ഇനി ബാക്കിവന്ന നാരങ്ങ കളയേണ്ടി വരില്ല; ഇങ്ങനെ ചെയ്യൂ

Published : Apr 23, 2025, 06:03 PM IST
ഇനി ബാക്കിവന്ന നാരങ്ങ കളയേണ്ടി വരില്ല; ഇങ്ങനെ ചെയ്യൂ

Synopsis

പലപ്പോഴും ബാക്കിവന്ന നാരങ്ങ കുറച്ച് ദിവസം കഴിയുമ്പോഴേക്കും ഉപയോഗിക്കാതെ നമ്മൾ കളയാറുണ്ട്. കഴിക്കാനും കുടിക്കാനും തുടങ്ങി പലതരം ആരോഗ്യ ഗുണങ്ങളാണ് നാരങ്ങക്ക് ഉള്ളത്

വേനൽക്കാലം ആകുമ്പോൾ നാരങ്ങയുടെ ഉപയോഗം കൂടാറുണ്ട്. ദാഹിക്കുമ്പോൾ എളുപ്പത്തിൽ ജ്യൂസ് അടിച്ച് കുടിക്കാൻ സാധിക്കും എന്നത് നാരങ്ങയുടെ ഒരു പ്രത്യേകതയാണ്. പലപ്പോഴും ബാക്കിവന്ന നാരങ്ങ കുറച്ച് ദിവസം കഴിയുമ്പോഴേക്കും ഉപയോഗിക്കാതെ നമ്മൾ കളയാറുണ്ട്. കഴിക്കാനും കുടിക്കാനും തുടങ്ങി പലതരം ആരോഗ്യ ഗുണങ്ങളാണ് നാരങ്ങക്ക് ഉള്ളത്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും നല്ലതാണ്. 

ക്ലീനറായി ഉപയോഗിക്കാം 

നാരങ്ങയിൽ പ്രകൃതിദത്തമായ ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് അടുക്കള നന്നായി വൃത്തിയാക്കാൻ സാധിക്കും. നാരങ്ങയോടൊപ്പം കുറച്ച് ഉപ്പുകൂടെ ചേർത്ത് കൊടുത്ത് കഴുകി വൃത്തിയാക്കിയാൽ എന്തും വെട്ടിത്തിളങ്ങും.

നാരങ്ങ വെള്ളം 

ബാക്കി വന്ന നാരങ്ങ പിഴിഞ്ഞ് അതിലേക്ക് കുറച്ച് പഞ്ചസാരയോ തേനോ ചേർത്തതിന് ശേഷം ഐസ് ട്രേയിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം. ഇങ്ങനെ സൂക്ഷിച്ചാൽ ആവശ്യമുള്ളപ്പോഴൊക്കെ നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. 

സാലഡ് തയ്യാറാക്കാം 

നാരങ്ങ ഉപയോഗിച്ച് രുചിയുള്ള സാലഡ് തയ്യാറാക്കാൻ സാധിക്കും. നാരങ്ങ നീര്, ഒലിവ് ഓയിൽ, ഉപ്പ്, തേൻ തുടങ്ങി ആവശ്യമായ ചേരുവകൾ ചേർത്ത് സാലഡ് തയ്യാറാക്കിയാൽ മതി.  

കറികൾ ഉണ്ടാക്കാം 

നാരങ്ങ നീര് ചേർത്ത് സോസും സൂപ്പും ഉണ്ടാക്കിയാൽ സ്വാദ് കൂടുന്നൂ. കറികൾക്ക് കൂടുതൽ രുചി ലഭിക്കണമെങ്കിൽ നാരങ്ങ ചേർക്കുന്നത് നല്ലതായിരിക്കും.

ചായ ഉണ്ടാക്കുമ്പോൾ 

കറികളിൽ മാത്രമല്ല ചായയിലും രുചിക്ക് വേണ്ടി നാരങ്ങ ചേർക്കാറുണ്ട്. ഇത് പിഴിഞ്ഞൊഴിക്കുകയോ ഐസ് ക്യൂബ് ആയിട്ടോ മുറിച്ചോ ചായയിൽ ഇട്ടു കുടിക്കാവുന്നതാണ്. 

പുനരുപയോഗിക്കുന്ന കുപ്പിയിൽ നിന്നും ദുർഗന്ധം വരുന്നുണ്ടോ? എങ്കിൽ ഇത്രയും ചെയ്താൽ മതി

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്