സ്വാദൂറും സാത്തർ കുബ്ബൂസ് തയ്യാറാക്കാം

Published : Dec 08, 2018, 01:49 PM ISTUpdated : Dec 08, 2018, 02:15 PM IST
സ്വാദൂറും സാത്തർ കുബ്ബൂസ് തയ്യാറാക്കാം

Synopsis

പേര് പോലെ തന്നെ വളരെ വ്യത്യസ്തമായ വിഭവമാണ് സാത്തർ കുബ്ബൂസ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന വിഭവമാണ് സാത്തർ കുബ്ബൂസ്. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ഇത്. സ്വാദൂറും സാത്തർ കുബ്ബൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.  

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

1. സാത്തർ                                                 4 ടേബിൾ സ്പൂൺ
2. ഒലീവ് ഒായിൽ                                      3 ടീസ്പൂൺ 
3. മൈദ/ ആട്ടമാവ്                                        500​ഗ്രാം
4. ഈസ്റ്റ്‌                                                     1/2 ടീസ്പൂൺ
5. പഞ്ചസാര                                                2 ടീസ്പൂൺ 
6. ഉപ്പ്                                                         ആവശ്യത്തിന്
7. പാൽപ്പൊടി                                              2 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം...

ആദ്യം സാത്തറും ഒലീവ് ഓയിലും മാറ്റിവയ്ക്കുക. ശേഷം കുറച്ച് വെള്ളത്തിൽ മൈദ ഒഴികേ 4 മുതൽ 7 വരെയുള്ള  ചേരുവകൾ നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം മൈദയും കൂടെ ചേർത്ത് പൊറോട്ടയ്ക്ക് മാവ് കുഴക്കുന്നതിനേക്കാൾ ലൂസായി കുഴച്ച് രണ്ട് മണിക്കൂർ നേരം മൂടി വയ്ക്കുക .

രണ്ട്  മണിക്കൂറിന് ശേഷം മാവെടുത്ത് ചെറിയ ഉരുളകളാക്കി വട്ടത്തിലോ മറ്റോ പരത്തി അതിന് മുകളിൽ സാത്തറും ഒലീവ് ഒായിലും മിക്സ് ചെയ്ത് തേച്ച് ഒരു ട്രേയിൽ ഓവനിലോ കുക്കിംഗ് റേഞ്ചിലോ താഴ്ഭാഗം 240 ഡിഗ്രിയിൽ വെയ്ക്കുക . ബ്രൗൺ നിറമായാൽ ഓഫ് ചെയ്യാം. സ്വാദൂറും സാത്തർ കുബ്ബൂസ് തയ്യാറായി.

(In collaboration with Tasty Budz )

PREV
click me!

Recommended Stories

ദിവസവും ചിക്കു കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കുമോ? ഗുണങ്ങൾ ഇതാണ്
വെറുംവയറ്റിൽ വെളുത്തുള്ളി വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങൾ