
തടി കൂടിയാൽ പിന്നെ എങ്ങനെ കുറയ്‌ക്കുമെന്ന് ആലോച്ചിച്ച് തലപ്പുണാക്കുന്നവരാണ് ഇന്ന് അധികവും. പലരും തടി കുറയ്‌ക്കാന്‍ ചെയ്യുന്ന മാര്‍ഗങ്ങളിലൊന്നാണ് ഡയറ്റിങ്. ഡയറ്റിങ് എന്ന പേര് പറഞ്ഞ് പട്ടിണി കിടക്കുന്നവരാണ് ഇന്ന് അധികവും. ശരിയായ ഡയറ്റ് ചെയ്‌താല്‍ തടി നിസാരം കുറയ്‌ക്കാനാകും. പലരും പലതരത്തിലുള്ള ഡയറ്റാണ് ചെയ്യുന്നത്.
115 കിലോ ഭാരം ഉണ്ടായിരുന്ന മുപ്പത്തി ഒന്നുകാരനായ രാഹുല്‍ റാഷു 45 കിലോ ഭാരമാണ് ആറു മാസം കൊണ്ട് കുറച്ചത്. ഐടി പ്രൊഫഷണലായ രാഹുല്‍ ക്യത്യമായ ഡയറ്റിലൂടെയാണ് 115 കിലോ കുറച്ചത്. ഡയറ്റ് തുടങ്ങിയ ശേഷം തന്റെ ലൈഫ് സ്റ്റൈല്‍ പൂര്‍ണമായും മാറിയെന്ന് രാഹുല്‍ പറയുന്നു. ഡയറ്റിനോടൊപ്പം യോഗയും ചെയ്യാന്‍ തുടങ്ങി. ദിവസവും രാവിലെ 1 മണിക്കൂര്‍ ഓടാന്‍ പോകാറുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ ചെയ്‌ത ഡയറ്റ് എങ്ങനെയാണെന്ന് അറിയേണ്ടേ.
1.രാവിലെ പ്രഭാതഭക്ഷണമായി ഒരു കപ്പ് ഓട്‌സ് മാത്രം.(മധുരം ഇല്ലാതെ).
2. ഉച്ചയ്‌ക്ക് ഒരു മണിയ്ക്ക് വേവിച്ച പച്ചക്കറികള്‍ ഉപ്പിട്ടത് മാത്രം. (തക്കാളി,കോളിഫ്‌ളവര്‍, വെള്ളരിക്ക, സവാള എന്നിവ ഉപ്പിട്ട് വേവിച്ചത്.)- ഒരു കപ്പ്
3. വൈകിട്ട് ചോക്ലേറ്റ് മില്‍ക്ക്- 1 കപ്പ്
4. ഇടനേരങ്ങളില്‍ ധാരാളം ചൂടുവെള്ളം കുടിക്കും.
5. രാത്രി ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും മാത്രം.
തടി കുറയാന്‍ ഏറ്റവും നല്ലതാണ് ചൂടുവെള്ളമെന്ന് രാഹുല്‍ പറയുന്നു. ദിവസവും 15 ക്ലാസ് വെള്ളം കുടിക്കുമായിരുന്നു. രാവിലെ ഉറക്കം ഉണര്‍ന്നാല്‍ ആദ്യം കുടിച്ചിരുന്നത് ഒരു ക്ലാസ് ചൂടുവെള്ളമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.രാഹുല്‍ ഡയറ്റിങ്ങില്‍ പ്രധാനമായി ചേര്‍ത്തത് പച്ചക്കറികളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam