കരി പിടിച്ച പാത്രങ്ങൾ തിളങ്ങാൻ; ഇതാ ചില പൊടിക്കെെകൾ

By Web TeamFirst Published Feb 14, 2019, 9:23 AM IST
Highlights

ആദ്യം കരി പിടിച്ച പാനില്‍ നിറയെ തണുത്ത വെളളം നിറച്ച് തിളപ്പിക്കുക. അതിന് ശേഷം തീ അണച്ച് അതിലേക്ക് ഒരു കപ്പ് വിനാഗിരി, ഒരു കപ്പ് ബേക്കിങ് സോഡ എന്നിവ ചേര്‍ത്ത് ഉരച്ചു കഴുകാം. കോട്ടിങ് പോകാതെ പാന്‍ വെട്ടിതിളങ്ങിക്കിട്ടും. വേവിക്കുന്ന ഭക്ഷണത്തില്‍ വെള്ളം കുറവാണെങ്കില്‍ തീ കുറച്ചിടുക എന്നതാണ് പാത്രം കരിപ്പിടിക്കാതിരിക്കാനുള്ള എളുപ്പ മാര്‍ഗ്ഗം. 

പാചകത്തിനിടെ പാത്രങ്ങള്‍ കരി പിടിച്ചാല്‍ പിന്നെ അത് കഴുകി വെളുപ്പിക്കാന്‍ ഒരു പാട് സമയം വേണ്ടി വരും. ചിലര്‍ ആ പാത്രം പിന്നീട് ഉപയോഗിക്കാതെ തട്ടിന്‍മുകളില്‍ എടുത്ത് വയ്ക്കാറുമുണ്ട്. ചിലര്‍ ഉടന്‍ തന്നെ സ്ക്രബ് ചെയ്ത് നോക്കും. പക്ഷേ,
കറ മാറില്ല.

ഏതെങ്കിലും ഭക്ഷണം പാകം ചെയ്യുമ്പോൾ കറി പാത്രത്തിന്റെ അടിയിൽ പിടിക്കുന്നത് മിക്ക വീട്ടമ്മമാർക്കും വലിയ പ്രശ്നമാണ്. അപ്രതീക്ഷിതമായി കറി പാത്രത്തിൽ പിടിച്ചാൽ മാറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ പരിചയപെടാം...

കരി പിടിച്ച പാത്രം മാറ്റാം...

ആദ്യം പാകം ചെയ്യുന്ന ആഹാരം പാത്രത്തിന്റെ അടിയിൽ പിടിച്ചു എന്ന് മനസിലായാൽ ആഹാരം എത്രയും പെട്ടെന്ന് ആ പാത്രത്തിൽ നിന്ന് മാറ്റി മറ്റൊരു പാത്രത്തിലേക്ക് തണുത്ത വെള്ളത്തിൽ ഇറക്കി വയ്ക്കുക. ശേഷം ചിരകാത്ത തേങ്ങമുറി ആഹാരം വച്ചിരിക്കുന്ന പാത്രത്തിന്റെ നടുവിൽ കമഴ്ത്തി വച്ച് അടപ്പുകൊണ്ട് പാത്രം നന്നായി മൂടി വയ്ക്കുക. 15 മിനിറ്റിന് ശേഷം തേങ്ങ മുറി മാറ്റിയാൽ കറിയുടെ രുചി വീണ്ടെടുക്കാവുന്നതാണ്.

കുരുമുളക് ചെടിയുടെ പച്ചയില...

കരി പിടിച്ച പാത്രത്തിൽ നിന്ന് ആഹാരം മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം കുരുമുളക് ചെടിയുടെ പച്ചയില നാലഞ്ചെണ്ണം ഞെരടി പാചകം ചെയ്ത ഭക്ഷണത്തിന്റെ ഉള്ളിലിട്ട് അടച്ചുവച്ച ശേഷം അടപ്പുവച്ച് നന്നായി മൂടി വയ്ക്കുക. 15 മിനിറ്റ് കഴിഞ്ഞ് കുരുമുളകിന്റെ ഇല മാറ്റുമ്പോൾ കറിയ്ക്ക് പഴയ രുചിയായിരിക്കും ഉണ്ടാകുക.

പാനിൽ കരി പിടിച്ചാൽ...

 ആദ്യം കരി പിടിച്ച പാനില്‍ നിറയെ തണുത്ത വെളളം നിറച്ച് തിളപ്പിക്കുക. അതിന് ശേഷം തീ അണച്ച് അതിലേക്ക് ഒരു കപ്പ് വിനാഗിരി, ഒരു കപ്പ് ബേക്കിങ് സോഡ എന്നിവ ചേര്‍ത്ത് ഉരച്ചു കഴുകാം. കോട്ടിങ് പോകാതെ പാന്‍ വെട്ടിതിളങ്ങിക്കിട്ടും. വേവിക്കുന്ന ഭക്ഷണത്തില്‍ വെള്ളം കുറവാണെങ്കില്‍ തീ കുറച്ചിടുക എന്നതാണ് പാത്രം കരിപ്പിടിക്കാതിരിക്കാനുള്ള എളുപ്പ മാര്‍ഗ്ഗം. 

നാരങ്ങയും ഉപ്പും...

എണ്ണ, നെയ്യ് പോലുള്ളവ പാത്രത്തിനടിയിൽ പിടിച്ചാൽ സ്ക്രബിൽ അൽപം നാരങ്ങ നീരും ഉപ്പും ചേർത്ത് കഴുകാം. നാരങ്ങ നീരിനും പകരം വി​നാ​ഗിർ ചേർക്കുന്നതും കറ മാറ്റാൻ സഹായിക്കും.

click me!