
ഉണ്ടാക്കാൻ വേണ്ട ചേരുവകൾ...
ബ്രഡ് 8 Slices
മുട്ട 3 എണ്ണം
പാൽ 2 കപ്പ്
പഞ്ചസാര 3/4 കപ്പ്
ഉരുക്കിയ വെണ്ണ 2 ടീസ്പൂൺ
വാനില എസ്സൻസ് 1/4 ടീസ്പൂൺ
ഓറഞ്ചിന്റെ തൊലി ഗ്രേറ്റ് ചെയ്തത് 1/2 tsp
ഡ്രൈ ഫ്രൂട്ട്സ് 1/4 കപ്പ്
മുന്തിരി വൈൻ 2 tbsp( ആവശ്യമെങ്കിൽ)
തയ്യാറാക്കുന്ന വിധം...
ആദ്യം ഡ്രൈ ഫ്രൂട്ട്സ് മുന്തിരി വൈനിൽ അരമണിക്കൂർ കുതിർത്തുവയ്ക്കുക.
ബ്രഡ് സ്ലൈസസ് ചെറിയ കഷ്ണങ്ങളാക്കി മാറ്റി വയ്ക്കുക .
ഒരു വലിയ ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കുക. ശേഷം അതിലേക്ക് പാലും പഞ്ചസാരയും ചേർത്ത് വീണ്ടും നന്നായി അടിച്ചെടുക്കുക.
അതിനു ശേഷം ഉരുക്കിയ വെണ്ണയും വാനില എസ്സൻസും നാരങ്ങത്തൊലി ഗ്രേറ്റ് ചെയ്തതും ചേർത്ത് മിക്സ് ചെയ്യുക.
അതിലേക്ക് നേരത്തേ കഷ്ണങ്ങളാക്കി മാറ്റി വച്ച ബ്രഡും വൈനിൽ കുതിർത്ത ഡ്രൈ ഫ്രൂട്ട്സും ചേർത്ത് മിക്സ് ചെയ്യുക. ( വൈൻ ഇല്ലെങ്കിൽ ഡ്രൈ ഫ്രൂട്ട്സ് നേരിട്ട് ചേർക്കാം).
ഓവനിൽ വച്ച് ബേക്ക് ചെയ്യാൻ സേഫ് ആയ ട്രേ എടുത്ത് തയ്യാറാക്കി വച്ച പുഡ്ഡിംഗ് മിശ്രിതം ഒഴിക്കുക. മുകളിൽ ചെറി ഫ്രൂട്ട് വച്ച് അലങ്കരിക്കാം.
ശേഷം ഇലക്ട്രിക് ഓവനിൽ 180 ഡിഗ്രി സെൽഷ്യസിൽ അര മുതൽ മുക്കാൽ മണിക്കൂർ ബേക്ക് ചെയ്തെടുക്കുക . (കുക്കിംഗ് റേഞ്ച് ഓവനിൽ താഴ് ഭാഗം തീ കത്തിച്ച് മീഡിയം ഫ്ലെയ്മിൽ അര മുതൽ മുക്കാൽ മണിക്കൂർ ബേക്ക് ചെയ്തെടുക്കാം).
കൊതിയൂറും ബ്രഡ് പുഡ്ഡിംഗ് തയ്യാറായി....