കൊതിയൂറും റവ കാരറ്റ് കേസരി ഉണ്ടാക്കാം

By Web TeamFirst Published Sep 26, 2018, 11:54 AM IST
Highlights

കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന മധുരപലഹാരമാണ് റവ കാരറ്റ് കേസരി. വളരെ എളുപ്പവും കുറച്ച് ചേരുവകൾ കൊണ്ടും ഉണ്ടാക്കാൻ സാധിക്കുന്ന വിഭവമാണ്  റവ കാരറ്റ് കേസരി. നാലു മണി പലഹാരമായും ഇത് കഴിക്കാം. റവ കാരറ്റ് കേസരി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.  

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

1. റവ  - 1 കപ്പ്
2.കാരറ്റ് - 1 എണ്ണം
3.ബദാം -  10 എണ്ണം
4.പഞ്ചസാര -ആവശ്യത്തിന്
5. വെള്ളം- ആവശ്യത്തിന്
6. നെയ്യ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

ആദ്യം ഒരു നോൺ സ്റ്റിക്ക് പാനിൽ നെയ്യൊഴിച്ചു റവ അതിലേക്ക് ഇട്ട് വറക്കുക. ചെറിയ തീയിൽ വേണം വറക്കാൻ. അതിലേക്ക് പഞ്ചസാര ചേർക്കുക. രണ്ടും കൂടി മൂത്ത് വരുമ്പോൾ ഒരു കാരറ്റ് തൊലി കളഞ്ഞു വെള്ളം ചേർത്തു ജ്യൂസ് ആക്കിയത് ചേർക്കുക ( അരിച്ചു ചേർക്കാം) . ആവശ്യമെങ്കിൽ റവ വേകാൻ കൂടുതൽ വെള്ളം ചേർക്കുക . നന്നായി കുറുകി വരുമ്പോൾ ബദാം ചതച്ചത് ചേർത്തു ഇളക്കികൊടുക്കണം. പാനിൽ നിന്നും വിട്ടു വരുന്ന പാകം ആകുമ്പോൾ തീ ഓഫ് ചെയ്യാം. ശേഷം നന്നായി ഇളകി വയ്ക്കുക. 

വിളമ്പുന്ന വിധം 

ഒന്നെങ്കിൽ ചൂടോടെ ഒരു സ്പൂണിൽ എടുത്തു ഇലയിൽ വിളമ്പികൊടുക്കാം . ഇല്ലെങ്കിൽ ചൂടോട് കൂടി തന്നെ ആഗ്രഹിക്കുന്ന ഷേപ്പ് ഉള്ള പാത്രത്തിൽ നിറച്ചു അമർത്തി വയ്ക്കാം. പിന്നീട് തണുത്തതിന് ശേഷം കഷ്ണങ്ങൾ ആയി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു അലങ്കരിച്ചു വിളമ്പാം. കാരറ്റ് ചേർക്കുന്നത് കൊണ്ടു സ്വാഭാവിക നിറവും രുചിയും ഉണ്ടാകും വേറെ നിറങ്ങൾ ചേർക്കേണ്ടതില്ല.

തയ്യാറാക്കിയത്: ഫാത്തിമ സിദ്ധിഖ് 

കൊച്ചി
 

click me!