വീട്ടിൽ തക്കാളി കൃഷി ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Aug 07, 2018, 11:01 AM ISTUpdated : Aug 07, 2018, 11:02 AM IST
വീട്ടിൽ തക്കാളി കൃഷി ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Synopsis

തക്കാളി വീട്ടിൽ തന്നെ കൃഷി ചെയ്യാവുന്ന പച്ചക്കറിയാണ്.  ചെടിച്ചട്ടികൾ , ചാക്കുകൾ , ഗ്രോബാഗുകൾ ഇതിലെല്ലാം തക്കാളി കൃഷി ചെയ്യാം. 

തക്കാളി വീട്ടിൽ തന്നെ കൃഷി ചെയ്യാവുന്ന പച്ചക്കറിയാണ്.  ചെടിച്ചട്ടികൾ , ചാക്കുകൾ , ഗ്രോബാഗുകൾ ഇതിലെല്ലാം തക്കാളി കൃഷി ചെയ്യാം. തക്കാളി വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. 

തക്കാളി കൃഷിയും പരിപാലനവും

ആദ്യം ചെയേണ്ടത് തക്കാളി വിത്തുകള്‍ പാകി മുളപ്പിക്കുക.ശേഷം വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം.  നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കുക. കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് എന്നിവ ചേര്‍ക്കാം. 

കുമ്മായം ചേര്‍ത്ത്  മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക്,ഗ്രോബാഗ്‌ ആണെങ്കില്‍ മണ്ണ്, ചാണകപ്പൊടി, ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം. ചെടി വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. രാസ വളം ഒഴിവാക്കുന്നതാണ് നല്ലത്, അളവ് കൂടിയാല്‍ ചെടി കരിഞ്ഞു ഉണങ്ങി പോകാൻ സാധ്യതയുണ്ട്. 

തക്കാളിയെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ  

  • ഇലച്ചുരുൾ രോഗം 
  • വേരുചീയൽ 
  • ഫലം ചീയൽ
  •  കുമിളു രോഗങ്ങൾ
  • ബാക്ടീരിയൽ വാട്ടം 
     

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'