപറ്റിയ വസ്തു നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ വയ്ക്കണം. ദീർഘനേരം വെയിൽ കൊള്ളുമ്പോൾ മഞ്ഞൾക്കറ എളുപ്പത്തിൽ മാഞ്ഞുപോകും.

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്