ബൂക്കോ സാലഡ് തയ്യാറാക്കാം

Published : Nov 24, 2018, 10:42 AM ISTUpdated : Nov 24, 2018, 10:47 AM IST
ബൂക്കോ സാലഡ് തയ്യാറാക്കാം

Synopsis

ഫിലിപ്പീൻസുകാരുടെ പരമ്പരാഗത ഫ്രൂട്ട് സാലഡ് ആണ് ബൂക്കോ സാലഡ്. ബൂക്കോ എന്നാൽ കരിക്ക് എന്നാണർത്ഥം . വീട്ടിൽ വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നതാണ് ബൂക്കോ സാലഡ്. വ്യത്യസ്ത രുചിയുള്ള ഈ ഫ്രൂട്ട് സാലഡ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.   

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ...

നെസ്റ്റിലെ ടേബിൾ ക്രീം (nestle table cream ) :                                  അര ടിൻ
മിൽക്ക് മെയിഡ്                                                                                   1/2 ടിൻ
ഇളം കരിക്ക് നീളത്തിൽ  മുറിച്ചത്                                                   1 കപ്പ്
ചിങ്ങൻ പഴം ചെറുതായി മുറിച്ചതു                                                 1 എണ്ണം
ആപ്പിൾ ചെറുതായി മുറിച്ചത്                                                            പകുതി
മുന്തിരിങ്ങ ചെറുതായി മുറിച്ചത്                                                      10  എണ്ണം 
മാങ്ങ ചെറുതായി മുറിച്ചത്                                                              അര കപ്പ്
മാതള നാരങ്ങാ                                                                           2 ടേബിൾസ്പൂൺ 
ട്യൂട്ടി ഫ്രുയ്‌റ്റി                                                                                1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ടേബിൾ ക്രീമും മിൽക്ക് മെ‍യിഡും നന്നായി കൂട്ടി യോജിപ്പിക്കുക.

ഇനി ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന കരിക്കും മറ്റു പഴങ്ങളും ചേർത്ത്  കൊടുക്കുക.

ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു കഴിക്കാം.


 

PREV
click me!

Recommended Stories

സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ ലഭിക്കുന്ന 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്
തേൻ ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ