കുടവയർ കുറയ്ക്കണമെന്നുണ്ടോ; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

By Web TeamFirst Published Oct 29, 2018, 9:04 AM IST
Highlights

വയറിന് ചുറ്റുമുള്ള കൊഴുപ്പാണ് പലപ്പോഴും കുടവയര്‍ എന്ന അവസ്ഥയിലേക്ക് എത്തുന്നത്. വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ് കുടവയര്‍. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കുടവയര്‍ കാരണമാകുന്നുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുടവയർ വളരെ എളുപ്പം കുറയ്ക്കാം.
 

കുടവയര്‍ പലര്‍ക്കും വലിയ പ്രശ്‌നമാണ്‌. കുടവയര്‍ കുറയ്‌ക്കാന്‍ ചിലര്‍ ഡയറ്റും വ്യായാമവുമൊക്കെ ചെയ്യാറുണ്ട്‌. എന്നിട്ടും കുടവയര്‍ കുറയാറില്ല. കുടവയര്‍ കുറയ്‌ക്കാന്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത്‌ ഭക്ഷണമാണ്‌. മധുരമുള്ളതും എണ്ണ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. കാപ്പി കുടിക്കുന്ന ശീലം മിക്കവര്‍ക്കും ഉണ്ട്. അത്‌ ശരീരത്തിന്‌ കൂടുതല്‍ ദോഷം ചെയ്യും. കാപ്പി കുടിച്ചാല്‍ കുടവയര്‍ പെട്ടെന്ന്‌ കൂടാം. അത്‌ പോലെ തന്നെയാണ്‌ മദ്യവും. മദ്യം കുടിക്കുന്തോറും കുടവയര്‍ കൂടുകയാണ് ചെയ്യാറുള്ളത്. 

മറ്റൊന്നാണ്‌ ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍. ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ കുടവയര്‍ കൂടുക മാത്രമല്ല കൊളസ്‌ട്രോള്‍, ഷൂഗര്‍, ബിപി പോലുള്ള ജീവിതശൈലി രോഗങ്ങള്‍ പെട്ടെന്ന്‌ പിടിപ്പെടും. കുടവയര്‍ കുറയ്‌ക്കണമെന്നുണ്ടെങ്കില്‍ ആദ്യം നിങ്ങള്‍ സ്വയം വിചാരിക്കുകയാണ്‌ വേണ്ടത്‌. കുടവയര്‍ കുറയാന്‍ ഏറ്റവും നല്ലതാണ്‌ മീനിന്റെ എണ്ണ. സാല്‍മണ്‍, സാര്‍ഡിയന്‍ പോലുള്ള മീനിന്റെ എണ്ണ കുടവയര്‍ കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്‌. 

കുടവയര്‍ കുറയ്‌ക്കാന്‍ മിക്കവരും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്‌. അത്‌ ശരീരത്തിന്‌ കൂടുതല്‍ ദോഷം ചെയ്യും. പ്രഭാതഭക്ഷണം നിര്‍ബന്ധമായും കഴിച്ചിരിക്കണം. മറിച്ച്‌ ഒഴിവാക്കിയാല്‍ മറ്റ്‌ അസുഖങ്ങള്‍ പിടിപ്പെടാം. രാത്രി എട്ട്‌ മണി കഴിഞ്ഞ്‌ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത്‌ ഒഴിവാക്കണം. രാത്രി വൈകിയാണ്‌ ഭക്ഷണം കഴിക്കുന്നതെങ്കില്‍ കുടവയര്‍ കൂടുക മാത്രമല്ല മറ്റ്‌ അസുഖങ്ങള്‍ പിടിപ്പെടുകയും അമിതവണ്ണം വയ്‌ക്കാന്‍ സാധ്യത കൂടുതലുമാണ്‌. അത്‌ കൊണ്ട്‌ രാത്രി 8 മണിക്ക്‌ മുമ്പ്‌ തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.

കുടവയർ കുറയ്ക്കാനുള്ള മറ്റ് ഭക്ഷണങ്ങൾ

1. തെെര്
2.പഴം
3.ചോക്ലേറ്റ് മിൽക്ക്
4. ​ഗ്രീൻ ടീ
5.നാരങ്ങ
6.പയറുവർ​ഗങ്ങൾ

click me!