
വാഷിങ്ടണ്‍: സെ്കിസിനെ കുറിച്ച് കൂടുതൽ ചിന്തിക്കുന്നത് പുരുഷന്മാരാണോ സ്ത്രീകളാണോ. ഈ വിഷയത്തെ കുറിച്ച് അമേരിക്കയിൽ ഒരു സംഘം ഗവേഷണവിദ്യാർത്ഥികൾ നടത്തിയ പഠനം കേട്ടാൽ ഞെട്ടരുത്. പുരുഷന്മാർ സെക്സിനെ കുറിച്ച് ഒരു ദിവസം 34 തവണയാണ് ചിന്തിക്കുന്നതെന്ന് പഠനം. അതായത് ഒരു മണിക്കൂറില്‍ ഒന്നില്‍ കൂടുതല്‍ തവണ സെക്സിനെ കുറിച്ച് ചിന്തിക്കും. 283 വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. സെക്‌സിനെ കുറിച്ച് ചിന്തിക്കുന്ന കാര്യത്തില്‍ സ്ത്രീകളും തീരെ മോശമല്ലെന്നാണ് പഠനത്തിൽ പറയുന്നത്.
ഒരു ദിവസം ശരാശരി 18 തവണ സ്ത്രീകള്‍ സെക്‌സിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. 18 മുതല്‍ 25 വയസ്സുവരെയുള്ളവരുടെ കാര്യത്തിലാണ് ഈ കണക്ക്. വിദ്യാർത്ഥികൾ ഭക്ഷണത്തിന്റെ കാര്യത്തിലും കണക്കെടുത്തു. പുരുഷന്‍മാര്‍ 25 തവണ ഭക്ഷണത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ സ്ത്രീകള്‍ 15 തവണ മാത്രമേ അതിനെ കുറിച്ച് ചിന്തിക്കുന്നുള്ളൂ. ഉറക്കത്തിന്റെ കാര്യത്തിലും മുന്നിൽ പുരുഷന്മാർ തന്നെ. 29 തവണ ഒരു ദിവസം ഉറക്കത്തെ കുറിച്ച് ചിന്തിക്കും. സ്ത്രീകളാണെങ്കില്‍ വെറും 13 തവണയും.