ചുരുക്കം ചില സ്ഥലങ്ങളിൽ ആക്രി ആപ്പ് പോലെയുള്ള സർവ്വീസുകൾ ഇത് കളക്ട് ചെയ്യാറുണ്ട്. അവർ ഇത് ശാസ്ത്രീയമായിട്ട് സംസ്ക്കരിക്കുന്നുണ്ട്. പക്ഷേ അവർ അതിനീടാക്കുന്ന ചാർജ് എല്ലാവർക്കും താങ്ങാവുന്നതല്ല. ശരിക്കും താരതമ്യേന കുറഞ്ഞ ചിലവിൽ ഇത് ശേഖരിക്കാനും ശാസ്ത്രീയമായി സംസ്‌കരിക്കാനുമുള്ള ഒരു സംവിധാനം ഉണ്ടാക്കാൻ സർക്കാർ നയം രൂപീകരിക്കേണ്ടതല്ലേ ?
സാനിറ്ററി പാഡുകൾ, ഡയപ്പറുകൾ എന്നിവ എവിടെ ഉപേക്ഷിക്കുമെന്നത് പൊതുവേയുള്ള ആശങ്കയാണ്. സാധാരണയായി പാഡ് മിക്കവരും കത്തിച്ച് കളയുകയോ അല്ലെങ്കിൽ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്നതാണ് പതിവ്. സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവ കുറഞ്ഞ ചിലവിൽ ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം സർക്കാർ കൊണ്ടു വരേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് നടി മാലാ പാർവതി ഫേസ് ബുക്കിൽ പങ്കുവച്ച പോസ്റ്റ് ഏറെ ചർച്ചയാവുകയാണ്.
എല്ലാ വീടുകളിലെയും സ്ത്രീകൾ ഉപയോഗിക്കുന്ന നാപ്കിനുകൾ, കുട്ടികൾ ഉള്ള വീടുകളിലെ ഡയപ്പറുകൾ ഒക്കെ എന്താണ് ചെയ്യുന്നത് എന്ന് ആലോചിച്ച് നോക്കൂ. കിടപ്പുരോഗികൾ ഉള്ള വീടുകളിൽ ഇതൊരു വലിയ പ്രതിസന്ധിയാണ്. വീട് വൃത്തിയാക്കലും, മാലിന്യ സംസ്കരണവുമൊക്കെ പല വീടുകളിലും ഇപ്പോഴും സ്ത്രീകളുടെ ബാധ്യതയായതിനാൽ സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന ഒരു വിഷയം കൂടിയാണിതെന്ന് മാലാ പാർവതി പോസ്റ്റിൽ കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...
സമൂഹമാധ്യമങ്ങളിലെ ചില ചർച്ചകൾ കണ്ടപ്പോഴാണ് കേരളത്തിലെ സാനിട്ടറി മാലിന്യ സംസ്കരണം എങ്ങനെയാണെന്ന് ആലോചിക്കുന്നത്. എല്ലാ വീടുകളിലെയും സ്ത്രീകൾ ഉപയോഗിക്കുന്ന നാപ്കിനുകൾ, കുട്ടികൾ ഉള്ള വീടുകളിലെ ഡയപ്പറുകൾ ഒക്കെ എന്താണ് ചെയ്യുന്നത് എന്ന് ആലോചിച്ച് നോക്കൂ. കിടപ്പുരോഗികൾ ഉള്ള വീടുകളിൽ ഇതൊരു വലിയ പ്രതിസന്ധിയാണ്. വീട് വൃത്തിയാക്കലും, മാലിന്യ സംസ്കരണവുമൊക്കെ പല വീടുകളിലും ഇപ്പോഴും സ്ത്രീകളുടെ ബാധ്യതയായതിനാൽ സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന ഒരു വിഷയം കൂടിയാണിത്.
സിറ്റിയിലും മറ്റുമുള്ള അപ്പാർട്ട്മൻ്റുകളിലും ചിലർ വീടുകളിൽത്തന്നെയും ചെറിയ ഇൻസിനറേറ്ററുകൾ സ്ഥാപിക്കുന്നത് കണ്ടിട്ടുണ്ട്. നമ്മളിൽ ചിലരെങ്കിലും അതിനെ ആശ്രയിക്കാറുണ്ടാകും. എന്നാൽ പ്ലാസ്റ്റിക്കുകൾ കൊണ്ട് നിർമ്മിച്ച ഈ നാപ്കിനുകളും ഡയപ്പറുകളുമൊന്നും ഇത്തരം ഇൻസിനറേറ്ററുകളിൽ പൂർണമായും കത്തില്ലെന്നും നല്ല അന്തരീക്ഷ മലിനീകരണമാണുണ്ടാക്കുകയെന്നും ഇതേക്കുറിച്ച് അറിവുള്ളവർ പറയുന്നു .
ചുരുക്കം ചില സ്ഥലങ്ങളിൽ ആക്രി ആപ്പ് പോലെയുള്ള സർവ്വീസുകൾ ഇത് കളക്ട് ചെയ്യാറുണ്ട്. അവർ ഇത് ശാസ്ത്രീയമായിട്ട് സംസ്ക്കരിക്കുന്നുണ്ട്. പക്ഷേ അവർ അതിനീടാക്കുന്ന ചാർജ് എല്ലാവർക്കും താങ്ങാവുന്നതല്ല. ശരിക്കും താരതമ്യേന കുറഞ്ഞ ചിലവിൽ ഇത് ശേഖരിക്കാനും ശാസ്ത്രീയമായി സംസ്‌കരിക്കാനുമുള്ള ഒരു സംവിധാനം ഉണ്ടാക്കാൻ സർക്കാർ നയം രൂപീകരിക്കേണ്ടതല്ലേ ?
കേരളത്തിൽ ഒരു ദിവസം 150 ടൺ സാനിട്ടറി മാലിന്യം ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ. അപ്പോൾ ഇതൊരു ചെറിയ പ്രശ്നമല്ലല്ലോ. ഇതുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണത്തെ കുറിച്ച് ചർച്ചകൾ ഉണ്ടാകുന്നതായി കാണുന്നില്ല എന്നത് ഖേദകരമാണ്.

