ചൂടുപാലാണോ തണുത്ത പാലാണോ ആരോഗ്യദായകം?

Published : Jan 30, 2018, 05:10 PM ISTUpdated : Oct 05, 2018, 03:21 AM IST
ചൂടുപാലാണോ തണുത്ത പാലാണോ ആരോഗ്യദായകം?

Synopsis

മനുഷ്യശരീരത്തിന്​ വേണ്ട പോഷണഗുണങ്ങൾ സമ്പൂർണമായി അടങ്ങിയെന്നതിനാൽ പാലിനെ സമീകൃത ആഹാരം എന്ന വിശേഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കാൽസ്യം, വിറ്റാമിൻ ഡി, പൊട്ടാസ്യം തുടങ്ങിയ ഒ​ട്ടേറെ ഗുണഗണങ്ങളാണ്​ പാലിന്‍റെ ഉള്ളടക്കം. എന്നാൽ ചിലർ ചൂടുള്ള പാൽ കുടിക്കാൻ ശ്രദ്ധിക്കുമ്പോള്‍ ചിലർ തെരഞ്ഞെടുക്കുന്നത്​ തണുത്ത പാൽ ആണ്​.

ചൂടുപാൽ ചൂടാക്കുന്നതോടെ രാസപരമായി മാറ്റത്തിന്​ വിധേയമാകാനുള്ള സാധയതയും അതുവഴി പോഷകഗുണത്തിൽ മാറ്റം വരാനുമുള്ള സാധ്യതകൾ ഉണ്ട്​. അതെസമയം, തണുത്ത പാൽ പോഷകഗുണത്തിൽ മാറ്റം വരാതെ നിൽക്കുന്നു. ഇവ രണ്ടും തെരഞ്ഞെടുത്ത്​ കുടിക്കുന്നതിനെ കുറിച്ച്​ എപ്പോഴെങ്കിലും അത്​ഭുതപ്പെട്ടിട്ടുണ്ടോ? ഇവ ​ഒാരോരുത്തർക്കും വ്യത്യസ്​ത പോഷണമാണോ നൽകുന്നത്​? ഒന്ന്​ മറ്റൊന്നിനേക്കാൾ ആരോഗ്യദായകമാണോ? ഇൗ ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങൾ തേടിയിട്ടുണ്ടോ?  ചൂടുപാലിന്‍റെയും തണുത്ത പാലിന്‍റെയും ഗുണം കാലാവസ്​ഥ, സമയം എന്നിവ ആശ്രയിച്ചാണിരിക്കുന്നതെന്നാണ്​ മൈക്രോബയോട്ടിക്​ ന്യൂട്രിഷ്യനിസ്​റ്റുകൾ പറയുന്നത്​.

തണുത്ത പാൽ വേനൽ കാലത്ത്​ പകൽ സമയങ്ങളിൽ ഗുണകരമാണ്​. എന്നാൽ തണുപ്പ്​ കാലത്ത്​ തണുത്ത പാൽ ഒഴിവാക്കുകയും പകരം മഞ്ഞൾ മിശ്രിതമുള്ള ചൂടുപാൽ കുടിക്കുകയും ചെയ്യാം. തെറ്റായ സമയവും അനുയോജ്യമല്ലാത്ത കാലാവസ്​ഥയിലും പാൽ കുടിക്കുന്നത്​ കഫം നിറയാനും മറ്റ്​ ആരോഗ്യ പ്രശ്​നങ്ങൾക്കും  ഇടയാക്കും.  

വേഗത്തിൽ ദഹിക്കുന്നുവെന്നതാണ്​ ചൂടുപാലിന്‍റെ പ്രധാന ഗുണം. വയറിളക്കം പോലുള്ള രോഗാവസ്​ഥകളെ പ്രതിരോധിക്കാനും സാധിക്കും. 
ചൂടുള്ള പാൽ/ തിളപ്പിച്ചാറിയ പാൽ അതിലെ  അമിനോ ആസിഡിന്‍റെ സാന്നിധ്യത്താൽ മികച്ച ഉറക്കത്തിന്​ സഹായിക്കുന്നു. ഇൗ അമിനോ ആസിഡ്​ ഉൽപ്പാദിപ്പിക്കുന്ന സെറോടോൺ, മെലാടോണിൻ എന്നീ രാസപദാർഥങ്ങൾ നന്നായി ഉറങ്ങാൻ  സഹായകമാണ്​.

തണുത്ത പാൽ അത്​ഭുതപ്പെടുത്തുന്ന പാനീയ ഒൗഷധമാണ്​. എരിച്ചിൽ കാരണമുള്ള അസിഡിറ്റിക്ക്​ മികച്ച പ്രതിവിധിയാണിത്​. 
എല്ലാറ്റിലുമപരി ഉയർന്ന കാൽസ്യത്തിന്‍റെ അളവ്​ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഉയർന്ന ആസിഡിന്‍റെ അംശത്തെ ആഗിരണം ചെയ്യുകയും അതുവഴിയുണ്ടാകുന്ന ആ​രോഗ്യപ്രശ്​നങ്ങൾ തടയാനും സഹായിക്കും. ഇതിൽ അടങ്ങിയ ഇലക്​ട്രോലൈറ്റിന്‍റെ അംശം ശരീരത്തിലെ നിർജലീകരണത്തെ പ്രതിരോധിക്കും. അതിരാവിലെ തണുത്ത പാൽ കുടിക്കുന്നത്​ നിങ്ങളെ ദിവസം മുഴുവൻ നിങ്ങളിൽ ജലാംശം നിലനിർത്താൻ സഹായകം. എന്നാൽ ഉറങ്ങാൻ പോകും മുമ്പ്​ തണുത്ത പാൽ കുടിക്കുന്നത്​ ഒഴിവാക്കണം. ഇത്​ ദഹന പ്രശ്​നങ്ങൾക്ക്​ ഇടയാക്കും. ഇത്​ മുഖം ശുദ്ധിയാക്കാനുള്ള വസ്​തുവായും അറിയപ്പെടുന്നു.  

പാൽ തർക്കമറ്റ സമീകൃത ആഹാരമാണ്​. ഇത്​ പല രൂപത്തിൽ ഒന്നിൽ കൂടുതൽ തവണ കഴിക്കാം. രണ്ട്​ രൂപത്തിലുള്ളള പാലും അവയുടെതായ ഗുണങ്ങളുള്ളവയാണ്​. എന്നിരുന്നാലും കാലാവസ്​ഥയുടെ അനുയോജ്യത കൂടി പരജഗണിച്ചായിരിക്കണം ഇത്​ തെരഞ്ഞെടുക്കേണ്ടത്​. നിങ്ങൾ പാലിൽ അടങ്ങിയിരിക്കുന്ന ലാക്​ടോസിനോട്​ അലർജിയുള്ളവർ അല്ലെന്ന്​ കൂടി ഉറപ്പുവരുത്തുക. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
വെജിറ്റേറിയനാണോ? ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ