
സ്ഥലപരിമിതി മൂലമാണ് പലർക്കും പൂന്തോട്ടങ്ങളും പച്ചക്കറിത്തോട്ടവുമെല്ലാം വളർത്താൻ കഴിയാതെയാകുന്നത്. എന്നാൽ ഉള്ള സ്ഥലത്ത് തന്നെ പച്ചക്കറികൾ നട്ടുവളർത്താൻ സാധിക്കും. ഒഴിഞ്ഞ് കിടക്കുന്ന വീടിന്റെ ബാൽക്കണിയിൽ പച്ചക്കറികൾ വളർത്താം എളുപ്പത്തിൽ. ഇത്രയും മാത്രം ചെയ്താൽ മതി.
തക്കാളി
എളുപ്പത്തിൽ വളരുന്ന പച്ചക്കറിയാണ് തക്കാളി. ഇത് ചെറിയ പോട്ടിൽ നട്ടുവളർത്താൻ സാധിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്ത് തക്കാളി വളർത്താവുന്നതാണ്.
ചീര
ചീര വളരെ പെട്ടെന്ന് വളരുന്നു. ഇതിന് വളരാൻ കൂടുതൽ സ്ഥലം ആവശ്യമായി വരുന്നില്ല. എപ്പോഴും മണ്ണിൽ ഈർപ്പം ഉണ്ടായിരിക്കണം. പാകമായി കഴിഞ്ഞാൽ ഇലകൾ മുറിച്ചെടുക്കാൻ ശ്രദ്ധിക്കാം. ഇത് പുതിയ ഇലകൾ വരാൻ സഹായിക്കുന്നു.
ക്യാരറ്റ്
കണ്ടെയ്നറിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന പച്ചക്കറിയാണ് ക്യാരറ്റ്. ഇതിന്റെ പലതരം ഇനങ്ങൾ ലഭ്യമാണ്. ഇതൊക്കെയും ചെറിയ പോട്ടിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്നവയാണ്.
പച്ചമുളക്
ചൂടുള്ള സമയങ്ങളിലാണ് പച്ചമുളക് നന്നായി വളരുന്നത്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ പച്ചമുളക് ബാൽക്കണിയിൽ നട്ടുവളർത്താം. നിരന്തരം വെള്ളമൊഴിക്കാൻ മറക്കരുത്. അതേസമയം അമിതമായി വെള്ളമൊഴിക്കുന്നത് ഒഴിവാക്കാം. ഇത് ചെടി കേടുവരാൻ കാരണമാകുന്നു.
കത്തിരി
കണ്ടെയ്നറിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന പച്ചക്കറിയാണ് കത്തിരി. ഇത് നല്ല ചൂടുള്ള കാലാവസ്ഥയിൽ വളരുന്നു. ബാൽക്കണിയിൽ സിംപിളായി വളർത്താവുന്ന പച്ചക്കറിയാണ് കത്തിരി.