വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ഡ്രാഗൺ ബീഫ്. രുചികരമായ ഡ്രാഗൺ ബീഫ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
തയ്യാറാക്കാൻ വേണ്ട ചേരുവകൾ...
ബീഫ് കാൽ കിലോ (സ്ട്രിപ്സ് ആയി മുറിച്ചത്)
1. സോയ സോസ് 1 ടീസ്പൂൺ
വിനാഗിരി ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
2. ചിലി സോസ് 1 ടീസ്പൂൺ
കോൺഫ്ലോർ അര ടേബിൾസ്പൂൺ
മൈദാ അര ടേബിൾസ്പൂൺ
3. വറ്റൽ മുളക് 3 എണ്ണം
കശുവണ്ടി 10 എണ്ണം
ഇഞ്ചി അര ടേബിൾസ്പൂൺ
വെളുത്തുള്ളി അര ടേബിൾസ്പൂൺ
സവാള 1 എണ്ണം
ക്യാപ്സിക്കം 1 എണ്ണം
ക്യാരറ്റ് 1 എണ്ണം
കുരുമുളക് 4 എണ്ണം
വറ്റൽ മുളക് 3 എണ്ണം
ചിലി സോസ് അര ടീസ്പൂൺ
സോയ സോസ് അര ടീസ്പൂൺ
സ്പ്രിങ് ഒണിയൻ ഒരു ടേബിൾസ്പൂൺ
പഞ്ചസാര കാൽ ടീസ്പൂൺ
എള്ളെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ബീഫ് സ്ട്രിപ്സും ഒന്നാമത്തെ ചേരുവകളും ചേർത്ത് കുക്കറിൽ മുക്കാൽ വേവിക്കുക.
ഇനി ഇത് രണ്ടാമത്തെ ചേരുവകൾ ചേർത്ത് പുരട്ടി വയ്ക്കുക. അര മണിക്കൂർ വെച്ചശേഷം എണ്ണയിൽ വറുത്ത് കോരാം.
ഇനി ഈ എണ്ണയിൽ മൂന്നാമത്തെ ചേരുവകൾ ഓരോന്നായി ചേർത്ത് വഴറ്റാം. ഇനി ബീഫ് ചേർക്കാം.
അവസാനം സ്പ്രിങ് ഒണിയനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം.
ഡ്രാഗൺ ബീഫ് തയ്യാറായി...