രാത്രി ഉറങ്ങുന്നതിന് മുമ്പ് രണ്ട് സ്പൂൺ തേൻ ചെറുചൂടുവെള്ളത്തിൽ ചേർത്ത് കുടിച്ചാൽ...

By Web TeamFirst Published Oct 13, 2018, 8:56 AM IST
Highlights

തേൻ- കട്ടന്‍ചായ, ഗ്രീന്‍ ടീ എന്നിവയില്‍  ചേര്‍ത്തു കുടിക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതാണ്. തെെരിൽ തേന്‍ ചേര്‍ത്തും കഴിക്കാം. ഇതും തടി കുറയ്ക്കാനും വിശപ്പു കുറയ്ക്കാനും സഹായിക്കും

ഏറെ ഒൗഷധ​ഗുണമുള്ള ഒന്നാണ് തേൻ. ചുമ,ജല​ദോഷം എന്നിങ്ങനെയുള്ള എല്ലാ അസുഖങ്ങൾക്കുമുള്ള മരുന്നാണ് തേൻ. ഇനി മുതൽ തടി കുറയ്ക്കാൻ മരുന്നുകളൊന്നും വലിച്ചുവാരി കഴിക്കേണ്ട ആവശ്യമില്ല.തടി കുറയ്ക്കാൻ ഏറ്റവും നല്ല മാർ​ഗമാണ് തേൻ. ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ, എന്നിവ തടയാൻ ഏറ്റവും നല്ലൊരു മാർ​ഗമാണ് തേൻ. ചീത്ത കൊളസ്ട്രോൾ കളയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും തേൻ ഏറെ നല്ലതാണ്. 

തേന്‍, ചെറുനാരങ്ങാനീര്, ചെറുചൂടുവെള്ളം എന്നിവ കലര്‍ത്തി വെറുംവയറ്റില്‍ കുടിക്കുന്നത് തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാം സഹായകമാണ്. ഓരോ തവണ ഭക്ഷണം കഴിയുമ്പോഴും ഇതു കുടിക്കുന്നത് കൊഴുപ്പു കളയാന്‍ സഹായിക്കും. ഈ പാനീയം കുടിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം ചായ, കാപ്പി എന്നിവ കുടിയ്ക്കുക. ഒരു ഗ്ലാസ് പാലില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്. ഇത് വിശപ്പു കുറയ്ക്കും. അമിതഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കും. ബ്രേക്ഫാസ്റ്റിന് ഓട്‌സില്‍ അല്‍പം തേന്‍ ചേര്‍ത്തു കഴിക്കുന്നതും ഏറെ ഗുണം നല്‍കും. തേന്‍-ഓട്‌സ് കോമ്പിനേഷന്‍ തടി കുറയാന്‍ ഏറെ നല്ലതാണ്.

കട്ടന്‍ചായ, ഗ്രീന്‍ ടീ എന്നിവയില്‍ തേന്‍ ചേര്‍ത്തു കുടിക്കുന്നതും തടി കുറയ്ക്കാന്‍ നല്ലതാണ്. തെെരിൽ തേന്‍ ചേര്‍ത്തു കഴിക്കാം. ഇതും തടി കുറയ്ക്കാനും വിശപ്പു കുറയ്ക്കാനുമുള്ള വഴിയാണ്. കറുവാപ്പട്ട പൊടിച്ചത്, തേന്‍ എന്നിവ കട്ടന്‍ചായയില്‍ കലര്‍ത്തി കുടിയ്ക്കുന്നതും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് ചെറുചൂടുവെള്ളത്തിലും കലര്‍ത്തി കുടിക്കാം. രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുന്‍പ് രണ്ട് ടീസ്പൂണ്‍ തേന്‍ ഇളംചൂടുവെള്ളത്തില്‍ ചേര്‍ത്തു കുടിക്കുക. തടി കുറയ്ക്കാന്‍ മാത്രമല്ല, ഊര്‍ജം നല്‍കുക, ദഹനം മെച്ചപ്പെടുത്തുക, കുടലിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഇത് ഏറെ ​ഗുണം ചെയ്യും.

തേൻ കഴിച്ചാലുള്ള മറ്റ് ​ആരോ​ഗ്യഗുണങ്ങൾ

1. ഒാർമ്മശക്തി വർധിപ്പിക്കും.
2. ചുമ കുറയ്ക്കും.
3.താരൻ അകറ്റും.
4.മുറിവുകൾ പെട്ടെന്ന് ഉണങ്ങും.
5.മോണരോ​ഗങ്ങൾ അകറ്റും.


 
 

click me!