നവരാത്രിയല്ലേ, സ്പെഷ്യൽ ഹെൽത്തി ഇൻസ്റ്റന്റ് ജിലേബി തയ്യാറാക്കാം

By Lekshmi HarikrishnanFirst Published Oct 17, 2018, 4:40 PM IST
Highlights

 ജിലേബി കഴിക്കാത്തവരായി ആരും കാണില്ല. ഈ നവരാത്രിയ്ക്ക് സ്പെഷ്യൽ ഇൻസ്റ്റന്റ് ജിലേബി ഉണ്ടാക്കി നോക്കൂ. ആർട്ടിഫിഷ്യൽ കളർ ഒന്നും ചേർക്കാതെ ഗോതമ്പു പൊടി കൊണ്ടു വളരെ എളുപ്പം തയ്യാറാക്കാവുന്നതാണ് ഈ ജിലേബി.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ 
 

ഗോതമ്പു പൊടി    : 2 ഗ്ലാസ്‌
പഞ്ചസാര             : 1 1/2ഗ്ലാസ്‌ 
മഞ്ഞൾ പൊടി      : 1 ടീസ്പൂൺ 
ഏലക്ക                 :  5എണ്ണം 
ചെറുനാരങ്ങ         : പകുതി 
ബേക്കിംഗ്  പൗഡർ :1ടേബിൾ സ്പൂൺ 
നെയ്യ് (വേണമെങ്കിൽ): 2 ടേബിൾ സ്പൂൺ 
എണ്ണ, വെള്ളം          :ആവശ്യത്തിന് 

ഉണ്ടാക്കുന്ന വിധം:
   
ആദ്യം ഗോതമ്പു പൊടി, മഞ്ഞൾപൊടി, ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് ഒരുപാട് ലൂസ് ആക്കാതെ കലക്കിയെടുത്ത് ഒരു squeezer ൽ ആക്കി വെക്കുക. ശേഷം തിളച്ച എണ്ണയിൽ ചുറ്റിച്ചു വറുത്തു കോരുക. 

ഇനി പഞ്ചസാര 2 ഗ്ലാസ്‌ വെള്ളത്തിൽ പാനി ആക്കിയെടുക്കുക. അടുപ്പിൽ നിന്ന് വാങ്ങിയ ശേഷം പകുതി നാരങ്ങ പിഴിഞ്ഞ് ഏലക്കായ പൊടിച്ചതും ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വറുത്തു വെച്ചിരിക്കുന്ന ജിലേബികൾ അതിൽ മുക്കിയെടുക്കുക.

വേണമെങ്കിൽ അൽപനേരം അതിൽ മുക്കി വെക്കാം. ശേഷം പുറത്തെടുത്തു കഴിച്ചോളൂ. നെയ്യിന്റെ സ്വാദ് ഇഷ്ടമുള്ളവർക്ക് നെയ്യിൽ വറുത്തു കോരാം. ‌വേണമെങ്കിൽ എണ്ണയിൽ അല്പം നെയ്യ് മിക്സ്‌ ചെയ്ത് വറുത്തെടുക്കാം.

തയ്യാറാക്കിയത്: ലക്ഷ്മി ഹരികൃഷ്ണൻ
തൃശൂർ

click me!