Malayalam

ചിലന്തിയെ തുരത്താം

വീട്ടിൽ സ്ഥിരമായി വരുന്ന ജീവിയാണ് ചിലന്തി. ഇതിനെ അകറ്റി നിർത്താൻ വീടിനുള്ളിൽ ഈ ചെടികൾ വളർത്തൂ.

Malayalam

ബേസിൽ

ചിലന്തിയെ അകറ്റി നിർത്താൻ വീടിനുള്ളിൽ ബേസിൽ ചെടി വളർത്തുന്നത് നല്ലതാണ്. അതേസമയം ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമില്ല.

Image credits: Getty
Malayalam

ലാവണ്ടർ

സുഗന്ധം പരത്തുന്ന ചെടിയാണ് ലാവണ്ടർ. ഇതിന്റെ ശക്തമായ ഗന്ധം ചിലന്തിക്ക് ഇഷ്ടമില്ലാത്തതാണ്. അതിനാൽ ലാവണ്ടർ ചെടി വളർത്തുന്നത് ചിലന്തിയെ അകറ്റാൻ സഹായിക്കും.

Image credits: Pixabay
Malayalam

ലെമൺ ബാം

പുതിന പോലെത്തന്നെ നിരവധി ഗുണങ്ങൾ ലെമൺ ബാം ചെടിക്കുമുണ്ട്. ഇതിന്റെ ശക്തമായ ഗന്ധം ചിലന്തിക്ക് ഇഷ്ടമില്ലാത്തതാണ്.

Image credits: Getty
Malayalam

പുതിന

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് പുതിന. ഇത് വീടിനുള്ളിൽ വളർത്തുന്നത് ചിലന്തിയെ അകറ്റി നിർത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

റോസ്മേരി

റോസ്മേരി ചെടിയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഗന്ധത്തെ അതിജീവിക്കാൻ ചിലന്തിക്ക് കഴിയില്ല.

Image credits: Getty
Malayalam

യൂക്കാലിപ്റ്റസ്

ശക്തമായ ഗന്ധമാണ് യൂക്കാലിപ്റ്റസ് ചെടിയുടേത്. ഇത് കൊതുകിനെയും ചിലന്തിയെയും അകറ്റി നിർത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

പെപ്പർമിന്റ്

നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് പെപ്പർമിന്റ്. ചെടിക്ക് ചിലന്തിയെ അകറ്റി നിർത്താൻ സാധിക്കും. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.

Image credits: Getty

വായു ശുദ്ധീകരിക്കുന്നതിന് ലിവിങ് റൂമിൽ വളർത്തേണ്ട ഇൻഡോർ ചെടികൾ

വാഷിംഗ് മെഷീനിൽ ഉപയോഗിച്ച് കഴുകാൻ പാടില്ലാത്ത തുണികൾ

അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ

കിടപ്പുമുറി വർണ്ണാഭമാക്കാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ