ഹണി കേക്ക് തയ്യാറാക്കാം

By Web TeamFirst Published Dec 11, 2018, 11:33 AM IST
Highlights

തേൻ ഉപയോ​ഗിച്ച് പലതരത്തിലുള്ള വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. തേൻ ഉപയോ​ഗിച്ച് സ്വാദൂറും കേക്ക് തയ്യാറാക്കിയാലോ. ഹണി കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 
 

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

ബട്ടർ    110 ഗ്രാം 
പഞ്ചസാര   150 ​ഗ്രാം
മുട്ട     2 എണ്ണം
ബേക്കിംഗ് സോഡാ               2 ടീസ്പൂൺ 
തേൻ           ¼ കപ്പ്
മൈദാ           3 കപ്പ്
വൈറ്റ് ചോക്ലേറ്റ് കുക്കീസ്‌ ആവശ്യത്തിന് 

 

ഫില്ലിങ്ങിന് ആവശ്യമായ ചേരുവകൾ...

ക്രീം ചീസ്   200 ​ഗ്രാം 
മിൽക്ക് മെയ്ഡ്         1/4 കപ്പ്
വാനില എസെൻസ്‌   1 ടീസ്പൂൺ 
വിപ്പിംഗ് ക്രീം      2 കപ്പ്
ഐസിങ് ഷുഗർ     7 ടീസ്പൂൺ

 

തയ്യാറാക്കുന്ന വിധം...

ആദ്യം വിപ്പിംഗ് ക്രീം, ഐസിങ് ഷുഗർ എന്നിവ ചേർത്ത് സ്റ്റിഫ് ആവുന്നത് വരെ ബീറ്റ് ചെയ്തു വയ്ക്കുക.
ക്രീം ചീസിലേക്ക് മിൽക്ക് മെയ്ഡ്, വാനില എസെൻസ് ഇവ ചേർത്ത് മിക്സ് ചെയ്യുക.
ഇതിലേക്ക് ബീറ്റ് ചെയ്തു വച്ച വിപ്പിംഗ് ക്രീം ചേർത്ത് സാവധാനം മിക്സ് ചെയ്യുക.(ക്രീം ലൂസായി പോകരുത്..)
കേക്ക് ഉണ്ടാക്കുന്ന സമയം വരെ ഇത് ഫ്രിഡ്ജിൽ വയ്ക്കുക..

ഹണി സിറപ്പ്...

തേനും വെള്ളവും ഒരേ അളവിൽ ചേർത്തിളക്കി ഹണി സിറപ്പ് ഉണ്ടാക്കി മാറ്റി വയ്ക്കുക.

ഒരു നോൺ സ്റ്റിക് പാനിൽ ബട്ടർ ചേർത്ത് ചെറിയ തീയിൽ ചൂടാക്കുക, മെൽറ്റ് ആയി തുടങ്ങുമ്പോൾ പഞ്ചസാര ചേർത്തിളക്കുക.

അതിലേക്ക് ബേക്കിംഗ് സോഡാ ചേർത്തിളക്കിയ ശേഷം മുട്ട ചേർത്ത് സ്പീഡിൽ തുടർച്ചയായി ഇളക്കി കൊണ്ടിരിക്കുക.(ബബിൾസ് പോലെ വരുന്നത് കാണാം).

ഇതിലേക്ക് തേൻ ചേർത്ത് 5 , 6 മിനിറ്റ് ഇളക്കി കൊണ്ടിരിക്കണം. കളർ മാറി ഗോൾഡൻ നിറം പോലെ ആയി വരുന്നത് കാണാം. ആ സമയത്ത് തീ ഓഫ് ചെയ്തു, പെട്ടെന്ന് തന്നെ മൈദ കുറച്ചായി ചേർത്ത് നന്നായി മിക്സ് ചെയ്യുക. മാവു കട്ടിയായി കുഴച്ചെടുക്കാൻ പാകത്തിൽ ആയി വന്നിട്ടുണ്ടാകും. ചൂടോടെ തന്നെ കൈ കൊണ്ട് ചപ്പാത്തി മാവ് കുഴയ്ക്കുന്നത് പോലെ കുഴച്ചെടുക്കുക.

(മാവ് സ്റ്റിക്കി ആയി തോന്നുകയാണെങ്കിൽ അൽപ്പം മൈദ കൂടുതൽ ചേർത്ത് കൊടുക്കാം).

മാവിനെ 10 ആയി ഡിവൈഡ് ചെയ്തു വയ്ക്കുക.

180 ഡിഗ്രിയിൽ ഓവൻ പ്രീഹീറ്റ്‌ ചെയ്യാൻ വച്ച ശേഷം പത്തായി ഡിവൈഡ് ചെയ്ത് വെച്ച മാവിൽ നിന്ന് ഒരു ബോൾ എടുത്ത് ബട്ടർ പേപ്പറിൽ അല്ലെങ്കിൽ ഏതെങ്കിലും പരന്ന സ്ഥലത്ത് വച്ച് ചപ്പാത്തിയൊക്കെ പരത്തുന്ന പോലെ കട്ടി കുറച്ച് പരത്തുക. (മാവ് ഉണ്ടാക്കി ഉടനെ തന്നെ പരത്തണം. ഒരുപാട് നേരം വച്ചാൽ മാവു ഡ്രൈ ആയി പോകും). 

കറക്റ്റ് റൗണ്ട് ഷേപ്പ് കിട്ടാൻ പ്ലേറ്റ്, ബേക്കിംഗ് പാൻ അല്ലെങ്കിൽ എന്തെങ്കിലും round shape ഉള്ള എന്തെങ്കിലും വച്ച് മുറിച്ചെടുത്തൽ മതി. മുറിക്കുബോൾ കിട്ടുന്ന പീസുകളും എടുത്തു വയ്ക്കുക.. 

180 ഡിഗ്രിയിൽ പ്രിഹീറ്റ്‌ ചെയ്ത ഓവനിൽ 2 -3 മിനിറ്റ് ആദ്യത്തെ ലെയർ ബേക്ക് ചെയ്തെടുക്കുക. 

മുറിച്ച് മാറ്റിയ പീസുകളും ഇതിനോടൊപ്പം ബേക്ക് ചെയ്തെടുത്താൽ അവസാനം പൊടിച്ച് ടോപ്പിംഗിന് വേണ്ടി ഉപയോഗിക്കാം..

ഒരു ലയർ ബേക്ക് ചെയ്യുന്ന സമയത്ത് അടുത്ത ലെയർ ഇതേ പോലെ പരത്തി വയ്ക്കുക..

ഇതും 2 -3 മിനിറ്റ് ബേക്ക് ചെയ്യുക..

ഇങ്ങനെ 10 ലേയറുകൾ ഉണ്ടാക്കി എടുക്കാം...
(പാനിലാണ് ചെയ്യുന്നതെങ്കിൽ , ഇതേ പോലെ ഓരോ ലെയറും ചൂടായ പാനിൽ ഇട്ടു വേവിച്ചെടുത്താൽ മതി).

ഇനി കേക്ക് സെറ്റ് ചെയ്യാം...

ആദ്യം ബെയ്ക്ക് ചെയ്തു വച്ച ഒരു ലയർ എടുത്ത് അതിൽ അൽപ്പം ഹണി സിറപ്പ് ബ്രഷ് ചെയ്ത ശേഷം ഉണ്ടാക്കി വെച്ച ക്രീം സ്പ്രെഡ് ചെയ്യുക..

അതിനു മുകളിൽ അടുത്ത ലയർ വച്ച് ഹണി സിറപ്പ് സ്പ്രെഡ് ചെയ്ത ശേഷം ക്രീം സ്പ്രെഡ് ചെയ്യുക...
ഇതേ പോലെ 10 ലയേറും ചെയ്യുക..

അവസാനം ക്രീം കൊണ്ട് കേക്കിനെ മുഴുവനായും കവർ ചെയ്യുക...

നേരത്തെ ബേക്ക് ചെയ്ത കേക്ക് പീസെസും കൂടെ ഏതെങ്കിലും കുക്കിസും കൂടി മിക്സിയിൽ പൊടിച്ചെടുക്കുക..
ഇത് ഉപയോഗിച്ച് സെറ്റ് ചെയ്ത കേക്ക് മുഴുവനായി കവർ ചെയ്യുക.. കുറച്ച് വൈറ്റ് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് മുകളിൽ വച്ച് അലങ്കരിക്കുന്നത് കേക്കിന് ഭം​ഗി കൂട്ടും.

തയ്യാറാക്കിയത്: തസ്നി അലി 

(In collaboration with Tasty Budz )

click me!