രണ്ട് മിനിറ്റിൽ തയ്യാറാക്കാം അടിപൊളി ചോക്ലേറ്റ് മഗ്ഗ് കേക്ക്

Published : Oct 13, 2018, 12:36 PM ISTUpdated : Oct 13, 2018, 12:42 PM IST
രണ്ട് മിനിറ്റിൽ തയ്യാറാക്കാം അടിപൊളി ചോക്ലേറ്റ് മഗ്ഗ് കേക്ക്

Synopsis

ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ചോക്ലേറ്റ് കൊണ്ട് ​പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാം. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവങ്ങളിലൊന്നാണ് ചോക്ലേറ്റ് മഗ്ഗ് കേക്ക്.വെറും രണ്ട് മിനിറ്റിൽ തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ചോക്ലേറ്റ് മഗ്ഗ് കേക്ക്.ചോക്ലേറ്റ് മഗ്ഗ് കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

മൈദ - 3 ടേബിൾ സ്പൂൺ
കൊക്കോ പൗഡർ - 1 ടേബിൾ സ്പൂൺ
ബേക്കിങ്  പൗഡർ  -1 ടീസ്പൂൺ 
ബേക്കിംഗ് സോഡ  -1  ടീസ്പൂൺ 
ബട്ടർ (ഉരുക്കിയത് ) -2  ടേബിൾ സ്പൂൺ
മിൽക്‌മെയ്‌ഡ്‌          -1 ടേബിൾ സ്പൂൺ
പാൽ                          - 4 ടേബിൾ സ്പൂൺ

ഉണ്ടാക്കുന്ന വിധം: 

ആദ്യം തയ്യാറാക്കാൻ ഉപയോഗിക്കുന്ന കോഫി മഗ്ഗിലേക്ക് മുകളിൽ പറയുന്ന ചേരുവകളെല്ലാം തരിയില്ലാതെ നല്ല പോലെ ചേർത്തിളക്കുക.

ശേഷം ഇളക്കി യോജിപ്പിച്ച ബാറ്റർ , മൈക്രോവേവ് അവനിൽ 1 -2 മിനിറ്റ് ബേക്ക് ചെയ്തെടുക്കാവുന്നതാണ് .

സ്വാദൂറും ടേസ്റ്റി  മഗ്ഗ്  കേക്ക്  തയ്യാറായി.

PREV
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ ഈ ഭക്ഷണ സാധനങ്ങൾ വറുത്ത് കഴിക്കൂ
പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കൂ; അറിയാം ഗുണങ്ങള്‍