
പെണ്‍കുട്ടികളില്‍ പലര്‍ക്കും വലിയ പ്രശ്നം സൃഷ്ടിക്കുന്നതാണ് മുഖക്കുരു. സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവരാണെങ്കില്‍ മുഖത്ത് വരുന്ന കുരുക്കളും പിന്നീടുണ്ടാവുന്ന പാടുകളും കലകളും അവരെ വളരെയധികം വിഷമത്തിലാക്കും. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, ചര്‍മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി ചര്‍മരോഗങ്ങള്‍ വരെ മുഖക്കുരുവിന് കാരണമാകും.
കൗമാരക്കാരില്‍ വര്‍ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ പലരും പല തരത്തിലുളള പരീക്ഷണങ്ങള്‍ നടത്താറുണ്ട്. നമ്മുടെ ദിനചര്യയിലും ഭക്ഷണത്തിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മുഖക്കുരു പാടെ ഇല്ലാതാക്കാവുന്നതാണ്. പ്രായഭേദം ഇല്ലാതെ വരാറുള്ള ഈ ശരീരിക വ്യത്യാസം ഇല്ലാതാക്കുവാന്‍ ചില വഴികള്‍ നോക്കാം.
1. രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് മുഖം തണുത്ത വെളളത്തില്‍ കഴുകുക.
2. ഒരു ഐസ് കട്ടയെടുത്ത് മുഖത്ത് മുഖക്കുരുവുള്ള ഭാഗത്ത് വയ്ക്കുക. ദിവസവും 15 മിനിറ്റ് ഇങ്ങനെ ചെയ്താല്‍
മുഖക്കുരുവിന്‍റെ വലുപ്പവും ചുവപ്പ് നിറവും കുറയും. മുഖകാന്തി വര്‍ധിപ്പിക്കുകയും ചെയ്യും.
3. വെള്ളം ധാരാളം കുടിക്കുക. ദിവസവും 15 ഗ്ലാസ് വെളളം കുടിക്കാന്‍ ശ്രമിക്കുക
4. മുഖക്കുരുവിന് താരന്‍ ഒരു കാരണമാകാറുണ്ട്. തലയോട്ടിയും മുടിയും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
5. ബോഡി ക്രീം മുഖത്ത് പുരട്ടുന്നത്, നിര്‍ത്തുന്നതാണ് നല്ലത്. കാരണം ഇത് പല തരത്തിലുള്ള ദൂഷ്യങ്ങള്‍ മുഖത്ത് ഉണ്ടാക്കും
6. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നന്നായിരിക്കും.
7. മുഖക്കുരു പൊട്ടിച്ചുകളയാതിരിക്കുക. ഇത് പിന്നീട് മുഖത്തെ പാടുകള്‍ രൂപപ്പെടുന്നതിന് കാരണമാകും.
8. മുഖം കഴുകാനായി തെരഞ്ഞെടുക്കുന്ന ലോഷനുകള്‍ എണ്ണമയമുള്ളതല്ലെന്ന് ഉറപ്പാക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam