പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ബീജം വർദ്ധിക്കാൻ  ഈ ഭക്ഷണങ്ങൾ കഴിക്കണം

Web Desk |  
Published : Jun 29, 2018, 08:43 PM ISTUpdated : Oct 02, 2018, 06:46 AM IST
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ബീജം വർദ്ധിക്കാൻ  ഈ ഭക്ഷണങ്ങൾ കഴിക്കണം

Synopsis

പുകവലി, മദ്യപാനം പോലുള്ള ശീലങ്ങൾ നിർബന്ധമായും ഒഴിവാക്കണം അമിതവണ്ണം ബീജങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല.

ഇന്നത്തെ കാലത്തെ പുരുഷന്മാരുടെയിടെയിൽ ഏറ്റവും വലിയ പ്രശ്നമാണ് പുരുഷവന്ധ്യത.  പുരുഷന്മാര്‍ക്കുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനമാണ്  ബീജങ്ങളുടെ എണ്ണക്കുറവ്‌. പല കാരണങ്ങൾ കൊണ്ടാണ് ബീജങ്ങൾ കുറയുന്നത്. ബീജക്കുറവിന്‌ ഇന്ന് ചികിത്സകൾ ലഭ്യമാണ്‌. അമിതമൊബെെൽ ഉപയോ​ഗം, ജങ്ക് ഫുഡ്, പുകവലി, മദ്യപാനം ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ്  ബീജങ്ങളുടെ എണ്ണം കുറയുന്നത്.ബീജത്തിന്റെ എണ്ണം കൂട്ടാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ എന്തൊക്കെയാണെന്നോ. 


1. കൃത്യമായ ഡയറ്റാണ് ആദ്യം വേണ്ടത്. ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുകയും വേണം.  പച്ചക്കറികളും പഴവര്‍ഗങ്ങളും സിങ്ക അടങ്ങിയ ഭക്ഷണങ്ങളുമെല്ലാം ഡയറ്റില്‍ പ്രധാനമായി ഉള്‍പ്പെടുത്തണം.

2. പുകവലി, മദ്യപാനം പോലുള്ള ശീലങ്ങൾ നിർബന്ധമായും ഒഴിവാക്കണം. പുകവലി ബീജങ്ങളുടെ ചലനശേഷിയെ ബാധിക്കും.

3. ചൂട്‌ ബീജങ്ങളുടെ എണ്ണക്കുറവിനുള്ള ഒരു പ്രധാന കാരണമാണ്‌. വൃഷണങ്ങള്‍ ചൂടാകാതെ സൂക്ഷിയ്‌ക്കുക. ചൂടു കൂടിയ കാലാവസ്ഥ, ചൂടുവെള്ളത്തിലുള്ള കുളി, വല്ലാതെ ഇറുകിയ അടിവസ്‌ത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കേണ്ടവയാണ്.

4. കെമിക്കലുകള്‍, റേഡിയേഷന്‍ കെമിക്കലുകള്‍, റേഡിയേഷന്‍ തുടങ്ങിയവ പലപ്പോഴും ബീജക്കുറവിനുള്ള ഒരു പ്രധാന കാരണമാകാറുണ്ട്‌. മൊബൈല്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിക്കാതിരിക്കുക.

5. ബീജക്കുറവിനുള്ള ഒരു പ്രധാന കാരണങ്ങളിലൊന്നാണ് സമ്മർദ്ദം.ടെൻഷനിലാതെ എപ്പോഴും റിലക്സായിരിക്കാൻ ശ്രമിക്കണം.

6. അമിതവണ്ണം ബീജങ്ങളുടെ ആരോഗ്യത്തിനും നല്ലതല്ല.അത് കൊണ്ട് അമിതവണ്ണം ഉണ്ടെങ്കിൽ കുറയ്ക്കാൻ ശ്രമിക്കുക.

7. ബീജം കൂട്ടാൻ ദിവസവും പഴം കഴിക്കുന്നത് നല്ലതാണ്.

9. ചോക്ലേറ്റ് കഴിക്കുന്നത് ബീജത്തിന്റെ എണ്ണം വർദ്ധിക്കാൻ സഹായിക്കും. 

9. പയർവർ​ഗങ്ങൾ, ചീര, കഴിങ്ങ് പോലുള്ളവ പരമാവധി കഴിക്കാൻ ശ്രമിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ ഇതാണ്
കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഈ 5 പാനീയങ്ങൾ കുടിക്കൂ