മൂക്കില്‍ നിന്ന് രക്തം വരുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാകാം....

Published : Oct 28, 2018, 03:44 PM IST
മൂക്കില്‍ നിന്ന് രക്തം വരുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാകാം....

Synopsis

മൂക്കിനകത്തെ സിരകള്‍ വളരെ നേര്‍ത്തതാണ്. അതിനാല്‍ തന്നെ ഇതിന് എളുപ്പത്തില്‍ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെയാണ് പലപ്പോഴും മൂക്കിനകത്ത് നിന്ന് രക്തം വരുന്നത്

പൊതുവേ മൂക്കില്‍ നിന്ന് രക്തം വരുന്നതിനെ വലിയ അപകടമായാണ് വിലയിരുത്താറ്. ക്യാന്‍സര്‍ പോലുള്ള അല്‍പം ഗൗരവമുള്ള രോഗങ്ങളുടെ ലക്ഷണമായും മൂക്കില്‍ നിന്ന് രക്തം വന്നേക്കാം. എന്നാല്‍ എല്ലായ്‌പ്പോഴും അത് അപകടകരമായ കാരണങ്ങള്‍ കൊണ്ടുതന്നെ ആകണമെന്നില്ല. 

കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍ അങ്ങനെ പല പ്രായത്തിലും പല അവസ്ഥകളിലുമുള്ള ആളുകളില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. മൂക്കിനകത്തെ സിരകള്‍ വളരെ നേര്‍ത്തതാണ്. അതിനാല്‍ തന്നെ ഇതിന് എളുപ്പത്തില്‍ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെയാണ് പലപ്പോഴും മൂക്കിനകത്ത് നിന്ന് രക്തം വരുന്നത്. 

മൂക്കിനകത്ത് നിന്ന് രക്തം വരുന്ന സന്ദര്‍ഭങ്ങള്‍...

1. മൂക്കിനകത്ത് പരിക്കുണ്ടാകുമ്പോള്‍.
2. കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമ്പോള്‍.
3. മൂക്കിനകത്ത് ചൊറിയുകയോ മറ്റോ ചെയ്യുമ്പോള്‍ മുറിയുന്നത്.
4. മൂക്കിനകത്തെ ആവരണങ്ങള്‍ ഉണങ്ങിവരളുന്ന അവസ്ഥയില്‍.
5. മൂക്കിനകത്ത് പുറത്തുനിന്ന് മറ്റെന്തെങ്കിലും കടക്കുമ്പോള്‍.
6. അലര്‍ജിയുടെ പ്രതികരണമായി.
7. നിരന്തരം തുമ്മുമ്പോള്‍

ചില അസുഖങ്ങളുടെ ഭാഗമായും മൂക്കില്‍ നിന്ന് രക്തം വരാന്‍ സാധ്യതയുണ്ടെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. അവയേതെല്ലാമെന്ന് നോക്കാം....

1. ശ്വാസകോശത്തിലെ അണുബാധ.
2. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം.
3. രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍.
4. ബ്ലീഡിംഗ് പ്രശ്‌നം.
5. ക്യാന്‍സര്‍

സാധാരണഗതിയില്‍ മൂക്കില്‍ നിന്ന് അല്‍പം രക്തം വരുന്ന സാഹചര്യങ്ങളെ ഭയപ്പെടേണ്ടതില്ല. എന്നാല്‍ 20 മുതല്‍ 25 മിനുറ്റില്‍ അധികം സമയത്തേക്ക് രക്തം വരുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതുണ്ട്. ഉടന്‍ തന്നെ ആശുപത്രിയില്‍ പോവുകയും ഡോക്ടറെ കാണുകയും ചെയ്യേണ്ടതുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!