പഞ്ചസാരയുടെ അമിത ഉപയോ​ഗം ചർമ്മത്തെ ബാധിക്കുന്നത് ഇ​ങ്ങനെ

Published : Jun 05, 2025, 10:10 PM IST
Sugar

Synopsis

അമിതമായി പഞ്ചസാര കഴിക്കുന്നതിന്റെ ദോഷങ്ങളെക്കുറിച്ചും അത് ചർമ്മത്തെ എങ്ങനെ ബാധിക്കുന്നുവെന്നും കോസ്മെറ്റിക് സർജനായ ഡോ. ആസ്ത ജാനി പറയുന്നു.

അമിതമായി പഞ്ചസാര കഴിക്കുന്നത് ശരീരഭാരം, ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പല്ല് ക്ഷയം തുടങ്ങിയ ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ ഇത് ചർമ്മത്തിന്റെ ആരോ​ഗ്യത്തെയും ബാധിക്കുമെന്ന കാര്യം പലരും അറിയാതെ പോകുന്നു.

അമിതമായി പഞ്ചസാര കഴിക്കുന്നതിന്റെ ദോഷങ്ങളെക്കുറിച്ചും അത് ചർമ്മത്തെ എങ്ങനെ ബാധിക്കുന്നുവെന്നും കോസ്മെറ്റിക് സർജനായ ഡോ. ആസ്ത ജാനി പറയുന്നു.

അമിതമായി പഞ്ചസാര കഴിക്കുമ്പോൾ ഗ്ലൈക്കേഷൻ പ്രക്രിയയിലൂടെ കൊളാജൻ, എലാസ്റ്റിൻ തുടങ്ങിയ പ്രോട്ടീനുകളുമായി ഇത് സംയോജിക്കുമെന്നും ഇത് ആത്യന്തികമായി അവശ്യ പ്രോട്ടീനുകളെ ദുർബലപ്പെടുത്തുകയും ചർമ്മത്തെ കടുപ്പമുള്ളതും ദുർബലമാക്കുകയും ചെയ്യുന്നുവെന്നും ഇത് ചുളിവുകൾക്ക് സാധ്യത കൂട്ടുകയും ചെയ്യുന്നു.

ഭക്ഷണത്തിലെ അധിക പഞ്ചസാര കൊളാജൻ, എലാസ്റ്റിൻ പ്രോട്ടീനുകളിൽ പറ്റിപ്പിടിച്ച് ചർമ്മത്തെ കടുപ്പമുള്ളതും മങ്ങിയതും ചുളിവുകൾക്ക് സാധ്യതയുള്ളതുമാക്കുന്നു. ഉയർന്ന പഞ്ചസാര ഉപഭോഗം ചർമ്മത്തിൽ ചുവപ്പ്, തിണർപ്പ് എന്നിവയ്ക്ക് കാരണമാകുന്നു. വീക്കം ചർമ്മത്തെ സാധാരണയേക്കാൾ വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നയിക്കുന്നു. മാത്രമല്ല, അധിക പഞ്ചസാര കഴിക്കുന്നത് ചർമ്മത്തെ അൾട്രാവയലറ്റ് രശ്മികൾക്ക് ഇരയാക്കും, ഇത് കറുത്ത പാടുകൾ നേരിടാനും ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടാനും ഇടയാക്കും.

ചർമ്മത്തെ പോഷിപ്പിക്കുന്നതിനായി ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ, ബെറിപ്പഴങ്ങൾ, നട്‌സ്, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് അവർ പറയുന്നു. ദിവസം മുഴുവൻ ജലാംശം നിലനിർത്താനും ദിവസവും സൺസ്‌ക്രീൻ പുരട്ടാനും അവർ പറയുന്നു. അമിതമായ പഞ്ചസാര കഴിക്കുന്നത് ഒരാളുടെ ആരോഗ്യത്തിനും ചർമ്മത്തിനും അപകടകരമാണ് എന്നുള്ളത് കൊണ്ട് തന്നെ അതിന് പകരം ധാന്യങ്ങൾ, പഴങ്ങൾ, പയർവർഗ്ഗങ്ങൾ തുടങ്ങിയവ കഴിക്കാനാണ് അവർ നിർദേശിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖക്കുരു ഒറ്റരാത്രികൊണ്ട് കുറയ്ക്കാം: 5 ലളിതമായ വിദ്യകൾ
ജീവിതം കളറാക്കാം; ജെൻസി പുത്തൻ 'പിന്ററെസ്റ്റ് സെൽഫ് കെയർ' ട്രെൻഡുകൾ അറിയാം